Random Post

ആരാണ് ബുദ്ധൻ

ആരാണ് ബുദ്ധൻ
---------------------------

സത്യത്തിലേക്കും
ധർമ്മത്തിലേക്കും
സ്വപ്രയത്നഫലമായി
നടന്നടുത്തവനും

ധർമ്മത്തെ അറിഞ്ഞവനും
ബോധദീപ്തമായവനും
അന്ധകാരം നീങ്ങിബോധോദയം
പ്രാപിച്ചവനുമാണ് ബുദ്ധൻ

ബോധദീപ്തമായവൻ
പരിപൂർണ്ണനാണ്
പൂർണ്ണജ്ഞാനത്താൽ സമ്പന്നനാണ്
വേദനകളിൽ നിന്നും മോചിതനാണ്

ജ്ഞാനോദയത്താൽ
ആത്മീയ സാക്ഷാത്കാരം
നേടിയെടുത്തവനാണ് ബുദ്ധൻ
ആത്യന്തിക സത്യത്തെയും

അദ്വൈത ഭാവത്തെ
തിരിച്ചറിയുന്നവനാണ് ബുദ്ധൻ
മറ്റുള്ളവരുടെ ക്ലേശങ്ങൾക്ക്‌
അറുതിവരുത്തുന്നവനാണ് ബുദ്ധൻ

മോക്ഷം പ്രാപിക്കാൻ
നിൻ മാർഗ്ഗദർശിയും
നിന്നിലെ അന്ധവിശ്വാസം അകറ്റി
നിന്നിൽ അഹിംസ തൻ

വിത്തുകൾ പാകുന്ന
സമചിത്തനായി നിന്നെ മാറ്റുന്ന
ബന്ധങ്ങളില്‍ നിന്ന് മോചനമേകി
നിന്നിലെ ദൗർബല്യം ദൂരെ അകറ്റി

ജ്ഞാനോദയത്താൽ
കരുണയും പ്രജ്ഞയും
നിനക്ക് സമ്മാനിക്കുന്ന
നിന്റെ ഗുരുവുമാണ് ബുദ്ധൻ

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

By ഡോ. പൗസ് പൗലോസ് MS(Ay)

Post a Comment

0 Comments