Random Post

ആരാണ് അന്തിക്രിസ്തു or Antichrist ?

ആരാണ് അന്തിക്രിസ്തു or  Antichrist ?

ക്രിസ്തു മടങ്ങി വന്ന്‌ അന്തിക്രിസ്തുവിനേയും അവന്റെ സൈന്യത്തേയും കീഴടക്കി അവരെ തീപ്പൊയ്കയില്‍ തള്ളിയിടും (വെളി.19:11-21).

ഞാനീ ലേഖനമെഴുതാൻ ഞാൻ പല സ്രോതസ്സുകളിൽ നിന്നുള്ള ആശയങ്ങൾ കടമെടുത്തിട്ടുണ്ട്. പല ക്രൈസ്തവ സഭ വിഭാഗങ്ങളുടെയും സങ്കല്പമനുസരിച്ച്, ലോകാവസാനത്തിനടുത്ത നാളുകളിൽ യേശുക്രിസ്തുവിന്റെ കപടസാദൃശ്യത്തിൽ മനുഷ്യരെ വഴിതെറ്റിക്കാൻ വരാനിരിക്കുന്ന വ്യാജമിശിഹായാണ്‌  അന്തിക്രിസ്തു അല്ലെങ്കിൽ എതിർക്രിസ്തു.

ഈ "കപടരക്ഷകൻ" മനുഷ്യരുടെ പല പ്രശ്നങ്ങൾക്കും പരിഹരിക്കുന്നതായി കാണപ്പെടുമെങ്കിലും അന്തിമരക്ഷ അവർക്ക് നഷ്ടപ്പെടുത്തുകയാണ്‌ അയാളുടെ ലക്ഷ്യം. അന്തിക്രിസ്തു എന്ന മലയാളം വാക്കിന്റെ ആദ്യപാദം ക്രിസ്തീയ യുഗാന്തവീക്ഷണം (eschatology) അനുസരിച്ചുള്ള ലോകാവസാനത്തെ സൂചിപ്പിക്കുന്നു. എന്നാൽ പുതിയനിയമത്തിന്റെ കൊയ്നേ ഗ്രീക്കു മൂലത്തിലെ "ആന്റെക്രിസ്തോസ്" എന്ന പദത്തിന്‌ ക്രിസ്തുവിന്റെ പ്രതിദ്വന്ദി, പകരക്കാരൻ എന്നൊക്കെയാണർത്ഥം. ചില മലയാളം ബൈബിൾ പരിഭാഷകളിൽ അന്തിക്രിസ്തു എന്നതിനു പകരം എതിർക്രിസ്തു എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്.

വെളിപാട് പുസ്തകം പതിമൂന്നാം അദ്ധ്യായത്തിൽ പറയുന്ന കടലിൽ നിന്നു വരുന്ന ജന്തു, ക്രിസ്തീയ യുഗാന്തസങ്കല്പത്തിലെ കപടമിശിഹായായ അന്തിക്രിസ്തുവിന്റെ പ്രതിരൂപമായി കരുതപ്പെടുന്നു‌.അന്തിക്രിസ്തു എന്ന പദം പുതിയനിയമത്തിൽ യോഹന്നാന്റെ ഒന്നും രണ്ടും ലേഖനങ്ങളിലായി അഞ്ചുവട്ടം പത്യക്ഷപ്പെടുന്നുണ്ട്. ഒരിടത്ത് അത് ബഹുവചനവും മറ്റു നാലിടങ്ങളിലും ഏകവചനവുമാണ്‌. യോഹന്നാന്റെ ഒന്നാം ലേഖനത്തിൽ അന്തിക്രിസ്തുവിന്റെ വരവ്, അന്ത്യനാഴികയുടെ അടയാളമായി പറയുന്നു.

യേശു മാംസരൂപമെടുത്ത ക്രിസ്തുവാണെന്നതിനെ നിഷേധിക്കുന്ന വ്യാജപ്രവാചകന്മാർ പ്രകടിപ്പിക്കുന്നത് അന്തിക്രിസ്തുവിന്റെ ചൈതന്യമാണ്‌.പൗലോസ് അപ്പസ്തോലൻ തെസ്സലോനിക്കർക്ക് എഴുതിയ രണ്ടാം ലേഖനത്തിൽ, അന്തിക്രിസ്തു എന്ന പദം കാണുന്നില്ലെങ്കിലും അതിന്റെ രണ്ടാം അദ്ധ്യായത്തിൽ വിവരിക്കുന്ന "പാപത്തിന്റെ മനുഷ്യൻ", യോഹന്നാന്റെ ലേഖനങ്ങളിലെ അന്തിക്രിസ്തുവിനെ തന്നെ സൂചിപ്പിക്കുന്നതായി കരുതപ്പെടുന്നു.

ക്രിസ്തുവിന്റെ ഈ പ്രതിദ്വന്ദിയുടെ സ്വഭാവവും, ദൗത്യവും, ആഗമനവും, വെളിപാടുകളും പൗലോസ് സംഗ്രഹിക്കുന്നുണ്ട്. കർത്താവിന്റെ ദിവസത്തിന്റെ ആഗമനത്തിനു മുൻപ് വിനാശത്തിനു വിധിക്കപ്പെട്ടിരിക്കുന്ന ഈ നിഷേധിയുടെ വരവ് സംഭവിക്കേണ്ടതുണ്ടെന്നാണ്‌ അദ്ദേഹം പറയുന്നത്. തന്റെ പുനരാഗമനത്തിൽ കർത്താവ് അവനെ നശിപ്പിക്കുന്നതു വരെ, അവൻ ദേവാലയത്തിൽ കർത്താവിന്റെ സ്ഥാനത്ത് കടന്നിരിക്കുകയും ജനത്തെ പൈശാചികമായ അടയാളങ്ങളും അത്ഭുതങ്ങളും കാട്ടി വഴിതെറ്റിക്കുകയും ചെയ്യും അതിനാൽ അവനെ വളരെയധികം ഭയപ്പെടണം.

The Antichrist is the opposite of Christ. Just as Christ came to earth to do God’s will; the Antichrist will come to do the will of Satan. He will be Satan manifest in the form of man.

Satan’s whole ambition is to be like God in power and might, and he works for this with all of his might, night and day.

“Who opposes and exalts himself above all that is called God, or that is worshipped, so that he sits as God in the temple of God, showing himself that he is God.”
2 Thessalonians 2:4.

His intention is to replace God, and he will send the Antichrist as a means to do this. The Antichrist will deny mankind’s necessity for God, and assert himself as ruler of this world.

ബൈബിൾ വെളിപാട്‌ 13 : 1-18

1അപ്പോൾ പത്തു കൊമ്പുകളും ഏഴ് തലകളും കൊമ്പുകളിൽ പത്തു കിരീടങ്ങളും തലയിൽ ദൈവത്തെ നിന്ദിക്കുന്ന പേരുകളും ഉള്ളൊരു മൃഗം സമുദ്രത്തിൽ നിന്നു കയറി വരുന്നത് ഞാൻ കണ്ട്.

2ഞാൻ കണ്ട മൃഗം പുള്ളിപ്പുലിയെപ്പോലെയും അതിന്റെ കാലുകൾ കരടിയുടെ കാലുകൾ പോലെയും വായ് സിംഹത്തിന്റെ വായ്പോലെയും ആയിരുന്നു. അതിന് സർപ്പം തന്റെ ശക്തിയും ഇരിപ്പിടവും വലിയ അധികാരവും കൊടുത്തു.

3മൃഗത്തിന്റെ തലകളിൽ ഒന്നിൽ മാരകമായ ഒരു മുറിവുള്ളതായി കാണപ്പെട്ടു; എന്നാൽ മാരകമായ ആ മുറിവ് സൗഖ്യമായി; സർവ്വഭൂമിയും മൃഗത്തെ കണ്ട് അതിശയിച്ചു.

4മൃഗത്തിന് തന്റെ അധികാരം കൊടുത്ത മഹാസർപ്പത്തെ അവർ ആരാധിച്ചു: മൃഗത്തെപ്പോലെ ആരുള്ളു? അതിന് എതിരെ പൊരുതുവാൻ ആർക്ക് കഴിയും? എന്നു പറഞ്ഞുകൊണ്ട് അവർ മൃഗത്തെയും ആരാധിച്ചു.

5അഹങ്കാരവും ദൈവനിന്ദയും പറയുന്നതിനുള്ള ഒരു വായ് അതിന് ലഭിച്ചു; നാല്പത്തിരണ്ട് മാസം പ്രവർത്തിപ്പാൻ അതിന് അധികാരം ഉണ്ടായി.

6ദൈവത്തേയും അവന്റെ നാമത്തേയും അവന്റെ കൂടാരത്തേയും സ്വർഗ്ഗത്തിൽ വസിക്കുന്നവരെയും നിന്ദിപ്പാൻ വായ്തുറന്നു.

7വിശുദ്ധന്മാരോട് യുദ്ധം ചെയ്യുവാനും അവരെ ജയിക്കുവാനും അതിന് സാധിക്കുമായിരുന്നു. സകല വംശത്തിന്മേലും ഭാഷമേലും ജാതിമേലും കർത്തൃത്വം നടത്തുവാൻ അവന് അധികാരം ഉണ്ടായിരുന്നു.

8ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ടതായ കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതപ്പെട്ടിട്ടില്ലാത്തവരായ ഭൂവാസികൾ എല്ലാവരും അതിനെ ആരാധിക്കും.

9കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.

10അടിമത്തത്തിലേക്ക് നയിക്കുന്നവർ അടിമത്തത്തിലായിപ്പോകും; ആരെങ്കിലും വാൾകൊണ്ടു കൊല്ലുന്നവൻ വാളാൽ കൊല്ലപ്പെടേണ്ടിവരും; വിശുദ്ധന്മാരുടെ സഹനവും വിശ്വാസവും ഇവിടെ ആവശ്യം.

11പിന്നെ മറ്റൊരു മൃഗം ഭൂമിയിൽ നിന്നു കയറി വരുന്നത് ഞാൻ കണ്ട്; അതിന് കുഞ്ഞാടിനുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അത് മഹാസർപ്പം എന്നപോലെ സംസാരിച്ചു.

12അതിന് മുമ്പുണ്ടായിരുന്ന ഒന്നാമത്തെ മൃഗത്തിന്റെ അധികാരം എല്ലാം അത് ഏറ്റെടുക്കുകയും ഭൂമിയെയും അതിൽ വസിക്കുന്നവരെയും മാരകമായ മുറിവ് സൗഖ്യമായ ഒന്നാം മൃഗത്തെ ആരാധിപ്പാൻ ഇടയാക്കുകയും ചെയ്യുന്നു.

13അത് ജനങ്ങളുടെ മുമ്പിൽ ആകാശത്തുനിന്ന് ഭൂമിയിലേക്കു തീ ഇറക്കുന്നതുപോലെയുള്ള അത്ഭുതങ്ങൾ പ്രവർത്തിക്കയും

14ആദ്യമൃഗത്തിന്റെ ദൃഷ്ടിയിൽ ചെയ്യുവാൻ തനിക്കു ലഭിച്ച അനുവാദം കൊണ്ട് അത്ഭുതങ്ങൾ പ്രവർത്തിച്ച് ഭൂമിയിൽ ജീവിക്കുന്നവരെ വഞ്ചിക്കുകയും വാളാൽ മുറിവേറ്റിട്ടും ജീവിച്ചിരിക്കുന്ന മൃഗത്തിന്റെ പ്രതിമ ഉണ്ടാക്കുവാൻ ഭൂമിയിൽ ജീവിക്കുന്നവരോട് പറയുകയും ചെയ്യുന്നു.

15മൃഗത്തിന്റെ പ്രതിമയ്ക്ക് ജീവൻ നൽകുവാനും, പ്രതിമ സംസാരിക്കേണ്ടതിനും മൃഗത്തിന്റെ പ്രതിമയെ ആരാധിക്കാത്തവരെ എല്ലാം കൊല്ലേണ്ടതിനും അതിന് അധികാരം ഉണ്ടായിരുന്നു.

16അത് ചെറിയവരും വലിയവരും സമ്പന്നന്മാരും സാധുക്കളും സ്വതന്ത്രന്മാരും അടിമകളുമായ എല്ലാവരെയും വലങ്കൈമേലോ നെറ്റിയിലോ ഒരു മുദ്ര സ്വീകരിക്കുവാനും;

17മുദ്രയോ, മൃഗത്തിന്റെ പേരോ, പേരിന്റെ സംഖ്യയോ ഇല്ലാത്ത ആർക്കും തന്നെ വാങ്ങുവാനോ വില്ക്കുവാനോ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു.

18ഇവിടെ ജ്ഞാനംകൊണ്ട് ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ: അത് ഒരു മനുഷ്യന്റെ സംഖ്യയത്രേ. അവന്റെ സംഖ്യ 666.

പുതിയനിയമത്തിലെ വെളിപാടുപുസ്തകംപതിമൂന്നാം അദ്ധ്യായത്തിൽ പ്രത്യക്ഷപ്പെടുന്ന രണ്ടു ജന്തുക്കളും അന്തികിസ്തുവിന്റെ പ്രതിരൂപങ്ങളായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. അവയിൽ, കടലിൽ നിന്നു കയറിവരുന്ന ജന്തു അതിന്റെ മരണവും ഉയിർപ്പും ദൈവികമായ ബഹുമാനം അവകാശപ്പെടുന്നതും വഴി യേശുവിന്റെ വികൃതാനുകരണമാവുന്നു. കരയിൽ നിന്നു വരുന്ന കുഞ്ഞാടിന്റെ സ്വരമുള്ള രണ്ടാമത്തെ ജന്തു, അടയാളങ്ങളും അത്ഭുതങ്ങളും കാട്ടുകയും ആദ്യത്തേതിനെ ആരാധിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നതു വഴി ക്രിസ്തീയസങ്കല്പത്തിലെ പരിശുദ്ധാത്മാവിന്റെ അനുകരണമാവുന്നു

ഈ ഭൂമിയില്‍ അന്തിക്രിസ്തു അഥവാ മൃഗം രംഗപ്രവേശനം ചെയ്കയും യിസ്രായേലിനോട്‌ 7 വർഷത്തേക്ക് ഒരു ഉടമ്പടിയില്‍ ഒപ്പു വയ്ക്കയും ചെയ്യും (ദാനി.9:27). വേദപുസ്തകം ഈ ഏഴുവര്‍ഷത്തെ പീഡനകാലം എന്ന വിളിച്ചിട്ടുണ്ട്‌ (മത്താ.24:29). ഈ കാലത്ത്‌ ഭൂമിയില്‍ വലിയ യുദ്ധങ്ങളും, ക്ഷാമങ്ങളും,വ്യാധികളും, പ്രകൃതിക്ഷോഭങ്ങളും ഉണ്ടാകും. മനുഷന്റെ പാപത്തിനും ദുഷ്ടതയ്ക്കും എതിരായി ദൈവത്തിന്റെ കോപം ഈ ഭൂമിയുടെ മേല്‍ ചൊരിയും. വെളിപ്പാടു പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന നാലു കുതിരകളുടേയും, ഏഴു മുദ്രകളുടേയും, ഏഴു കാഹളങ്ങളുടേയും, ഏഴു ക്രോധകലശങ്ങളുടേയും കാലമാണിത്‌.

ഏഴുവര്‍ഷത്തിന്റെ പകുതിയില്‍ എത്തുമ്പോള്‍ അന്തിക്രിസ്തു യിസ്രായേലുമായി ചെയ്ത ഉടമ്പടി റദ്ദാക്കുകയും അവരോട്‌ കഠിനമായി ഇടപെടുവാന്‍ തുടങ്ങുകയും ചെയ്യും. ഇതിനോടകം പണി പൂര്‍ത്തിയാക്കപ്പെട്ട യെരുശലേം ദേവാലയത്തില്‍ അന്തിക്രിസ്തു തന്റെ പ്രതിമയെ സ്ഥാപിക്കുകയും അതിനെ നമസ്കരിക്കുവാന്‍ കല്‍പന പുറപ്പെടുവിക്കുകയും ചെയ്യും (2തെസ്സ.2:3-10) പീഡനകാലത്തിന്റെ അവസാനത്തില്‍ അന്തിക്രിസ്തു അവസാനമായി യെരൂശലേമിനെതിരായി യുദ്ധം പ്രഘ്യാപിക്കയും അത്‌ ഹര്‍മ്മഗദ്ദോന്‍ യുദ്ധമായി പരിണമിക്കയും ചെയ്യും.

ക്രിസ്തു മടങ്ങി വന്ന്‌ അന്തിക്രിസ്തുവിനേയും അവന്റെ സൈന്യത്തേയും കീഴടക്കി അവരെ തീപ്പൊയ്കയില്‍ തള്ളിയിടും (വെളി.19:11-21). സാത്താന്‍ ആയിരം വര്‍ഷത്തേയ്ക്ക്‌ ചങ്ങല ഇടപ്പെട്ട്‌ കാവലില്‍ ആക്കപ്പെടും. ക്രിസ്തു യെരുശലേം തലസ്ഥാനമാക്കി ഈ ഭൂമിയില്‍ രാജാവായി വാഴും (വെളി.20:1-6).

ആയിരം വര്‍ഷങ്ങള്‍ക്കു ശേഷം പിശാചിനെ അഴിച്ചു വിടും. അവന്‍ വീണ്ടും തന്റെ അവസാന ശ്രമത്തില്‍ പരാജയപ്പെട്ട്‌ അഗ്നിക്കടലില്‍ തള്ളപ്പെടും. അവിടെ അവന്‍ നിത്യത ചെലവിടും (വെളി.20:7-10). അതിനു ശേഷം ലോകത്തിലെ സകല അവിശ്വാസികളും വെള്ളസിംഹാസനത്തിനു മുമ്പില്‍ ന്യായം വിധിക്കപ്പെട്ട്‌ നരകത്തില്‍ തള്ളപ്പെടും (വെളി.20:10-15).

ഒടുവില്‍ പുതിയ ഭൂമിയും പുതിയ ആകാശവും, പുതിയ യെരുശലേമും സൃഷിക്കപ്പെട്ട്‌ അവ ദൈവജനത്തിന്റെ നിത്യവാസസ്ഥലമായിരിക്കും. അവര്‍ ദൈവത്തോടുകൂടെ പാപവും, കണ്ണുനീരും, മരണവും ഇല്ലാത്ത നാട്ടില്‍ യുഗായുഗങ്ങളായി വാഴും (വെളി.21-22).

ക്രിസ്തുവിന്റെ രണ്ടാം വരവിന് മുന്‍പ് തന്നെ സഭ അന്തിമ പരീക്ഷയിലൂടെ കടന്നുപോകേണ്ടതുണ്ട്. അതു പല വിശ്വാസികളുടെയും വിശ്വാസത്തെ പിടിച്ചുകുലുക്കുകയും ഭൂമിയിലുള്ള അവളുടെ തീര്‍ത്ഥാടനത്തോടോത്തു പോകുന്ന പീഡനം "തിന്മയുടെ രഹസ്യ"ത്തെ വെളിവാക്കും. മനുഷ്യരുടെ പ്രശ്നങ്ങള്‍ക്ക് പ്രത്യക്ഷമായ ഒരു പരിഹാര മാര്‍ഗം അതു മനുഷ്യര്‍ക്ക് വാഗ്ദാനം ചെയ്യുന്ന മതപരമായ ഒരു വഞ്ചനയുടെ രൂപത്തിലായിരിക്കും അത്.

സത്യത്തെ പരിത്യജിക്കുക എന്ന വില അവര്‍ അതിനു കൊടുക്കേണ്ടി വരും. മതപരമായ പരമ വഞ്ചന അന്തി ക്രിസ്തുവിന്‍റേതായിരിക്കും. -
കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം ഖണ്ഡിക 675-ല്‍ അന്തിക്രിസ്തുവിനെ കുറിച്ചു വിവരിക്കുന്ന വാക്കുകളാണിവ. അരാജകത്വത്തിന്റെ മനുഷ്യന്‍ എന്നറിയപ്പെടുന്ന അന്തിക്രിസ്തുവിനെക്കുറിച്ച് നിരവധി മിഥ്യാധാരണകള്‍ നമുക്കിടയിലുണ്ട്.

ഇരുപതാം നൂറ്റാണ്ടിലെ മഹാരഥന്‍മാരായ സുവിശേഷകരില്‍ ഒരാളും, റേഡിയോയിലൂടെയും, ടെലിവിഷനിലൂടെയും ലോകമെങ്ങുമുള്ള ദശലക്ഷകണക്കിന് ആളുകളിലേക്ക് സുവിശേഷം എത്തിക്കുകയും ചെയ്ത ധന്യന്‍ ഫുള്‍ട്ടന്‍ ഷീന്‍ മെത്രാപ്പോലീത്ത അന്തിക്രിസ്തുവിന്റെ കുടിലതകളെക്കുറിച്ച് ആഴമായ പഠനം നടത്തിയ ഒരാളായിരിന്നു. 1947 ജനുവരി 26-ന് സംപ്രേഷണം ചെയ്ത ഒരു റേഡിയോ പരിപാടിയിലൂടെ അദ്ദേഹം ഇതിനെക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്.

“സ്വര്‍ഗ്ഗമില്ലെങ്കില്‍, നരകവുമില്ല, നരകമില്ലെങ്കില്‍ പാപവുമില്ല, പാപമില്ലെങ്കില്‍ അന്തിമ വിധിയുമില്ല, അന്തിമ വിധിയില്ലെങ്കില്‍ പിന്നെ തിന്മയാണ് നന്മയും, നന്മയാണ് തിന്മയും” എന്ന ലളിതമായ യുക്തിയാണ് അവന്‍ പ്രചരിപ്പിക്കുന്നതെന്ന്‍ അദ്ദേഹം പറയുന്നു. ആത്മാക്കളെ വശത്താക്കുവാന്‍ അന്തിക്രിസ്തു പ്രയോഗിക്കുന്ന 12 കുടില തന്ത്രങ്ങളെ മെത്രാപ്പോലീത്ത തുറന്നുകാട്ടുന്നുണ്ട്. നിഗൂഢമായ ആ പന്ത്രണ്ടു കുടിലതന്ത്രങ്ങളാണ് ഇവിടെ നാം നോക്കിക്കാണുന്നത്.

1) സമാധാനം, സമൃദ്ധി എന്നിവയെക്കുറിച്ച് പറയുന്ന ഒരു മനുഷ്യസ്നേഹിയായിട്ടായിരിക്കും അവന്‍ വരവ്. സമാധാനത്തെ പറ്റിയും സമൃദ്ധിയെ പറ്റിയും അവന്‍ സംസാരിക്കുമെങ്കിലും അത് നമ്മെ ദൈവത്തിലേക്ക് നയിക്കുന്ന മാര്‍ഗ്ഗമായിരിക്കുകയില്ല. മറിച്ച് അന്ത്യത്തിലേക്ക് നയിക്കുന്നതായിരിക്കും.

2) ജനങ്ങളുടെ ജീവിതത്തിനനുസൃതമായ രീതിയില്‍ ദൈവത്തെക്കുറിച്ചുള്ള പുതിയ ആശയങ്ങളടങ്ങുന്ന ഗ്രന്ഥം അവന്‍ രചിക്കും.

3) വിശ്വാസത്തെ ജ്യോതിഷവുമായി ബന്ധപ്പെടുത്തി, നമ്മളല്ല മറിച്ച് ആകാശത്തിലെ നക്ഷത്രങ്ങളാണ് നമ്മുടെ പാപങ്ങളുടെ ഉത്തരവാദികളെന്ന്‍ അവന്‍ സമര്‍ത്ഥിക്കും.

4) നീ പുരോഗമനവാദിയോ, സ്വാതന്ത്രവാദിയോ അല്ല എന്ന് മറ്റുള്ളവര്‍ പറയുമ്പോള്‍ നാണംകൊണ്ട് ചൂളിപോകുന്ന തരത്തില്‍ പാപത്തേയും, അടിച്ചമര്‍ത്തപ്പെട്ട ലൈംഗീക തൃഷണയേയും മനശാസ്ത്രപരമായി അവന്‍ വിവരിക്കും.

5) സഹിഷ്ണുതയെ അലക്ഷ്യമായ രീതിയില്‍ ശരിയും തെറ്റുമെന്ന് അവന്‍ വേര്‍തിരിക്കും

6) വിവാഹേതര പങ്കാളിയാണ് പ്രധാനപ്പെട്ടതെന്ന് തെറ്റിദ്ധരിപ്പിക്കുക വഴി വിവാഹമോചനങ്ങളുടെ എണ്ണം അവന്‍ വര്‍ദ്ധിപ്പിക്കും.

7) സ്നേഹത്തിന് വേണ്ടിയുള്ള മുറവിളി കൂട്ടുകയും വ്യക്തികളോടുള്ള സ്നേഹം കുറക്കുകയും ചെയ്യും.

8) മതത്തെ നശിപ്പിക്കുവാന്‍ മതത്തെ തന്നെ അവന്‍ ഉപയോഗിക്കും.

9) അന്തിക്രിസ്തു വ്യാജക്രിസ്തുവാണെങ്കിലും, ജീവിച്ചിരുന്നവരില്‍ ഏറ്റവും മഹാനായ മനുഷ്യന്‍ യേശുവായിരിന്നുവെന്നും മറ്റും അവിടുത്തെ പുകഴ്ത്തി പറയും.

10) അന്ധവിശ്വാസത്തില്‍ നിന്നും ഫാസിസത്തില്‍ നിന്നും മനുഷ്യനെ മോചിപ്പിക്കുകയെന്നതാണ് തന്റെ ദൗത്യമെന്നവന്‍ പറയും. പക്ഷേ അവ എന്താണെന്ന് അന്തിക്രിസ്തു വ്യക്തമാക്കുകയില്ല.

11) മാനുഷികതയെക്കുറിച്ചും, സ്വാതന്ത്യത്തെക്കുറിച്ചും, സമത്വത്തെക്കുറിച്ചുമെല്ലാം പറയുന്നതിനിടക്ക് ആരോടും പറയാത്ത ഒരു രഹസ്യം അവന്‍ സൂക്ഷിക്കും; താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ലെന്ന കാര്യം. ദൈവ പിതാവിന്റെ അസ്ഥിത്വം ഇല്ലാതെ സാഹോദര്യമാണ് തന്‍റെ മതമെന്ന് പ്രഖ്യാപിക്കുന്ന അവന്‍ തിരഞ്ഞെടുക്കപ്പെട്ടവരെയും വഴി തെറ്റിക്കും.

12) യേശുവിന്റെ സഭക്കെതിരായി മറ്റൊരു സഭ അവന്‍ സ്ഥാപിക്കും. സാത്താന്‍ പോലും ദൈവത്തെ വ്യാജമായി അനുകരിക്കുന്നതിനാല്‍, യേശുവിന്റെ സത്യ സഭയുടെ അനുകരണമായിരിക്കും അന്തിക്രിസ്തുവിന്റെ സഭ. അവന്റെ സഭയുടെ ബാഹ്യഘടന യേശുവിന്റെ മൌതീക ശരീരംപ്പോലെയായിരിക്കും. ഏകാന്തതയിലും, അസ്വസ്ഥതയിലും ആശയറ്റ് ദൈവത്തെ തിരയുന്ന ആധുനിക മനുഷ്യനെ, തെറ്റുകള്‍ ഏറ്റ് പറയുന്നതിന്റേയോ, സ്വയം നവീകരണത്തിന്റേയോ ആവശ്യം കൂടാതെ ചതിച്ച് വശത്താക്കി അവന്‍ തന്നെ അനുഗമിക്കുന്നവരുടെ അംഗബലം കൂട്ടും.

ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍റെ ഓരോ വാക്കുകളും യേശുവിലുള്ള വിശ്വാസം കൂടുതല്‍ ആഴപ്പെടുത്തുവാനുള്ള ആഹ്വാനമാണെന്ന് വ്യക്തമാണ്. ക്രിസ്തുവായി നടിച്ചുകൊണ്ട്‌ നമ്മുടെ മുന്നിലെത്തുന്ന വ്യാജക്രിസ്തുവായ അന്തിക്രിസ്തുവിന്റെ മേല്‍പ്പറഞ്ഞിരിക്കുന്ന കുടിലതകളില്‍ വീഴാതിരിക്കുവാന്‍ ദൈവജനമായ നമ്മള്‍ കരുതലോടെ കഴിയണമെന്ന് ഇത് നമ്മേ ഓര്‍മ്മപ്പെടുത്തുന്നു. വ്യക്തികളിലല്ല, ക്രിസ്തുവില്‍ മാത്രമാണ് രക്ഷ എന്ന ബോധ്യത്തിലേക്ക് നമ്മുക്ക് മടങ്ങിപ്പോകാം. സാത്താന്റെ കുടിലതകളില്‍ വീഴാതിരിക്കുവാന്‍ വേണ്ട ശക്തി ലഭിക്കുന്നതിനും ക്രിസ്തുവിന്റെ രണ്ടാം വരവിനായി തീക്ഷ്ണമായ അനുതാപത്തോടും കൂടി നമ്മുക്ക് പ്രാര്‍ത്ഥിച്ച് ഒരുങ്ങുകയും ചെയ്യാം. ദൈവജനം അന്തിക്രിസ്തുവിനെ തിരിച്ചറിയുന്ന ഒരു ദിവസം വരും അന്ന് വചനം മാംസമായി അവതരിക്കും. ഇതിന്റെ വിശ്വാസമാണ്.

"എന്തെന്നാല്‍, എന്റെ ജനം രണ്ടു തിന്മകള്‍ പ്രവര്‍ത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍കുഴിക്കുകയും ചെയ്തു" (ജറെമിയാ:2;13).

"മറ്റൊരുവനിലും രക്ഷയില്ല, ആകാശത്തിനുകീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല" 
(അപ്പ.പ്രവര്‍ത്തനങ്ങള്‍:4;12).

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

By ഡോ. പൗസ് പൗലോസ് MS(Ay)

Post a Comment

0 Comments