Random Post

സംഗതികൾ പഴയതുപോലെ നടക്കുന്നില്ല

സംഗതികൾ പഴയതുപോലെ നടക്കുന്നില്ല 😔
-------------------------------------------------------------------

കുറച്ചു നാളുകൾക്കു മുമ്പ് എന്റെ അടുത്ത് ഒരു രോഗി വന്നു ഒരു മധ്യവയസ്കൻ 👨എന്നെ കണ്ടപ്പോൾ അദ്ദേഹത്തിന് രോഗവിവരങ്ങൾ ഒക്കെ തുറന്നു സംസാരിക്കാൻ ഒരു മടി പോലെ തോന്നി. ഞാൻ ഒന്ന് ചിരിച്ച് ആളെ ഒന്ന് റിലാക്സ് ചെയ്ത് കാര്യങ്ങളൊക്കെ ചോദിച്ചപ്പോൾ ആള് വളരെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു  "അതേ ഉദ്ധരണം തീരെ കുറവാണ് ഡോക്ടർ വല്ലപ്പോഴുമൊക്കെ അതിന് ശ്രമിക്കാറുള്ളൂ ഇപ്പോൾ കാര്യങ്ങളൊന്നും പഴയപോലെ നടക്കുന്നില്ല. ഉദ്ധരണം ഉണ്ടാകും എന്ന് പറഞ്ഞ് മാർക്കറ്റിൽ ഇന്ന് ലഭ്യമായ എല്ലാ ഔഷധങ്ങളും ഞാൻ സ്വയം വാങ്ങി കഴിച്ചു എന്നാൽ കുറെ പൈസ പോയി എന്നല്ലാതെ യാതൊരു കാര്യവുമില്ല. എനിക്ക് വേറെ ദുശീലങ്ങൾ ഒന്നുമില്ല മദ്യപാനം ഇല്ല, പുകവലി ഇല്ല ആകെപ്പാടെ ജീവിതത്തിൽ ഒരു റിലാക്സേഷൻ വല്ലപ്പോഴുമുള്ള ഈ 💏ശാരീരിക ബന്ധം ആണ് ഇപ്പോൾ അതും ശരിയായി നടക്കുന്നില്ല കാര്യങ്ങൾ ഒക്കെ ഒരു വഴിപാടു പോലെ".
                              
ആള് മാനസികമായി വളരെ പിരിമുറുക്കത്തിൽ ആണെന്ന് സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലായി. നമ്മുടെ രോഗി പറഞ്ഞതുപോലെ  കാര്യങ്ങളൊന്നും ഭംഗിയായി നടക്കാത്തതുകൊണ്ട് അദ്ദേഹത്തിനു തന്നെ ഒരു കോംപ്ലക്സും ചെറിയൊരു ഡിപ്രഷൻ ഉള്ളപോലെ അതുകൊണ്ട് ഞാനൊരു ചെറിയ കൗൺസിലിങും കൊടുത്തു. പിന്നെ രോഗിയോട് രോഗവിവരങ്ങൾ എല്ലാം ചോദിച്ചപ്പോൾ വളരെ കാലങ്ങളായി ആയി ശോധന കുറവുണ്ട് എന്ന് പറഞ്ഞു , ശോധന പോവാൻ തോന്നിയാൽ അത് പിടിച്ചു നിർത്തും, മൂത്രമൊഴിക്കാൻ തോന്നിയാലും പോവില്ല ജോലിക്കിടയിൽ അതിന് സമയമില്ല അത് ബലമായി പിടിച്ചു നിർത്തും. പിന്നീട് കുറെ നേരം കഴിഞ്ഞെ അതിന് പോകു അത് രോഗിക്ക് ഒരു ശീലമായി.  വെള്ളം കുടിയും കുറവാണ് പിന്നെ ഭക്ഷണം കഴിക്കാൻ പ്രത്യേക സമയമൊന്നുമില്ല തോന്നിയപോലെ കഴിക്കും.
                            
രോഗിയുടെ വിവരങ്ങൾ കേട്ടപ്പോൾ അദ്ദേഹത്തിന് നന്നായി അപാന വായുവിന്റെ വൈഗുണ്യം ഉണ്ടെന്ന് മനസ്സിലായി. വളരെ കാലങ്ങളായി മലമൂത്ര വേഗങ്ങൾ പ്രവർത്തിക്കുന്ന അപാനവായു തടഞ്ഞ നിർത്തുന്നതിനാൽ രോഗിയുടെ സമാന, ഉദാന,വ്യാന, പ്രാണ വായുവിനെയും ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. രോഗിക്ക് അപാന വൈഗുണ്യവും,  അഗ്നിമാന്ദ്യം നന്നായിട്ടുണ്ട് അതുപോലെതന്നെ വേഗ നിരോധനവും ചെയ്യാറുണ്ട്. അതുകൊണ്ട് അഗ്നിമാന്ദ്യം ശരിയാക്കി രോഗിയുടെ അപാന വായുവിനെ അനുലോമം ആക്കുന്ന ചികിത്സ ചെയ്യാൻ തീരുമാനിച്ചു കൂടാതെ ധാതുപുഷ്ടിക്ക് ഒരു രസായനവും പിന്നെ മനസ്സിനെ ശാന്തമാക്കാൻ ചില മരുന്നുകളും കൊടുത്തു അല്ലാതെ ഉദ്ധാരണത്തിന് വേണ്ടി വേറെ  പ്രത്യേക മരുന്നുകൾ ഒന്നും കൊടുത്തില്ല. അതുകൂടാതെ രോഗിയോട് മലമൂത്ര വിസർജ്ജന ചെയ്യാൻ തോന്നുമ്പോൾ അത് തടയരുതെന്നും അത് പ്രവർത്തിപ്പിക്കണം എന്ന് പറഞ്ഞു. ധാരാളം വെള്ളം കുടിക്കണം എന്നും കൃത്യസമയത്ത് ആഹാരം കഴിക്കണം എന്നു പറഞ്ഞു. എന്നിട്ട് ഒരു മൂന്നാഴ്ച മരുന്ന് കഴിച്ച് രോഗിയോട് വരാൻ പറഞ്ഞു.
                           
രണ്ടുദിവസം മുമ്പ് രോഗി എന്നെ കാണാൻ വന്നു ആൾ ഇപ്പോൾ വളരെ ഹാപ്പിയാണ് രോഗിയ്ക്ക് പഴയ ബുദ്ധിമുട്ടുകളെല്ലാം മാറി "ഇപ്പോൾ പഴയതിനേക്കാളും ഉദ്ധാരണ ശേഷിയുണ്ട്" എന്നദ്ദേഹം ഒരു ചെറു ചിരിയോടു കൂടി പറഞ്ഞു. അതുകൂടാതെ ഇപ്പോൾ പഴയതുപോലെ മലമൂത്രവിസർജനം തടഞ്ഞു നിർത്താറും ഇല്ല. പുള്ളി എന്നോട് വന്ന് വളരെ ആത്മാർത്ഥമായി നന്ദി പറഞ്ഞു സംഗതികളൊക്കെ ഭംഗിയായി നടക്കുന്നു എന്ന് പറഞ്ഞപ്പോൾ എനിക്കും ഒരു സന്തോഷം ഒക്കെ തോന്നി. ഇവിടെ എനിക്ക് പറയാനുള്ളത് മലമൂത്രവിസർജ്ജനം, കീഴ് ശ്വാസം മുതലായ ശരീരം വേഗങ്ങൾ ( natural urges) തടഞ്ഞു നിർത്തരുത് അതിനെ തടഞ്ഞു നിർത്തുന്ന ശീലം നിങ്ങൾക്കും ഉണ്ടെങ്കിൽ അത് പിന്നീട് അപാനവായു പ്രതിലോമം ആയി പ്രവർത്തിക്കുന്നതിന് കാരണമാവുകയും അത് പിന്നീട് വേറെ പല രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും.

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Post a Comment

0 Comments