ചികിത്സ ചെയ്തതിനുശേഷം പ്രാർത്ഥിക്കുക

ബൈബിളിൽ പ്രഭാഷകന്റെ പുസ്തകത്തിൽ (അധ്യായം 38) രോഗം വന്നാൽ വൈദ്യന്റെ അടുത്തുപോയി ചികിത്സ തേടൂ എന്ന് പറയുന്നുണ്ട്. രോഗം വന്നാൽ പ്രാർത്ഥിക്കുന്നത് നല്ലതാണ് പക്ഷേ വൈദ്യശാസ്ത്രം വളർന്നു വികസിച്ച ഈ കാലഘട്ടത്തിൽ നിങ്ങളുടെ രോഗാവസ്ഥയ്ക്ക് അനുയോജ്യമായ ഏറ്റവും നല്ല ചികിത്സ ചെയ്തതിന് ശേഷം പ്രാർത്ഥിക്കുന്നതാണ് കൂടുതൽ നല്ലത്. താൻ പാതി ദൈവം പാതി എന്നല്ലേ പഴമക്കാർ പറയാറ്, രോഗം വന്നാൽ അത് സുഖപ്പെടുത്താനുള്ള എല്ലാ ഉത്തരവാദിത്വവും ദൈവത്തിനു മാത്രം കൊടുത്ത് അലസത കാണിക്കരുത്. ചില രോഗങ്ങൾ ജീവിതരീതിയിലും ഭക്ഷണരീതിയിലും മാറ്റങ്ങൾ വരുത്തിയാൽ സുഖപ്പെടും എന്നാൽ അതുപോലും ചെയ്യാൻ ചിലർക്ക് മടിയാണ് രോഗം മാറാൻ എന്നിട്ട് പോയി ഹാലേലുയ്യ വിളിക്കും ഇവരാണ് യഥാർത്ഥത്തിൽ ദൈവത്തെ പറ്റിക്കുന്നതവർ. നമ്മുടെ ചില ആവശ്യങ്ങൾ ചിലപ്പോൾ ദൈവത്തിന് തന്നെ അമിതഭാരം ആകും അതുകൊണ്ട് ദൈവത്തെ ചൂഷണം ചെയ്യരുത്. നമ്മൾ ചെയ്യേണ്ടത് നമ്മൾ തന്നെ ചെയ്യണം എന്നിട്ട് പ്രാർത്ഥിക്കുക അപ്പോൾ ആ പ്രാർത്ഥനയ്ക്ക് ഒരു പൂർണ്ണത കിട്ടും. അതുകൊണ്ട് രോഗം മാറാൻ മരുന്നും ചികിത്സയും വേണ്ട ധ്യാനകേന്ദ്രങ്ങളിൽ പോയി ഹല്ലേലൂയ സോസ്ത്രം പാടിയാൽ മാത്രം മതി എന്നുപറഞ്ഞാൽ ദൈവത്തിന് പോലും അത് ഇഷ്ടപ്പെട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്.

Comments