മതം

മതം
-------

സ്നേഹവും ദയയും
ശരിയും തെറ്റും
വേണ്ടതും വേണ്ടാത്തതും
നിനക്ക് സമ്മാനിക്കും
മതമേതായാലും
അതാണ് നിന്നുടെ മതം
മതമേതായാലും മനുഷ്യ
നീ നന്നായാൽ മതി
സ്നേഹസമാധാനവും
സ്വർഗ്ഗലക്ഷ്യങ്ങളും ആകണം
നിന്നുടെ മതം
മതരാഷ്ട്രീയമില്ലാതെ
രക്തംപുരണ്ട ലക്ഷ്യങ്ങളില്ലാതെ
നിൻ മനസാക്ഷിക്ക്
വിപരീതം അല്ലാത്ത
കലഹങ്ങൾ ഇല്ലാത്ത
കലാപങ്ങൾ ഇല്ലാത്ത
ഈശ്വര വിരോധം തെല്ലുമില്ലാതെ
വേദാന്ത ദർശനം
നിന്നിൽ ജനിപ്പിക്കും
അന്ധകാരം നിറഞ്ഞ
നിൻ കണ്ണിലെ തിമിരം അകറ്റുന്ന
വിജ്ഞാന ദാരിദ്ര്യം
ദൂരെ അകറ്റി നിൻ
കണ്ണിന് തെളിവ് നൽകുന്ന
ദർശനം ആകണം
നിന്നിലെ മതം
മറ്റെല്ലാ മതങ്ങളും ദൂരെ കളയുക
മതം മദം ആകാതെ
നിന്നെ കാത്തിടുക

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Comments