Random Post

ഓജോ ബോർഡ്" കളി കുട്ടിക്കളിയല്ല

"ഓജോ ബോർഡ്" കളി കുട്ടിക്കളിയല്ല 😈
-------------------------------------------------------------------

“We call upon the spirits among us who wish to communicate. Please come fort and make yourself known to us.”

ഞാനിതുവരെ ഓജോബോർഡ് നേരിട്ട് കണ്ടിട്ടുമില്ല കളിച്ചിട്ടുമില്ല പക്ഷേ ഓജോബോർഡ് കളിച്ച രണ്ടു പേരുമായി സംസാരിക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ അവർ എന്നോട് പങ്കുവെച്ച അനുഭവങ്ങൾ അത്ര നല്ലതല്ല തികച്ചും ഭയപ്പെടുത്തുന്നത് തന്നെയാണ്. ഞാനറിഞ്ഞ ചില കാര്യങ്ങൾ എനിക്ക് നിങ്ങളുമായി പങ്കുവെയ്ക്കണം എന്നു തോന്നി. ഈ ലേഖനം ഞാനെഴുതിയത്  നിങ്ങളെ ഭയപ്പെടുത്താൻ വേണ്ടിയല്ല നിങ്ങൾ "ഓജോ ബോർഡ്'' എന്ന അപകടത്തിൽ ചെന്ന് ചാടാതിരിക്കാൻ വേണ്ടിയാണ്. ഈ കളി കളിച്ചതിനു ശേഷം അവർക്ക് ചില പൈശാചിക അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നത് അവർ ഒരു ഭയത്തോടെയാണ് ഓർക്കുന്നത് അതുകൊണ്ട് ദയവുചെയ്ത് ഓജോബോർഡിൽ തൊട്ട് കളിക്കാതിരിക്കുക അത് കുട്ടിക്കളിയല്ല. നിങ്ങളുടെ ജീവിതത്തിന്റെ താളം വരെ ഈ കളി തെറ്റിച്ചു എന്നു വരാം.

ഇന്ന് പല ഹോസ്റ്റലുകളിലും അല്ലെങ്കിൽ ബാച്ചിലേഴ്സ് ഒരുമിച്ച് താമസിക്കുന്ന ഇടങ്ങളിൽ ഒരു തമാശക്കും നേരമ്പോക്കിനും അവർ ഓജോബോർഡ് കളിക്കാറുണ്ട്. ഓജോ ബോർഡ് കളിച്ച് പിന്നീട് അത് ഒരു അഡിക്ഷൻ ആയി മാറി മനസ്സിന്റെ സമനില തന്നെ തെറ്റിപ്പോയ വ്യക്തികൾ നമ്മുടെ ഇടയിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർത്ഥ്യമാണ്. സമചതുര ചാർട് പേപ്പറിൽ ഇംഗ്ലീഷ് അക്ഷരമാലയും, അക്കങ്ങളും, ചില ചിഹ്നങ്ങളും വരച്ചു ചേർത്ത ഒരു ബോർഡ്‌ ആണ് ഓജോ ബോർഡ്. ഇതിനെ സംസാരിക്കുന്ന ബോർഡ്‌ അല്ലെങ്കിൽ ആത്മാവ് ബോർഡ് എന്നും പറയപ്പെടുന്നു.

ആത്മാവുമായുള്ള സംവേദനം സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന മരത്തിലോ പ്ലാസ്റ്റിക്കിലോ ഉണ്ടാക്കിയ ഒരു നാണയവും ഇതിനോടൊപ്പം ഉപയോഗിക്കുന്നു. ആത്മാവിനോട് സംവദിക്കുന്ന സമയം "ഓജോ" ചെയ്യാൻ തയ്യാറെടുക്കുന്നവർ നേരത്തെ പറഞ്ഞ നാണയത്തിൽ വിരൽ വയ്ക്കുകയും ആത്മാവ് പറയുന്ന വാക്കുകൾക്ക് അനുസരിച്ച് അത് വിരലോട് കൂടയോ അല്ലാതെയോ അത് സ്വയം ചലിക്കുകയും ചെയ്യുന്നു ശാസ്ത്രത്തിന് നിർവചിക്കാൻ സാധിക്കാത്ത എന്ന് പറഞ്ഞാൽ ആരെയും ഭയപ്പെടുത്തുന്ന രീതിയിൽ അത് പ്രവർത്തിക്കും. ഓജോ ബോർഡിനെ കുറിച്ച് എന്റെ സുഹൃത്തുക്കൾ പറഞ്ഞ ചില വിവരങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു.

യാതൊരുവിധ ഈശ്വര സാന്നിധ്യവും ഇല്ലാതെ (ഈശ്വരനെ ചിത്രമോ രൂപമോ ഒന്നും) ഇല്ലാത്ത ഇരുട്ടുള്ള മുറിയിൽ ആണ് ഓജോ ബോർഡ് അവർ കളിക്കുന്നത്. എന്നാൽ വളരെയധികം പോസിറ്റീവ് എനർജി ഉള്ള സ്ഥലം, ആത്മീയമായി ഉയർന്നു ചിന്താഗതി ഉള്ള വ്യക്തികൾ അടുത്ത് ഉണ്ടെങ്കിൽ ഓജോ ബോർഡ് പ്രവർത്തിക്കുകയില്ല. ഓജോബോർഡ് കളിക്കണമെങ്കിൽ നിങ്ങൾക്ക് ആദ്യം ഇത് കളിക്കാൻ വളരെയധികം ആഗ്രഹം ഉണ്ടാകണം, ദൈവ വിശ്വാസം ഇല്ലാത്തവരും, ആത്മീയ വളർച്ച ഇല്ലാത്തവരും, അല്ലെങ്കിൽ വിശ്വാസം തീരെ കുറഞ്ഞവരും, അതുമല്ലെങ്കിൽ അന്തവിശ്വാസങ്ങൾ വച്ച് പുലർത്തുന്നവരോ ആയിരിക്കണം നിങ്ങൾ എന്നാൽ മാത്രമേ ഓജോബോർഡ് നിങ്ങൾക്ക് മുന്നിൽ പ്രവർത്തിക്കുകയുള്ളൂ. ഈശ്വരസാന്നിധ്യം ഇല്ലാത്ത ഇരുട്ടുമുറിയിൽ ദൈവവിശ്വാസം ഇല്ലാത്തതോ കുറഞ്ഞതോ ആയ വ്യക്തി മെഴുകുതിരിയുടെ വെളിച്ചത്തിൽ കളിച്ചാൽ മാത്രമേ ഓജോബോർഡ് കളിക്കാൻ സാധിക്കുകയുള്ളൂ. ഒന്നോ രണ്ടോ പേർക്ക് ഒരേസമയം ഈ കളി കളിക്കാം ആദ്യം തന്നെ ഒരു പ്രത്യേക പോയിന്റിൽ നാണയം അല്ലെങ്കിൽ ഒരു ഗ്ലാസ് വെക്കും അതിനുമുകളിൽ വിരൽ വെച്ചതിനു ശേഷം ഞാൻ സംസാരിച്ച സുഹൃത്തുക്കൾ പതുക്കെ വിളിച്ചു......

‘ഗുഡ് സ്പിരിറ്റ് പ്ലീസ് കം....’ പതുക്കെ നാണയമിളകിത്തുടങ്ങി.

ഞാൻ സംസാരിച്ച എന്റെ സുഹൃത്തുക്കൾ ചില ചോദ്യങ്ങൾ അവിടെ എത്തിച്ചേർന്ന  ദുരാത്മാവിനോട് അല്ലെങ്കിൽ ഒരു പൈശാചിക സാന്നിധ്യത്തിനോട് അതുമല്ലെങ്കിൽ മോക്ഷം കിട്ടാത്ത ഏതോ ഒരു ആത്മാവിനോട് ചോദിച്ചു. അവർ ചോദിച്ച ചോദ്യങ്ങൾക്ക് ആ സ്പീഡ് വളരെ കൃത്യമായി മറുപടി പറഞ്ഞു. പിന്നീട് ആദ്യമൊക്കെ അവർക്ക് ഒരു രസമായിരുന്ന കളി ക്രമേണ ഒരു അഡിക്ഷൻ ആയി മാറി.

ഓരോ വട്ടം കളി കഴിഞ്ഞതിനുശേഷം "ഗുഡ് സ്പിരിറ്റ് ഗോ ബാക്ക്....’' എന്നവർ പറയും അതോടുകൂടി നാണയം ഇളകുന്നത് നിൽക്കും.

എന്നാൽ ഞാൻ സംസാരിച്ച രണ്ടുപേർക്കും ഒരു ഘട്ടമെത്തിയപ്പോൾ ഒരു ദുരാത്മാവിന്റെ സാന്നിധ്യം അവർക്ക് ചുറ്റും അനുഭവപ്പെട്ട് തുടങ്ങി പിന്നീട് അത് അവരെ വിട്ടു പോകാതെയായി. അവരറിയാതെ അതിതീവ്രമായ ഭയം അവരെ കീഴ്പ്പെടുത്തി അവർ രണ്ടുപേരുടെയും ഉറക്കവും നഷ്ടപ്പെട്ടു ഉറങ്ങിയാൽ അപ്പോൾ ദുസ്വപ്നങ്ങൾ കണ്ട് ഞെട്ടി എഴുന്നേൽക്കും അതോടുകൂടി അവർ കളി നിർത്തി. പിന്നീട് അവർ അവരെ വലയം ചെയ്യുന്നതായി അവർക്ക് അനുഭവിച്ചറിയാൻ കഴിയുന്ന പൈശാചിക സാന്നിധ്യത്തിൽ നിന്നും ഭയത്തിൽ നിന്നും മുക്തി നേടിയത് ഒരുപാട് പ്രാർത്ഥനയും, വഴിപാടുകളും ചെയ്തു ദൈവത്തോട് അടുത്ത ശേഷമാണ് എന്നത് ഒരു ഭയപ്പെടുത്തുന്ന സത്യമാണ്. അതുകൊണ്ട് പണ്ട് നമ്മുടെ കാരണവന്മാർ പറയാറുള്ള പോലെ ചെറുപ്പത്തിലെ ചോരത്തിളപ്പിൽ  വേലിക്കെ കിടക്കുന്ന പാമ്പിനെ എടുത്ത് കഴുത്തിൽ ഇടരുത് എന്നുപറഞ്ഞാൽ "ഓജോ ബോർഡിൽ" തൊട്ടുള്ള വലിയ കളികൾ ഒന്നും വേണ്ട പിന്നീട് ദുഃഖിക്കേണ്ടിവരും.

“Ouija” pronounced as “wee-ja” is a blend of French word “Oui” and German word “Ja” both meaning “Yes” in English.

നിങ്ങൾ ഒരു കാര്യം ഓർത്തു കൊള്ളുക ദൈവത്തിന് വേണ്ടതും, സാത്താന് വേണ്ടതും നിങ്ങളുടെ ആത്മാവാണ് അല്ലാതെ നിങ്ങളുടെ ശരീരമല്ല.....

So please say a big "NO'' to the board of spirits.

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

By

ഡോ. പൗസ് പൗലോസ് MS(Ay)

Post a Comment

0 Comments