ഹൃദയമഹാതേജസ്സ്


ഹൃദയമഹാതേജസ്സ്
-----------------------------

താമരപൂവിന്നിതളുകൾ
രാത്രിയിൽ കൂമ്പിടും
രാവിലെ സൂര്യോദയത്തിൽ വിടർന്നിടും
അതുപോലെയാണ് നമ്മിലെ ഹൃദയം
നിദ്രാസമയത്ത് ചേഷ്ട ഇല്ലായ്കയാൽ
വിശ്രമിക്കുന്ന നിൻ ഹൃദതാളങ്ങൾ
ചിന്തതൻ വേളയിൽ
ഉണർന്നു പ്രവർത്തിച്ചീടും
നിന്നിലെ ഹൃദയാരോഗ്യത്തിന്
നിദ്ര അനിവാര്യമെ....
ഈ ശരീരത്തിൽ തേജസ്സാം ഹൃദയം
നിദ്രയുടെ കാര്യത്തിൽ
വീട്ടുവീഴ്ചകൾ വേണ്ട....
അഥർവ്വവേദത്തിൻ ഉപവേദമായ
ആയുർവേദശാസ്ത്രത്തിൽ
"മഹാതേജസ്സ്" എന്ന ഒരു വാക്കിനാൽ
വർണ്ണിക്കുന്ന നിന്നിലെ ഹൃദയം
നിൻ ശരീരത്തിലെ മനസ്സല്ലോ
മനസ്സാക്ഷിയല്ലോ
ഹൃദയ പ്രഭാവത്താൽ സിരകളും
സിരതൻ പ്രഭാവത്തിൽ ഹൃദയവും
പരസ്പരാശ്രിതമല്ലോ പ്രിയ സഹോ
ജീവന്റെ ആധാരമാം നിൻ ഹൃദയം
ഈ ശരീരത്തിൻ പ്രധാന മർമ്മമല്ലോ
അഭിഘാതം ഏൽക്കാതെ കാക്കണം
നീ നിന്റെ ചെന്താമരപ്പൂ പോലെ
ആർദ്രമാം നിന്നിലേ ഹൃദയം 💖

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Comments