ഞാൻ എഴുതാൻ വേണ്ടി മാറ്റിവച്ചിരുന്ന ഒരു ചികിത്സാനുഭവമാണ് ഇപ്പോഴാണ് അതിനൊരു മൂഡ് കിട്ടിയത്. ഈ കഥയിൽ ഞാൻ ചികിത്സയിൽ ഉപയോഗിച്ചിരുന്ന മരുന്നുകൾ കുറച്ചൊക്കെ വിവരിച്ചിട്ടുണ്ട് അത് വായിച്ചാൽ എന്റെ ചികിത്സാരീതി ഏകദേശം ആയുർവേദ ഡോക്ടർമാരായ എന്റെ സുഹൃത്തുക്കൾക്ക് മനസ്സിലാകും. കാരണം ഞാൻ പോസ്റ്റ് ഇടുമ്പോൾ മരുന്നും കൂടി പറഞ്ഞു തരണം എന്ന് പറഞ്ഞു ഒരുപാട് പേര് മെസ്സേജ് അയക്കാറുണ്ട് അതുകൊണ്ടാണ് ഈ പ്രാവശ്യം ഇത്തരത്തിൽ ഒരു കഥയെഴുതിയത്.
ഏകദേശം ഒരു എട്ടു മാസങ്ങൾക്ക് മുമ്പ് എന്റെ പ്രിയ സുഹൃത്ത് വിദേശത്തു നിന്ന് എന്നെ ഫോൺ വിളിച്ചു അവൻ വിശേഷങ്ങളൊക്കെ പറഞ്ഞതിനുശേഷം അവന്റെ മനസ്സിലെ വിഷമം എന്നോട് പറഞ്ഞു " എടാ പൗസേ പ്രസവശേഷം ഭാര്യക്ക് ചെറിയ വയ്യായ്ക ഉണ്ട്. അവൾക്ക് 'Spinal Hemangioma' എന്ന അസുഖമുണ്ട് കിടന്നിടത്ത് നിന്ന് എണീക്കാൻ ഒക്കെ വളരെ ബുദ്ധിമുട്ടാണ്. ഒരു കയറുകെട്ടി അതിൽ പിടിച്ചാണ് ആദ്യമൊക്കെ എണീറ്റിരുന്നത് അന്ന് ബാത്റൂമിലേക്ക് പോകാൻ വരെ ഒരാളുടെ സഹായം വേണം. ഇപ്പോൾ ആ അവസ്ഥ മാറിയിട്ടുണ്ട് എന്നാൽ വളരെയധികം തണ്ടെല്ല് വേദനയും, നീരും, പുകച്ചിലും, തരിപ്പും ഒക്കെയാണ് കുട്ടിക്ക് ഇപ്പോൾ ആറു മാസമായി. അവൾ നഴ്സ് ആയതുകൊണ്ട് വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്നുണ്ട്. ഈ അസുഖം വെച്ച് പോകണ്ട എന്നാ അവൾ പറയുന്നത്. ഞാനും വിദേശത്ത് ജോലി അവസാനിപ്പിച്ച് നാട്ടിൽ വരാണ്. നാട്ടിൽ ഒരു spinal surgeon നെ കണ്ടു ഡോക്ടർ ഒരു സ്പൈനൽ സർജറി വേണം എന്നാണ് പറയുന്നത് നിനക്ക് ഞാൻ അവളുടെ സി.റ്റി സ്കാൻ റിപ്പോർട്ട് ഒക്കെ അയച്ചുതരാം. നിനക്ക് ഈ അസുഖത്തിന് എന്തെങ്കിലും ചികിത്സ ചെയ്യാൻ പറ്റുമോ എന്ന് ഒന്നു നോക്കിയിട്ട് മെസ്സേജ് അയക്കു". നിനക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് അവൻ ചോദിച്ചപ്പോൾ ഞാൻ ഒരു ധൈര്യത്തിന് കയറി "ചെയ്യാൻ പറ്റും നീ ധൈര്യമായി വാ ആയുർവേദത്തിൽ ഇതിനൊക്കെ ചികിത്സയുണ്ട് എന്നു പറഞ്ഞു"
സീതറാമിൽ ജോലിചെയ്യുമ്പോൾ MND, Multiple Sclerosis, Parkinson's disease, Paralysis മുതലായ രോഗങ്ങൾക്ക് എന്റെ ഗുരുനാഥന്മാർ ചികിത്സിച്ച് വളരെയധികം റിസൾട്ട് കിട്ടി എന്റെ കൺമുമ്പിൽ ഞാൻ കണ്ടിട്ടുണ്ട് അതായിരുന്നു എന്റെ ഒരേയൊരു ആത്മവിശ്വാസം. അവർ വന്നപ്പോൾ ഞാൻ അവളുടെ സിറ്റി സ്കാൻ റിപ്പോർട്ടും ബ്ലഡ് വാല്യൂസ് എല്ലാം നോക്കി അതിൽ രോഗിയുടെ thoracic and lower lumbar region ണിൽ Spinal hemangioma (Hemangiomas are benign tumors made of abnormal blood vessels.) ഉണ്ട് എന്ന് സിറ്റി സ്കാൻ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഈ അസുഖം ഉള്ളത് കാരണം രോഗിയുടെ പ്രധാന ബുദ്ധിമുട്ട് അസഹനീയമായ വേദനയാണ് പ്രസവ ശേഷം ആണ് ഇത് കൂടിയത് ഇപ്പോഴും വേദനയുടെ തീവ്രത വലിയ മാറ്റമില്ല. പ്രസവ ശേഷം ഉണ്ടായ അസുഖം ആണല്ലോ അതുകൊണ്ട് ഞാൻ ചോദിച്ചു "പ്രസവരക്ഷ വല്ലതും ചെയ്തിട്ടുണ്ടോ" അതിനവർ "ഒന്നുതന്നെ ചെയ്തിട്ടില്ല എന്നു ഉത്തരം പറഞ്ഞു".
അതുകൊണ്ട് ചികിത്സ എവിടെ നിന്ന് തുടങ്ങണം എന്ന് ചിന്തിച്ചപ്പോൾ ധന്വന്തരം കഷായത്തിൽ നിന്ന് തുടങ്ങാം എന്ന് തോന്നി. അങ്ങനെ കഷായവും, വൈശ്വാനര ചൂർണവും, ചില ഗുളികകളും, രാത്രി കഴിക്കാൻ ദശമൂലഹരീതകി ലേഹ്യവും, നമ്മുടെ ധന്വന്തരം ദശമൂലാരിഷ്ടം കോമ്പിനേഷണും, പിന്നെ വേദനയുള്ളിടത്ത് മുതിര കിഴി ചെയ്യാനും, ജഡാമയാദി ലേപം ഇടാനും പറഞ്ഞയച്ചു തൈലം ഒന്നും കൊടുത്തില്ല. ഏകദേശം ഒരു മാസത്തെ ചികിത്സ ശേഷം അവർ വീണ്ടും വന്നു അപ്പോൾ ശരീരത്തിലെ നീര് പോയിരുന്നു വേദന ഏകദേശം 70 ശതമാനം മാറി. അതിനുശേഷം അധികമായി ഉണ്ടായിരുന്നത് പുറത്തും, രണ്ടു കാലിലും ഉള്ള തരിപ്പ് ആയിരുന്നു അതുകൊണ്ട് ധന്യന്തരം ഒന്നു മാറ്റി നാഡികഷായം നിശ്ചയിച്ചു കൂടെ മേമ്പൊടിയും, ഗുളികകളും, അരിഷ്ടം, ലേഹ്യം, ക്ഷീരബല ധന്വന്തരം ആവർത്തികൾ,കിഴി , ലേപം പിന്നെ തൈലം പുരട്ടി കുളിക്കാനും പറഞ്ഞു ധന്വന്തരം സഹചരാദി മുറിവെണ്ണ ഈ കോമ്പിനേഷൻ ആണ് കൊടുത്തത്.
ഒരു മാസം കൂടി മരുന്നുപയോഗിച്ച് ശേഷം അവരോട് വരാൻ പറഞ്ഞു. അപ്പോൾ വേദന ഏകദേശം 90 ശതമാനം പോയി തരിപ്പ് 60 ശതമാനം മാറി ഇടയ്ക്ക് കാലിൽ നീര് വരും അതുകൊണ്ട് ചന്ദ്രപ്രഭ ഗുളിക നിശ്ചയിച്ചു. മരുന്നിൽ ചെറിയ മാറ്റം വരുത്തി ഒരു മാസം കൂടി ഉപയോഗിക്കാൻ പറഞ്ഞു. ഒരു മാസം കൂടി ഉപയോഗിച്ച് കഴിഞ്ഞ് വന്നപ്പോൾ വേദന പൂർണ്ണമായും മാറി, കാലിൽ നീർ കേട്ടില്ല പിന്നെ കാലിലെ തരിപ്പ് ഏകദേശം ഒരു 20 ശതമാനം മാത്രം അവശേഷിക്കുന്നുണ്ട്. അതുകൊണ്ട് മരുന്നുകളുടെ ഡോസ് കുറച്ചു ക്ഷീരബല, ധന്വന്തരം 101 ആവർത്തിയും, കഷായവും, ലേഹ്യവും, അരിഷ്ടവും, പിന്നെ തൈലം തേച്ചുള്ള കുളിയും മാത്രം നിർദേശിച്ചു.
പിന്നീട് ഒന്നര മാസത്തിനു ശേഷമാണ് അവർ എന്നെ കാണാൻ എത്തിയത് എല്ലാം സർവ്വശക്തനായ ദൈവത്തിന്റെ നിശ്ചയം പോലെ എന്റെ സുഹൃത്തിന്റെ ഭാര്യക്ക് ഒരു യൂറോപ്യൻ രാജ്യത്ത് ജോലി കിട്ടി. അതിന് ചിലവ് ചെയ്യാൻ ഒരു പാക്കറ്റ് ലഡുവും ആയാണ് അവർ എന്നെ കാണാൻ വന്നത്. സത്യം പറഞ്ഞാൽ വളരെയധികം ആത്മസംതൃപ്തി എനിക്ക് തോന്നിയ നിമിഷങ്ങളായിരുന്നു അത്. ഈ രോഗത്തെ ആയുർവേദത്തിൽ എന്തു പറയും എന്ന് ചോദിച്ചാൽ ഒരു പക്ഷെ എനിക്ക് പറയാൻ കഴിഞ്ഞെന്നു വരില്ല. പക്ഷേ ഇത്തരത്തിലൊരു രോഗാവസ്ഥയ്ക്ക് ആയുർവ്വേദത്തിൽ ചികിത്സയുണ്ടോ എന്ന് ചോദിച്ചാൽ തീർച്ചയായും ഉണ്ട് എന്ന് ഉറക്കെ എനിക്ക് ഈ സമൂഹത്തോട് വിളിച്ചു പറയാൻ കഴിയും. എന്റെ സുഹൃത്തും ഭാര്യയും എന്നോട് ഒരുപാട് നന്ദി പറഞ്ഞ് പിരിഞ്ഞു.
എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും ഈ ചികിത്സയിൽ എന്തൊക്കെയോ ഒരു ദൈവത്തിന്റെ കയ്യൊപ്പ് ഉള്ള പോലെ പലപ്പോഴും തോന്നിയിട്ടുണ്ട്. അവളിപ്പോൾ വിദേശരാജ്യത്ത് നേഴ്സായി വർക്ക് ചെയ്യുകയാണ് ഇനി ഞാൻ ഒന്നുകൂടി പറയാൻ ആഗ്രഹിക്കുന്നു ഈ രോഗവുമായി ബന്ധപ്പെട്ട് ഒരു മരുന്നും അവൾ ഇപ്പോൾ ഉപയോഗിക്കുന്നില്ല. അതുകൂടാതെ രോഗത്തിന്റെതായ ലക്ഷണങ്ങൾ ഒന്നും തന്നെ ഇപ്പോൾ ഇല്ല. പിന്നീട് ചികിത്സയ്ക്കു ശേഷം ഞാൻ അവരോട് ഒരു സി.റ്റി സ്കാൻ കൂടി എടുക്കണം എന്നു പറഞ്ഞിരുന്നു പക്ഷേ അവരത് എടുത്തില്ല കാരണം അവർക്കപ്പോൾ രോഗത്തിന്റെതായ യാതൊരുവിധ ലക്ഷണങ്ങളും ആ സമയത്ത് ഉണ്ടായിരുന്നില്ല. രോഗം പൂർണമായും മാറി എന്ന് ഞാൻ അവകാശപ്പെടുന്നില്ല പക്ഷേ ആ അസുഖം കാരണം അവർക്കുണ്ടായിരുന്ന ശാരീരിക ബുദ്ധിമുട്ടുകൾ പൂർണ്ണമായും ആയുർവേദം കൊണ്ട് നിയന്ത്രിച്ചു നിർത്താൻ സാധിച്ചു എന്ന് ആത്മവിശ്വാസത്തോട് കൂടി പറയാം.
നന്ദി
🌹🌹🌹🌹🌹🌹🌹🌹🌹🌹
ഡോ. പൗസ് പൗലോസ് MS(Ay)
സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
0 Comments
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW