Random Post

പ്രമേഹ ചികിത്സാനുഭവം

ചെറുപ്പക്കാരനായ ഈ രോഗി എന്നെ സമീപിച്ചത് HbA1C 9.8% ആയിട്ടായിരുന്നു പെട്ടെന്ന് വരുന്ന ക്ഷീണവും, തൂക്കം കുറവും, കണ്ണിന് കാഴ്ചമങ്ങൽ, അമിത വെള്ളം ദാഹം മുതലായവയായിരുന്നു അദ്ദേഹത്തിന് പ്രമേഹം ഉള്ളതുകൊണ്ട് ഉള്ള ലക്ഷണങ്ങൾ. രക്തം പരിശോധിച്ചപ്പോൾ PPBS 400 ന് മുകളിൽ FBS above 300. ഈ ചെറുപ്രായത്തിൽ അലോപ്പതി മരുന്ന് കഴിക്കാൻ രോഗി തയ്യാറായിരുന്നില്ല. ചികിത്സ തുടങ്ങി ഒന്നര മാസം കഴിഞ്ഞ് HbA1C check ചെയ്ത റിസൽട്ട് ഞാൻ താഴെ കൊടുത്തിരിക്കുന്നു HbA1C 7.6%. വീണ്ടും ഒരു മാസം കൂടി കഴിഞ്ഞപ്പോൾ ഒന്നും കൂടി പരിശോധിച്ചു HbA1C 6.1 % . ഇപ്പോൾ അദ്ദേഹത്തിന് പഴയ ക്ഷീണവും കാഴ്ചമങ്ങൽ, തൂക്കക്കുറവ് ഒന്നുമില്ല ഉഷാർ ആയിരിക്കുന്നു കഴിഞ്ഞ ഓണത്തിന് പായസം കുറച്ചധികം കുടിച്ചത് കൊണ്ട് മാത്രം FBS 135. എന്തോ ഈ കേസ് എനിക്ക് document ചെയ്യണമെന്ന് തോന്നി, ഞാൻ ഈ കാര്യം പങ്കുവെച്ച് എന്തിനാണെന്ന് വെച്ചുകഴിഞ്ഞാൽ ആയുർവേദത്തിൽ പ്രമേഹത്തിന് (ടൈപ്പ് 2 ഡയബെറ്റിസ്) ഫലപ്രദമായ ചികിത്സയുണ്ടെന്ന് എന്ന് നിങ്ങളോട് പറയാൻ വേണ്ടിയാണ്.

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Post a Comment

0 Comments