Random Post

ശോധന കുറവ് (constipation) എന്ന് രോഗം

കഴിഞ്ഞ ഒരു മാസത്തിനിടയിൽ മൂന്ന് കുട്ടികളെ എനിക്ക് ശോധന കുറവ് (constipation) എന്ന്  അവസ്ഥക്ക് ചികിത്സിക്കേണ്ടി വന്നു എല്ലാ കുട്ടികളും അഞ്ചുവയസ്സും അതിന് താഴെയുള്ളവരും ആണ് എന്ന് ഓർക്കുക. ഇനി ഞാൻ ഈ കുട്ടികൾക്ക് ഈ രോഗാവസ്ഥ ഉണ്ടാക്കിയ വിശിഷ്ട വ്യക്തികളെ കുറിച്ച് പറയാം അത് അവരുടെ മാതാപിതാക്കളും ബന്ധുമിത്രാദികൾളും ആണ് എന്ന് വിഷമ സമേതം അറിയിക്കുന്നു.

ഒരു കുട്ടിക്ക് രോഗം വന്നതിന് പ്രധാന കാരണം പറയാം കുട്ടി എന്നും വൈകിട്ട് അടുത്തുള്ള മാമന്റെ വീട്ടിൽ പോകും മാമൻ ഫ്രിഡ്ജിൽ നല്ല പ്ലം കേക്ക് വാങ്ങി വെച്ചിട്ടുണ്ട് അതിൽ നിന്ന് ഓരോ പീസ് മുറിച്ച കുട്ടിക്ക് കൊടുക്കും കുട്ടിക്ക് വയറ്റീന്ന് പോകണമെങ്കിൽ മൂന്നും നാലും ദിവസം പിടിക്കും ഇത് സ്ഥിരം ഏർപ്പാടാണ്. ആ ഒരു പരിപാടി നിർത്തിയപ്പോൾ കുട്ടിയുടെ രോഗം മാറി. ഇനി രണ്ടാമത്തെ കുട്ടിക്ക് രോഗം വന്നത്  എന്തുകൊണ്ടാണെന്ന് പറയാം ആ കുട്ടിക്ക് ബിസ്ക്കറ്റ് എന്ന് പറഞ്ഞാൽ ജീവനാണ് ഡെയിലി ഒരു അര പാക്കറ്റ് ബിസ്കറ്റ് കഴിക്കും കുട്ടിക്ക് വയറ്റിന്ന് പോവാൻ ബുദ്ധിമുട്ടാണ് മൂന്നു നാല് ദിവസത്തിനിടയിൽ ആണ് വയറ്റിൽ നിന്ന് പോകുന്നത്. ചിലപ്പോൾ ആ കുട്ടിയുടെ അമ്മ ഗ്ലൗസ് ഇട്ട് മലദ്വാരത്തിൽ നിന്ന് മല തോണ്ടിയെടുത്ത് കളയണ്ട അവസ്ഥ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ആ കുട്ടിയുടെ ബിസ്ക്കറ്റ് തീറ്റ നിർത്തി ഫ്രൂട്ട്സ് തിന്നാൻ ആരംഭിച്ചപ്പോൾ ആ രോഗവും മാറി.

ഇനി മൂന്നാമത്തെ കുട്ടിക്ക് രോഗം ഉണ്ടായ കഥ പറയാം ആ കുട്ടിയുടെ അച്ഛൻ എന്നും വൈകിട്ട് വരുമ്പോൾ എന്തെങ്കിലും വറുത്തത് കൊണ്ട് വന്ന് കുട്ടിക്ക് സ്നേഹപൂർവ്വം തിന്നാൻ കൊടുക്കും അത് കിട്ടിയില്ലേൽ കുട്ടി വാശി പിടിക്കും. കുട്ടിക്ക് മലശോധന നാലോ അഞ്ചോ ദിവസം കൂടുമ്പോഴാണ് ഉണ്ടാവുന്നത് ആ സമയത്ത് കുട്ടി വളരെയധികം വേദന അനുഭവിക്കുന്നു അതുകൊണ്ട് കക്കൂസ് പോകുന്നത് തന്നെ കുട്ടിക്ക് പേടിയാണ്. ആ കുട്ടി വറവ് കഴിക്കുന്നത് നിർത്തിയപ്പോൾ ആ ആരോഗ്യവും മാറി.

എനിക്ക് പറയാനുള്ളത് ഈ കാലഘട്ടത്തിൽ കുട്ടികളെ ഏറ്റവുമധികം ബാധിക്കുന്ന രണ്ട് അസുഖങ്ങൾ ആണ് ദഹനക്കേടും പിന്നെ ശോധന കുറവും. ഈ രണ്ട് രോഗങ്ങൾ മറ്റു പല അസുഖങ്ങൾക്കും കാരണമാകും എന്ന യാഥാർഥ്യം നിങ്ങൾ മനസ്സിലാക്കുക. ഇത്തരം അവസ്ഥകൾ ഒരു കുട്ടിക്ക് വരാൻ പ്രധാന കാരണം ആ കുട്ടിയുടെ മാതാപിതാക്കളും ബന്ധുമിത്രാദികളും ആണ് എന്ന് നിസ്സംശയം പറയാം. അതുകൊണ്ട് ദയവുചെയ്ത് നിങ്ങളുടെ കുട്ടികളെ കണ്ണിൽ കണ്ടതൊക്കെ അവരുടെ  വാശിക്ക് അനുസരിച്ച് മേടിച്ച് കൊടുത്തു സ്നേഹിച്ച് രോഗികൾ ആക്കരുത്. നിങ്ങൾ അവരെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നുണ്ടെങ്കിൽ അവർക്ക് പഴങ്ങളും, പച്ചക്കറികളും ശരീരത്തിന് ആരോഗ്യം തരുന്ന മറ്റ് ഭക്ഷണപദാർത്ഥങ്ങളും മേടിച്ചു കൊടുക്കുക അല്ലാതെ ചോക്ലേറ്റും, ബിസ്കറ്റും, ഫ്രൈഡേ ഐറ്റംസും, ഫാസ്റ്റ് ഫുഡും അല്ല വാങ്ങി കൊടുക്കേണ്ടത് പൊന്ന് അമ്മച്ചിമാരെ അപ്പച്ചൻമാരെ മറ്റു ബന്ധുമിത്രാദികളെ.....

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Post a Comment

0 Comments