ആൺകുട്ടികളെ തേടി പോകുന്നവർ
----------------------------------------------------
"ആദ്യത്തെ കണ്മണി ആണായിരിക്കണം
ആരുമേ കണ്ടാല്‍ കൊതിക്കണം
അവന്‍ അച്ഛനെപ്പോലെയിരിക്കണം
ആദ്യത്തെ കണ്മണി പെണ്ണായിരിക്കണം
അമ്മയെപ്പോലെ ചിരിക്കണം
മുഖം അമ്പിളി പോലെയിരിക്കണം"
നിങ്ങളെല്ലാവരും കേട്ടുകാണും ഞാൻ മുകളിൽ വരി വളരെ മനോഹരമായ ഒരു പാട്ടാണിത്. എന്നാൽ ഇന്ന് കാലം മാറി മറിഞ്ഞ് മനുഷ്യൻ ദിനംപ്രതി കൂടുതൽ കൂടുതൽ സ്വാർത്ഥർ ആയിക്കൊണ്ടിരിക്കുന്നു. അതിനൊരു ഉത്തമമായ ഉദാഹരണമാണ് ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ഉത്തരകാശി ജില്ലയിലെ 132 ഗ്രാമങ്ങൾ, അവിടെ കഴിഞ്ഞ മൂന്ന് മാസത്തിൽ ഒരു പെൺകുട്ടി പോലും ജനിച്ചിട്ടില്ലെന എന്നാണ് ഔദ്യോദിക റിപ്പോർട്ട്. മൂന്നു മാസത്തിനുള്ളിൽ ആകെ 216 കുട്ടികൾ ജനിച്ചതിൽ ഒരു പെൺകുട്ടിപോലും ഇല്ല. ഇതെല്ലാം വിരൽചൂണ്ടുന്നത് പെൺ ഭ്രൂണഹത്യയിലേക്കാണ് എന്നത് ഒരു ഞെട്ടിക്കുന്ന വസ്തുതയാണ്. ആൺ കുഞ്ഞുങ്ങൾക്കായുള്ള ഈ അമിതാഭിനിവേശം പ്രകൃതിയുടെ താളം തന്നെ തെറ്റിക്കുന്ന രീതിയിൽ ഈ ഗ്രാമങ്ങളെ എത്തിച്ചിരിക്കുന്നു.
The imbalance has raised the possibility of sex-selective abortions or the killing of girl children that may be occurring in these villages.While Uttarakhand’s sex ratio is at 963 females per 1,000 males, Uttarkashi district is at 958 females. This makes the district ninth in the state, in terms of sex ratio. According to the last census in 2011, there are 1,61,489 women and 1,68,597 men in Uttarkashi.While the government routinely talks of and celebrates its ‘Beti Bachao’ programme, the imbalanced sex ratio has been a persistent problem in India.District Magistrate Dr Ashish Chauhan said, "We have identified areas where the number of girl childbirth is zero or in single-digit numbers. We are monitoring these areas to find out what is affecting the ratio. A detailed survey and study will be conducted to identify the reason behind it."
ഉത്തരാഖണ്ഡിലെ സംഭവങ്ങളെക്കുറിച്ച് വായിച്ചപ്പോൾ എനിക്ക് ഓർമ്മ വന്നത് അമേരിക്കയിലെ ഏറ്റവും വലിയ സീരിയൽ കില്ലർ ആയ ഒരു ഡോക്ടറെ കുറിച്ചാണ്. ഇദ്ദേഹത്തിൻറെ കുപ്രശസ്തി കാരണം 2018 ആളെക്കുറിച്ച് ഇറങ്ങിയ സിനിമയിൽ യഥാർത്ഥത്തിൽ നടന്ന സംഭവങ്ങൾ വിവരിച്ചിരിക്കുന്നത് തികച്ചും ഭീകരമാണ്. ഈ സിനിമ കണ്ടാൽ കണ്ണ് നിറയാത്തവരായി ആരും ഉണ്ടാവില്ല. ആ നരാധമനായ ഡോക്ടറെ കോടതി ശിക്ഷിച്ചത് അദ്ദേഹം നിയമവിരുദ്ധമായി നടത്തിയ ആയിരത്തിൽപരം ഭ്രൂണഹത്യകൾ കാരണം ആണ്. ആൺപെൺ വ്യത്യാസമില്ലാതെ ആ ഡോക്ടർ ജനിച്ച ഉടനെ പല കുട്ടികളെയും "അബോഷൻ" എന്ന ഓമനപ്പേരിട്ട് കൊന്നുകളഞ്ഞു. ഇതേപോലെ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന രീതിയിൽ പല അനിഷ്ട സംഭവങ്ങളും ആ ഗ്രാമങ്ങളിലും സംഭവിച്ചിരിക്കാം. അതല്ലാതെ ആൺകുട്ടികൾ മാത്രം ജനിക്കുന്ന ഈ പ്രതിഭാസം സംഭവിക്കുക ദുഷ്കരമാണ്. മനുഷ്യ മനസ്സാക്ഷി ദിനംപ്രതി ജീർണിച്ച് അഴുകി കൊണ്ടിരിക്കുന്നു എന്നതിന്റെ ഉത്തമമായ തെളിവാണ് ഈ തെരഞ്ഞെടുത്ത പ്രസവിപ്പിക്കലും വർദ്ധിച്ചുകൊണ്ടിരിക്കുന്ന പെൺഭ്രൂണഹത്യയും.......
Gosnell: The Trial of America's Biggest Serial Killer (2018 American drama film based on real life events )
Dr.Pouse Poulose MS (Ay)
0 Comments
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW