എന്റെ ജീവിതത്തിന്റെ പല സങ്കീർണമായ പ്രശ്നങ്ങൾക്കും പരിഹാരമായി മാറിയ ഒരു മാന്ത്രിക വാക്കാണ് 'സോറി'😊. അതുകൊണ്ട് ഈ മാന്ത്രിക വാക്കിനെ കുറിച്ച് ചെറിയ ഒരു ലേഖനം എഴുതണം എന്ന് തോന്നി. ജീവിതത്തിൽ പരിഹാരം കണ്ടെത്താൻ സാധിക്കാത്ത പല പ്രശ്നങ്ങളിലും ഈ വാക്ക് ഒരു പരിഹാരം ആയി മാറിയിട്ടുണ്ട്. എന്നാൽ ആത്മാർത്ഥമായ ഒരു 'സോറി' പറയാൻ നമ്മൾ പലപ്പോഴും തയ്യാറാകാറില്ല എന്നതാണ് സത്യം. നിങ്ങളുടെ വൈകാരിക സ്വഭാവത്തിലെ ശക്തിയെന്തെന്നും ബലഹീനതയെന്തെന്നും മനസ്സിലാക്കി അത് നിങ്ങൾ എടുക്കുന്ന തീരുമാനങ്ങളെ എങ്ങ നെ ബാധിക്കുന്നു എന്ന് നിങ്ങൾ തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യമാണ്.
അബദ്ധം പറ്റിയാൽ എത്രയും പെട്ടെന്നു കുറ്റം ഏറ്റെടുക്കുക എന്നത് ഇനിയെങ്കിലും ശീലിക്കുക. നിങ്ങൾക്ക് തെറ്റ് പറ്റിയെന്നു തോന്നിയാൽ ‘സോറി’പറയാൻ മടിക്കേണ്ട. സോറി എന്നാൽ നിങ്ങൾക്കു തെറ്റ് പറ്റിയെന്നല്ല എന്ന് ആദ്യം മനസ്സിലാക്കുക. ഞാൻ പിൻവലിയുന്നു എന്നു മാത്രം കരുതിയാൽ മതി. താത്കാലിക തർക്കങ്ങളെക്കാൾ ബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം നിങ്ങൾ കൊടുക്കുന്നുവെ ന്നു മാത്രമേ അതിനർഥമുള്ളു.
നിങ്ങളുടെ വൈകാരികത നിങ്ങൾ എടുക്കുന്ന തീരുമാനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നറിഞ്ഞിരിക്കുക. സമ്മർദ്ദ ഘട്ടങ്ങളിൽളിൽ നിങ്ങൾ എങ്ങനെ പെരുമാറുന്നു എന്നത് മറ്റുള്ളവരോട് ചോദിച്ചറിയു ക. അവർ ആരോപിക്കുന്ന തകരാറുകൾ ഇനി അവരെക്കൊണ്ട് പറയിപ്പിക്കില്ല എന്നങ്ങു തീരുമാനിക്കൂ. ഇതാണു മറ്റുള്ളവർ കാണുന്ന ഞാൻ എന്ന യാഥാർഥ്യം അംഗീകരിക്കുക.
ജോലിസ്ഥലങ്ങളിലും മറ്റും നിങ്ങൾക്ക് പ്രശ്നം അനുഭവപ്പെടുന്നുണ്ടോ? പലരും നിങ്ങളെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിൽ മിക്കവാറും പ്രശ്നം നിങ്ങളുടേത് തന്നെയാണ് എന്ന യാഥാർഥ്യം എത്രയും പെട്ടെന്ന് അംഗീകരിക്കുന്നുവോ അത്രയും പെട്ടെന്ന് നിങ്ങൾക്കു നിങ്ങളെ തന്നെ മാറ്റിമറിക്കാൻ സാധിക്കുമെന്ന് തിരിച്ചറിയുക.
നിങ്ങളുടെ തീരുമാനങ്ങൾ മറ്റുള്ളവരെ ഏതൊക്കെ രീതിയിൽ ബാധിക്കുമെന്ന് അവരുടെ അവസ്ഥയിൽ നിന്ന് നിങ്ങൾ ഒന്നാലോചിക്കുക.അവരുടെ സ്ഥാനത്ത് നിങ്ങളായിരുന്നുവെങ്കിൽ എങ്ങനെ പ്രതിപ്രവർത്തിക്കുമെന്നും ചിന്തിച്ചുനോക്കുക.
കടുത്ത തീരുമാനങ്ങളെടുക്കും മുമ്പ് ഒന്നു നിൽക്കൂ. ആ തീരുമാനം ഞാൻ നാളെ എടുക്കൂ എന്ന് ഒന്നു ചിചിന്തിച്ചുനോക്കൂ, നിങ്ങളുടെ ജീവിതം തന്നെ മാറി മറിയും. നാളെയും മറ്റന്നാളും അതു തന്നെയാണു ശരിയെന്നു തോന്നുന്നെങ്കിൽ പിന്നെ അതാണു ശരി. നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ കൊണ്ട് ഉണ്ടാകുന്ന അനന്തരഫലങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുക. വികാരങ്ങൾ തീരുമാനമെടുക്കാതെ നിങ്ങളുടെ വിവേകം തീരുമാനമെടുക്കട്ടെ. താനടിമപ്പെട്ട് പോകുമെന്നു തോന്നുന്ന സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നില്ക്കുക. സ്ഥിരം തെന്നി വീഴുന്ന വഴിയിൽ ഇത്തിരികൂടി ശ്രദ്ധിച്ചു നടക്കുക. എന്നാൽ എല്ലാവരെയും തൃപ്തിപ്പെടുത്തി ജീവിക്കാൻ ആവില്ല എന്നകാര്യം എപ്പോഴും ഓർക്കുക.
നിങ്ങൾ ഒരു കാര്യം മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമാണ് ക്ഷമ ചോദിക്കുന്നത് ഒരാളുടെ വലുപ്പത്തേയല്ലേ സൂചിപ്പിക്കുക. ക്ഷമ ചോദിച്ചതുകൊണ്ട് നിങ്ങൾ തീർത്തും തെറ്റുകാരനും മറ്റുള്ളവരെല്ലാം ശരിയുമെന്നു അർത്ഥവുമില്ല. മറിച്ച്, നിങ്ങൾ നിങ്ങളുടെ അഹന്തയെക്കാൾ മനുഷ്യബന്ധത്തിന് പ്രാധാന്യം കൽപ്പിക്കുന്നു എന്നു കരുതിയാൽ മതി. ഈ ലേഖനം നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒന്ന് ഉറക്കെ വായിച്ചു കേൾപ്പിച്ചാൽ ചിലപ്പോൾ നിങ്ങളുടെ ജീവിതത്തിലും ചില മാജിക്കുകൾ സംഭവിക്കാം 😊.
നന്ദി
🌹🌹🌹🌹🌹🌹🌹🌹🌹🌹
ഡോ. പൗസ് പൗലോസ് MS(Ay)
സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW