Random Post

ചില വിചിത്ര മനുഷ്യർ

ചില വിചിത്ര മനുഷ്യർ 😑
...........................................

അതിരാവിലെ അയൾ വീട്ടിൽ നിന്നും ഇറങ്ങി വീട്ടിൽ ചടഞ്ഞു കൂടിയിരുന്നത് പുള്ളിക്ക് തീരെ ഇഷ്ടമല്ല. രാവിലെതന്നെ കുറിച്ച് ദൂരം നടന്ന് കുറച്ചകലെ അയാളുടെ മനസ്സിന് സമാധാനം തരുന്ന ഒരു കവലയിൽ എത്തിച്ചേരും. ശേഷം ആരോടും ഒന്നും പറയാതെ അവിടെയുള്ള ചെറിയൊരു ഹോട്ടൽ മുഴുവൻ അടിച്ചുവാരി വൃത്തിയാക്കും. ഇത് ഒരു സ്ഥിരം ശീലമാണ് അത് മാറ്റാൻ പുള്ളിക്ക് താൽപ്പര്യമില്ല അടിച്ചുവാരി വൃത്തിയാക്കി കഴിയുമ്പോൾ പുള്ളിക്ക് ആ കടക്കാരൻ ഒരു ചായയും കഴിക്കാൻ രണ്ട് ഇഡ്ഡലിയും, ഒരു പത്തു രൂപയും കൊടുക്കും. ആ പത്തു രൂപ കൊണ്ട് അടുത്തുള്ള കടയിൽ പോയി ഒരു പൊതി ദിനേശ്ബീഡി വാങ്ങി അതിലൊന്ന് പുകച്ച് ബാക്കി മുണ്ടിൽ തിരുകി പുള്ളി കടത്തിണ്ണയിൽ കിടന്ന് ചെറുതായൊന്നു മയങ്ങും ഇത് ഒരു സ്ഥിരം ശീലമാണ് ഇതാണ് 'ആൻഡ്രൂ' എന്ന വ്യക്തി.

ഭൂമിയിൽ ഒന്നും സ്വന്തമായില്ലാത്ത ഒന്നും സ്വന്തമാക്കാൻ ആഗ്രഹിക്കാത്ത തന്റെ ചെറിയ  ലോകത്ത് സന്തോഷം സംതൃപ്തിയും കണ്ടെത്തുന്ന ഒരു പാവം  മനുഷ്യൻ. അടുത്തുള്ള വീട്ടുകാരും ആൻഡ്രൂവിനെ പണിക്ക് വിളിക്കും കാരണം എന്ത് പണിയെടുത്താലും കൂലി പത്ത് രൂപയും ഒരു നേരത്തെ ഭക്ഷണവും മതി. അത് പലരും ചൂഷണം ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചു കഴിഞ്ഞാൽ ചൂഷണം ചെയ്യുന്നുണ്ടെന്ന് ആൻഡ്രൂവിനറിയാം പക്ഷെ തന്നെ മറ്റുള്ളവർ ചൂഷണം ചെയ്യുന്നത് ആൻഡ്രൂവിന് ഇഷ്ടമാണ്.

ജോലിയെടുക്കാൻ പത്തു രൂപ കൂലി  വാങ്ങിക്കുന്നത് കൊണ്ട് ആ ചുറ്റുവട്ടത്ത് ആൻഡ്രൂവിന് വളരെയധികം  ഡിമാൻഡാണ്. കുറച്ച് സ്നേഹം കൂടി 20 രൂപ കൊടുത്തു കഴിഞ്ഞാൽ കുറച്ചുനേരം കഴിഞ്ഞ് ആൻഡ്രൂ ബാക്കി 10 രൂപ ആ വീട്ടിൽ തിരികെയെത്തി ആൻഡ്രൂ മടക്കി തരും. അയാൾ മടക്കിത്തരുന്ന ബാക്കി പത്തുരൂപ മേടിക്കാൻ തയ്യാറായില്ലെങ്കിൽ അത് ഉമ്മറത്തേക്ക് വലിച്ചെറിഞ്ഞു അയാൾ അവിടെ നിന്നും നിർവികാരനായി ഇറങ്ങിപ്പോകും കാരണം അയാൾക്ക് അർഹതപ്പെട്ട കൂലി മാത്രം ആൾക്ക് മതി കൂടുതലും വേണ്ട കുറവും വേണ്ട.  ഇടയ്ക്ക് ജോലി ഒന്നു ഇല്ലാത്തപ്പോൾ അടുത്തുള്ള ഏതെങ്കിലും വീട്ടിൽ നിന്ന് പത്തു രൂപ കടം വാങ്ങും പിന്നെ എപ്പോഴെങ്കിലും എന്തെങ്കിലും ജോലി എടുത്ത് 10 രൂപ കയ്യിൽ കിട്ടിയാൽ അത് കൃത്യമായി തിരികെ കൊടുത്ത് ആ കടം അങ്ങ് വീട്ടും. ആൻഡ്രൂ വളരെ സത്യസന്ധനാണ് കടം വാങ്ങിയത് തിരിച്ചു കൊടുത്തില്ലെങ്കിൽ അയാൾക്ക് സമാധാനം കിട്ടില്ല.

അതുകൊണ്ട് ചിലർ അയാൾക്ക് എന്തോ വിചിത്രമായ ഭ്രാന്താണെന്നും പറയാറുണ്ട് പക്ഷേ ഇതൊന്നും ആൻഡ്രൂ ശ്രദ്ധിക്കാറില്ല പണികഴിഞ്ഞ്  ആ വീട്ടുകാർ തരുന്ന എന്തേലും കഴിച്ച് തിരികെ കടത്തിണ്ണയിൽ വന്ന് ചുണ്ടിൽ ഒരു ബീഡി കത്തിച്ച് തിരുകി മെല്ലെ ആസ്വദിച്ച് പുകവിട്ട് ഈ ലോകത്തിൽ മറ്റെവിടെ നിന്നോ വന്ന സന്ദർശകനെ പോലെ സമാധാനത്തോടും കൂടി അവൻ ഉറങ്ങും. വൈകിട്ട് ഇരുട്ടി തുടങ്ങുമ്പോൾ താൻ സമ്പാദിച്ച 10 രൂപ നോട്ടുകൾ എണ്ണി  തിട്ടപ്പെടുത്തി അവിടെ കാലങ്ങളായി അടഞ്ഞുകിടക്കുന്ന മറ്റൊരു പീടികയുടെ കതകിനിടയിൽ ഉള്ള ചെറിയ ഒരു പൊത്തിൽ സുരക്ഷിതമായി നിക്ഷേപിച്ച് നാളെയെ കുറിച്ച് ഒന്നും ചിന്തിക്കാതെ അവൻ വേഗത്തിൽ സ്വന്തം വീട്ടിലേക്ക് മടങ്ങും.

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Post a Comment

0 Comments