പഞ്ചക്ഷതങ്ങൾ (Stigmata )
🌹🌹🌹🌹🌹🌹🌹🌹🌹🌹
ക്രൈസ്തവ വിശ്വാസമനുസരിച്ച് യേശുക്രിസ്തു കുരിശിൽ തറയ്ക്കപ്പെട്ടപ്പോഴുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്ന അഞ്ചു മുറിവുകളെയാണ് പഞ്ചക്ഷതങ്ങൾ എന്ന പദംകൊണ്ട് വിവക്ഷിക്കുന്നത്. കരിശിൽ തറച്ചപ്പോൾ കുരിശിന്റെ കുറുകയുള്ള പടിയുമായി ശരീരം ബന്ധിപ്പിക്കുന്നതിന് ഇരു കൈകളിലും ഒരോ ആണികൾ വീതം തറച്ചപ്പോൾ രണ്ടുമുറിവുകൾ ഉണ്ടായി എന്നും കുരിശിന്റെ നെടുകെയുള്ള തടിയിൽ കാലുകൾ കൂട്ടിവെച്ച് കാൽപ്പാദങ്ങളിൽ ആണി തറച്ചപ്പോൾ ഇരു കാലുകളിലുമായി മൂന്നും നാലും മുറിവുകൾ ഉണ്ടായി എന്നും കുരിശിൽ യേശുവിന്റെ മരണം ഉറപ്പാക്കുന്നതിനായി ഒരു ഭടൻ കുന്തം കൊണ്ട് ശരീരത്തിന്റെ പാർശ്വഭാഗത്ത് കുത്തിയെന്നും അതാണ് അഞ്ചാമത്തെ മുറിവെന്നും വിശ്വസിക്കപ്പെടുന്നു.
കുരിശാരോഹണ സമയത്തെ വിവരണങ്ങൾക്കനുസരിച്ചാണെങ്കിൽ ഇതിലധികം മുറിവുകൾ യേശുവിന് ഏറ്റിരിക്കും എന്ന് വാദിക്കുന്നവരും ഉണ്ട്. തലയിൽ മുൾക്കിരീടം വെച്ചതിലും ചാട്ടവാറടികൾ ഏറ്റതിലും വെച്ച് മറ്റ് ധാരാളം മുറിവുകൾ ഉണ്ടായിട്ടുണ്ടാവും എന്നാണ് അവർ വാദിക്കുന്നത്. അതുപൊലെ കൈകളിൽ ആണി തറച്ചുവെന്ന് പറയുന്നത് മണിബന്ധത്തിലാണോ, കൈവെള്ളയിലാണോ എന്നതിലും തർക്കമുന്നയിക്കുന്നവരുണ്ട്.
ക്രിസ്തുവിൻറെ പീഡാനുഭവവേളയിൽ അവിടുത്തെ തിരുശരീരത്തിൽ ഏൽപ്പിക്കപ്പെട്ട തിരുമുറിവുകൾക്ക് സമാനമായ മുറിവുകൾ, അതെ ശരീരഭാഗങ്ങളിൽ അത്ഭുതകരമായി പ്രത്യക്ഷപ്പെടുന്നതിനെയാണല്ലോ പഞ്ചക്ഷതങ്ങൾ എന്ന് പറയുന്നത്
യഥാർത്ഥത്തിൽ അവയെ ‘പഞ്ച’ക്ഷതങ്ങൾ എന്ന് പറയുവാൻ സാധിക്കുമോ എന്നറിയില്ല. കാരണം, ചിലപ്പോഴെങ്കിലും, അവ ലഭിക്കുന്ന എല്ലാവരിലും കൃത്യമായും അഞ്ച് മുറിവുകളല്ല കാണപ്പെടുന്നത്.
സാധാരണയായി കാണാറുള്ള അഞ്ചു മുറിവുകൾ കണങ്കൈകളിലും പാദങ്ങളിന്മേലുമുള്ള ഈരണ്ട് ആണിയടിമുറിവുകൾ, പാർശ്വത്തിലെ കുന്തത്തിൻറെ മുറിവ് എന്നിവയാണ്. എന്നിരിക്കിലും, ചിലർക്ക് മുൾക്കിരീടം ധരിപ്പിക്കപ്പെട്ടാലുണ്ടാകുന്ന മുറിവുകൾ, പുറത്ത് ചാട്ടയടിയേൽക്കുമ്പോൾ ഉണ്ടാകുന്നതിനു തുല്യമായ മുറിവുകൾ, തോളിന്മേൽ കുരിശുതടി പതിഞ്ഞുണ്ടായ മുറിവ് എന്നിവ കൂടാതെ രക്തം വിയർക്കുന്ന അനുഭവവും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
വി. പൗലോസ് സൂചിപ്പിക്കുന്ന “ഞാൻ എൻറെ ശരീരത്തിൽ ക്രിസ്തുവിൻറെ അടയാളങ്ങൾ ധരിക്കുന്നു " എന്നത് അദ്ദേഹം അനുഭവിച്ചിരുന്ന പഞ്ചക്ഷതങ്ങളെക്കുറിച്ചാണ് പറയുന്നത്.വിശുദ്ധ പൗലോസിന് പഞ്ചക്ഷതങ്ങൾ ലഭിച്ചതുമായി ബന്ധപ്പെട്ട് ബൈബിൾ പറയുന്ന വചനങ്ങൾ ഞാൻ താഴെ കൊടുത്തിരിക്കുന്നു.
✓വെളിപാടുകളുടെ ആധിക്യത്താല്‍ ഞാന്‍ അധികം ആഹ്ലാദിക്കാതിരിക്കേണ്ടതിന് ശരീരത്തില്‍ ഒരു മുള്ള് എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. അതായത്, എന്നെ ശല്യപ്പെടുത്തുന്നതിനും മതിമറന്ന് ആഹ്ലാദിക്കാതെ എന്നെ നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള പിശാചിന്റെ ദൂതന്‍.
(2 കോറിന്തോസ് 12 : 7)
✓അത് എന്നെ വിട്ടകലാന്‍വേണ്ടി മൂന്നു പ്രാവശ്യം ഞാന്‍ കര്‍ത്താവിനോടപേക്‌ഷിച്ചു.
(2 കോറിന്തോസ് 12 : 8)
✓എന്നാല്‍, അവിടുന്ന് എന്നോട് അരുളിച്ചെയ്‌തു: നിനക്ക് എന്‍െറ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ് എന്‍െറ ശക്‌തി പൂര്‍ണമായി പ്രകടമാകുന്നത്. ക്രിസ്‌തുവിന്‍െറ ശക്‌തി എന്‍െറ മേല്‍ ആവസിക്കേണ്ടതിനു ഞാന്‍ പൂര്‍വാധികം സന്തോഷത്തോടെ എന്‍െറ ബലഹീനതയെക്കുറിച്ചു പ്രശംസിക്കും.
(2 കോറിന്തോസ് 12 : 9)
✓നിങ്ങളെപ്രതിയുള്ള പീഡകളില്‍ ഞാന്‍ സന്തോഷിക്കുന്നു. സഭയാകുന്ന തന്‍െറ ശരീരത്തെപ്രതി ക്രിസ്‌തുവിനു സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ് എന്‍െറ ശരീരത്തില്‍ ഞാന്‍ നികത്തുന്നു.
(കൊളോസോസ് 1 : 24)
✓ഇനിമേല്‍ ആരും എന്നെ ബുദ്ധിമുട്ടിക്കരുത്. എന്തെന്നാല്‍, ഞാന്‍ എന്‍െറ ശരീരത്തില്‍ യേശുവിന്‍െറ അടയാളങ്ങള്‍ ധരിക്കുന്നു.
(ഗലാത്തിയാ 6 : 17)
✓പൗലോസിന്‍െറ കരങ്ങള്‍വഴി ദൈവം അസാധാരണമായ അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.
അവന്‍െറ ശരീരസ്‌പര്‍ശമേറ്റ തുവാലകളും അംഗവസ്‌ത്രങ്ങളും അവര്‍ രോഗികളുടെ അടുത്തു കൊണ്ടുവന്നു. അപ്പോള്‍ രോഗം അവരെ വിട്ടുമാറുകയും അശുദ്‌ധാത്‌മാക്കള്‍ അവരില്‍നിന്നു പുറത്തുവരുകയും ചെയ്‌തിരുന്നു.
(അപ്പ. പ്രവര്‍ത്തനങ്ങള്‍ 19 : 11-12)
രണ്ടാമത്തെ ക്രിസ്തു എന്നറിയപ്പെട്ടിരുന്ന വി. ഫ്രാൻസിസ് അസ്സീസ്സിയീൽ കാണപ്പെട്ടിരുന്ന ആണിപ്പാടുകളിൽ രക്തമൊഴുകുന്ന മുറിവുകളിൽ, മുകൾ ഭാഗത്ത് ആണിയുടെ കുടയും, അടിയിൽ മുന തുളഞ്ഞിറങ്ങിയിരിക്കുന്നതും കാണാമായിരുന്നത്രെ. എളിമയുടെ നിറകുടമായിരുന്ന ഫ്രാൻസീസാകട്ടെ ഇവ മൂലം തനിക്ക് ലഭ്യമാകുന്ന ശ്രദ്ധാബഹുമാനങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുവാനായി ഈ മുറിവുകളോടനുബന്ധിച്ചുള്ള കഠിനവേദന അവശേഷിപ്പിച്ച്, മുറിപ്പാടുകൾ അദൃശ്യമാക്കണമെന്ന് കർത്താവിനോട് പ്രാർത്ഥിച്ചത്.
ആധുനീക കാലഘട്ടത്തിലെയെങ്കിലും ഏറ്റവും പ്രസിദ്ധനായ പഞ്ചക്ഷതധാരി വി. പാദ്രേ പിയോ ആയിരിക്കണം. ആദ്യമായി ദിവ്യകുർബ്ബാന അർപ്പിച്ച് അധികം താമസിക്കാതെ അദ്ദേഹം ആന്തരികമായി കർത്താവിൻറെ തിരുമുറിവുകളുടെ വേദന അനുഭവിച്ചു തുടങ്ങി.
പിന്നീട്, 1918-ൽ പ്രത്യക്ഷമായ ക്ഷതങ്ങൾ ഒരിക്കൽ അപ്രത്യക്ഷമായി വീണ്ടും പ്രത്യക്ഷപ്പെട്ടതൊഴിച്ചാൽ 1968-ൽ മരിക്കുന്നതുവരെ അദ്ദേഹത്തെ പീഡിപ്പിച്ചു. അത്ഭുതമെന്ന് പറയട്ടെ അദ്ദേഹം മരിച്ച നിമിഷം അവയെല്ലാം പാടുകൾ പോലും അവശേഷിപ്പിക്കാതെ അപ്രത്യക്ഷമായി!
പിന്നീട് ജോൺ പോൾ രണ്ടാമനായിത്തീർന്ന കരോൾ വൊയ്റ്റീവ താൻ വൈദീകപട്ടം സ്വീകരിച്ച ഉടനെത്തന്നെ (1947) അക്കാലത്ത് ഗാറാംഗോ മലനിരകളിൽ ധ്യാനിച്ചിരുന്ന വി. പിയോയെ സന്ദർശിസിച്ചിരുന്നു. അപ്പോൾ പിയോ തൻറെ സുപ്പീരിയർമാരോടുപോലും വെളിപ്പെടുത്താതിരുന്ന ചില സംഗതികൾ അദ്ദേഹത്തോട് വെളിപ്പെടുത്തി. താൻ അനുഭവിക്കുന്ന ക്ഷതങ്ങളിൽ ഏറ്റവും വേദനാകരമായത് തൻറെ തോളിൽ പതിഞ്ഞിരിക്കുന്ന, ഈശോ കുരിശ് വഹിച്ചപ്പോൾ ഉണ്ടായ മുറിവാണെന്നതായിരുന്നു ഒന്നാമതായി അദ്ദേഹം വെളിപ്പെടുത്തിയത്. യഥാർത്ഥത്തിൽ ഇങ്ങനെയുള്ള ഒരു മുറിവ് അദ്ദേഹത്തിൻറെ ശരീരത്തിലുണ്ടെന്ന വിവരം, അദ്ദേഹത്തിൻറെ മരണശേഷം വസ്ത്രങ്ങൾ മാറ്റിയപ്പോൾ അടിക്കുപ്പായത്തിൽ കണ്ടെത്തിയ വലിയ അളവ് രക്തം കാണുന്നതുവരെ ആരും അറിഞ്ഞിരുന്നില്ല. വൊയ്റ്റീവയും വിശുദ്ധ എൻറെ മരണം വരെ ഇത് രഹസ്യമാക്കി വച്ചിരുന്നു.
അത്യസാധാരണമായ ദൈവാനുഭവങ്ങൾ നിറഞ്ഞതായിരുന്നു മറിയം ത്രേസ്യയുടെ ജീവിതം. യുക്തിയുടെ അതിരുകൾക്കപ്പുറമുള്ള ആത്മീയാനുഭൂതികളും ദർശനങ്ങളും വെളിപാടുകളും നിറഞ്ഞതായിരുന്നു അത്. വിശുദ്ധ ഫ്രാൻസിസ് അസീസിയെപ്പോലെയും വിശുദ്ധ പാദ്രെപിയോയെപ്പോലെയും മറിയം ത്രേസ്യയും ശരീരത്തിൽ ക്രിസ്തുവിനെ അനുഭവിച്ചു.
അവർക്കുണ്ടായ വെളിപാടുകൾക്കും പഞ്ചക്ഷതങ്ങൾക്കും സമാനമായ അനുഭവങ്ങൾ ത്രേസ്യക്കുമുണ്ടായി. ആവിലായിലെ വിശുദ്ധത്രേസ്യക്കും കുരിശിന്റെ വിശുദ്ധ യോഹന്നാനുമുണ്ടായതുപോലുള്ള ദർശനങ്ങൾ നിരവധിതവണ അവർക്കുണ്ടായി.
കുരിശുകൾക്കായി ദാഹിച്ച ത്രേസ്യക്ക് ദൈവം അത് സമർഥമായി നൽകി. അങ്ങനെ ക്രിസ്തുവിന്റെ പാടുപീഡകളിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അവർ ആത്മനാ ആനന്ദിച്ചു.കുരിശുചുമക്കുന്ന ക്രിസ്തുവിന്റെയും തിരുകുടുംബത്തിന്റെയും ദർശനം തനിക്ക് ലഭിച്ചതായി മറിയം ത്രേസ്യ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സഹനങ്ങൾക്കായി ദാഹിച്ച മറിയം ത്രേസ്യയെ കുരിശുമരണം വഴി തനിക്ക് ലഭിച്ച പഞ്ചക്ഷതങ്ങൾ നൽകിയാണ് ക്രിസ്തു അനുഗ്രഹിച്ചത്. 1906 ഫെബ്രുവരി 10-ന് ഇതുസംബന്ധിച്ചുണ്ടായ ദർശനത്തെക്കുറിച്ച് അവർ വെളിപ്പെടുത്തിയിട്ടുണ്ട്.
കുരിശുചുമന്ന് നിൽക്കുന്ന ക്രിസ്തുവിനോട് ഇതിന് കാരണം തന്റെ പാപങ്ങളാണോ എന്ന് ത്രേസ്യ ചോദിച്ചപ്പോൾ ലോകത്തിൽ മനുഷ്യർ ചെയ്യുന്ന പാപങ്ങളാണ് ഇതിനു കാരണമെന്നായിരുന്നു മറുപടി. അങ്ങനെയെങ്കിൽ ആ കുരിശ് താൻ ചുമന്നുകൊള്ളാമെന്ന് വിങ്ങിപ്പൊട്ടിക്കൊണ്ട് ത്രേസ്യ പറഞ്ഞു.'' എന്നാൽ, നീ ചുമന്ന് എന്റെ ഭാരം കുറയ്ക്കുക'' എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ പഞ്ചക്ഷതങ്ങൾ അവളുടെ ശരീരത്തിലേക്ക് പകർന്നത്. ഇതൊടൊപ്പം കുരിശിൽക്കിടക്കുന്ന തീവ്രവേദനയുടെ അനുഭവം അവൾ ശരീരത്തിൽ അനുഭവിച്ചു.
നെഞ്ചിലും കൈകാലുകളിലും മുറിവുകൾ ഉണ്ടാവുകയും രക്തത്താൽ ധരിച്ചിരുന്ന ചട്ട കുതിരുകയും ചെയ്തു. പിന്നീട് ആവർഷം ഒക്ടോബർ 23-ന് രണ്ട് മാലാഖമാർ വന്ന് തലയിൽ മുൾമുടി ധരിപ്പിക്കുന്ന അനുഭവവും അവൾക്കുണ്ടായി. ആ സമയം തലയിൽ വട്ടത്തിൽ രക്തം പൊടിഞ്ഞു. പിന്നീട് ഇത്തരം അനുഭവങ്ങൾ മറിയം ത്രേസ്യയുടെ ജീവിതത്തിൽ പതിവായി ഉണ്ടായി.
പലരും ഇത്തരം അനുഭവങ്ങളെ പരിഹസിച്ച് തള്ളി.ത്രേസ്യക്ക് ഭ്രാന്താണെന്ന് വരെ നാട്ടുകാർ അടക്കം പറഞ്ഞു.അവളിൽ പിശാച് ആവസിച്ചിരിക്കുകയാണെന്ന് മെത്രാനച്ചൻ വരെ ധരിച്ചു. ആത്മീയ പിതാവായിരുന്ന ജോസഫ് വിതയത്തിലച്ചൻ ത്രേസ്യ അനുഭവിച്ചിരുന്ന ആത്മീയാനുഭവങ്ങൾ തിരിച്ചറിഞ്ഞിരുന്നു. അവളുടെ പ്രാർഥനാനിർഭരമായ താപസജീവിതത്തെ പൂർണമായും ഉൾക്കൊണ്ട വിതയത്തിലച്ചന്റെ പിന്തുണ അവൾക്ക് ശക്തിയും സമാശ്വാസവുമായി.പിൽക്കാലത്ത് അധികാരികൾ ത്രേസ്യക്കുണ്ടായ ആത്മീയാനുഭവങ്ങൾ ദൈവിക പദ്ധതിയുടെ ഭാഗമായിരുന്നെന്ന് തിരിച്ചറിഞ്ഞ് അംഗീകരിച്ചു.
തഞ്ചാവൂരുള്ള കാർമ്മൽ മഠത്തിലെ സിസ്റ്റർ റോസിക്കാണ് കർത്താവിന്റെ അഞ്ചു തിരുമുറിവുകൾ അനുഭവിക്കാനുള്ള ഭാഗ്യം അവസാനമായി ഉണ്ടായിരിക്കുന്നത്. ദിവസത്തിൽ പലതവണ പഞ്ചക്ഷതങ്ങൾ തന്റെ ശരീരത്തിൽ അനുഭവിക്കുന്നതായി സിസ്റ്റർ പറയുന്നു. പ്രാർത്ഥന തുടങ്ങുന്ന സമയത്തു തന്റെ തലയിൽ മുൾക്കിരീടം വച്ചപോലുള്ള അവസ്ഥ ഉണ്ടാകാറുണ്ടെന്നു സിസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു. ആസമയം കഠിനമായ വേദനയാകും ഉണ്ടാകുക. അതോടൊപ്പം ഇരു തോളുകൾക്കും കനത്ത ഭാരം അനുഭവപ്പെടും. പിന്നീടാണ് ഓരോ തിരുമുറിവുകളായി ശരീരത്തു പ്രത്യക്ഷപ്പെടുക.
2017 ലെ ദുഖവെള്ളിയാഴ്ചയ്ക്ക് മുൻപാണ് ആദ്യമായി സിസ്റ്ററിനു പഞ്ചക്ഷതങ്ങൾ ഉണ്ടാകുന്നത്. ദുഃഖ വെള്ളിയാഴ്ചയ്ക്കുള്ള ഒരുക്കത്തിനായി പ്രാർത്ഥിച്ചുകൊണ്ടിരുന്ന സിസ്റ്ററിനു തിരുമുറിവുളകുടെ അനുഭവം ഉണ്ടാവുകയായിരുന്നു. അന്നത് ഈസ്റ്ററിനു മുൻപുവരെ നീണ്ടുനിന്നതായി സിസ്റ്റർ പറയുന്നു.
”കൈകളുടെ പത്തിയും കാലുകളുടെ പാദങ്ങളും നീരുവന്നതുപോലെയാണ് ആദ്യമായി എനിക്ക് അനുഭവപ്പെട്ടത്. പെസഹാ കഴിഞ്ഞു രാത്രിയിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു അത്. ഞാൻ ദൈവത്തോട് വീണ്ടും വീണ്ടും ശക്തമായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അധികം വൈകാതെ ഈശോയുടെ തിരുമുറിവുകൾ ശരീരത്തു പ്രത്യക്ഷപ്പെട്ടു. മുറിവുകളിലൂടെ രക്തം ഒഴുകാൻ തുടങ്ങി. ഈസ്റ്റർ ദിനത്തിൽ രാവിലെയാണ് രക്തം വരുന്നത് നിലച്ചത്. ഇതായിരുന്നു ആദ്യത്തെ അനുഭവം. ഞാൻ അനുഭവിച്ച പീഡകളുടെ ഒരു നിഴൽ മാത്രമാണിത് എന്ന് ഈശോ പറയുന്നതായി എനിക്ക് അനുഭവപ്പെട്ടു. വേദനകൊണ്ടു ഞാൻ കരയുകയായിരുന്നു. പിന്നീട് പലവട്ടമായി എഈശോയുടെ പഞ്ചക്ഷതങ്ങൾ അനുഭവിക്കുന്നു.” സിസ്റ്റർ പറയുന്നു. ഈ അത്ഭുതത്തിന്റെ പഠനത്തിനായി സിസ്റ്റർ ഇപ്പോൾ വത്തിക്കാൻ പ്രതിനിധികളുടെ നിരീക്ഷണത്തിലാണ്.
പഞ്ചക്ഷതങ്ങളെ കുറിച്ച് ചില ശ്രദ്ധേയമായ വസ്തുതകൾ
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
1)വി. പൗലോസ് സൂചിപ്പിക്കുന്ന ശരീരത്തിൽ ധരിക്കുന്ന “അടയാളങ്ങൾ" എന്നതിൻറെ ഗ്രീക്ക് പദം Stigmata-യാണ് ഈ വാക്കിൻറെ ഉത്ഭവം.
2)വി. ഫ്രാൻസീസ് അസീസി രണ്ടും, വി. പിയോ നാൽപത്തിനാലും വർഷങ്ങൾ പഞ്ചക്ഷതങ്ങൾ പ്രത്യക്ഷമായി വഹിച്ചു.
3)പഞ്ചക്ഷതധാരികൾ പലപ്പോഴും സഭാധികാരികളിൽ നിന്നും പൊതുജനത്തിൽനിന്നും അവഹേളനത്തിനും പീഡനത്തിനും വിധേയരായിട്ടുണ്ട്.
4)സിയെന്നായിലെ കത്രീന, കാതറീൻ എമരിച്ച്, ഫോസ്റ്റീന തുടങ്ങിയവർ പ്രസിദ്ധരായ പഞ്ചക്ഷതധാരികളായിരുന്നു.
5)വി. ഫ്രാൻസിസ് അസീസിയെപ്പോലെതന്നെ സിയെന്നായിലെയും റിച്ചിയിലെയും കത്രീനമാർ തങ്ങളുടെ മുറിപ്പാടുകൾ അദൃശ്യമാക്കണമെന്ന് കർത്താവിനോട് പ്രാർത്ഥിച്ചതുപോലെ സംഭവിച്ചു.
6)പഞ്ചക്ഷതധാരികൾ പൊതുവെ മിസ്റ്റിക്കുകളുമായാണ് കാണപ്പെടാറ്.
7)321 അറിയപ്പെടുന്ന പഞ്ചക്ഷതധാരികളിൽ 62 പേർ വിശുദ്ധരാണ്.
8)ചികിത്സകൾ കൊണ്ട് ഈ മുറിവുകൾ ഒരിക്കലും ഭേദപ്പെട്ടിട്ടില്ല അതുപോലെതന്നെ ഇവയ്ക്ക് അണുബാധയേൽക്കാറില്ല.
9)ചില പഞ്ചക്ഷതമുറിവുകളിൽ നിന്നൊഴുകുന്ന രക്തത്തിന് അഭൗമമായ ഒരു സുഗന്ധം അനുഭവപ്പെടാറുണ്ട്.
Famous Stigmatics
🌹🌹🌹🌹🌹🌹🌹
⇏ St. Francis of Assisi (1186-1226); nails appeared in his wounds
⇏ St. Lutgarde (1182-1246), a Cistercian
⇏ St. Margaret of Cortona (1247-97)
⇏ St. Gertrude (1256-1302), a Benedictine
⇏ St. Clare of Montefalco (1268-1308), an Augustinian
⇏ St. Angela of Foligno (d. 1309), Franciscan tertiary
⇏ St. Catherine of Siena (1347-80), Dominican tertiary
⇏ St. Lidwine (1380-1433)
⇏ St. Frances of Rome (1384-1440)
⇏ St. Colette (1380-1447), Franciscan
⇏ St. Rita of Cassia (1386-1456), Augustinian
⇏ Bl. Osanna of Mantua (1499-1505), Dominican tertiary
⇏ St. Catherine of Genoa (1447-1510), Franciscan tertiary
⇏ Bl. Baptista Varani (1458-1524), Poor Clare
⇏ Bl. Lucy of Narni or Blessed Lucy Brocadelli (1476-1547), Dominican tertiary
⇏ Bl. Catherine of Racconigi (1486-1547), Dominican
⇏ St. John of God (1495-1550), founder of the Order of Charity
⇏ St. Catherine de' Ricci (1522-89), Dominican
⇏ St. Mary Magdalene de' Pazzi (1566-1607), Carmelite
⇏ Bl. Marie de l'Incarnation (1566-1618), Ursuline
⇏ Bl. Mary Anne of Jesus (1557-1620), Franciscan tertiary
⇏ Bl. Carlo of Sezze (d. 1670), Franciscan
⇏ Blessed Margaret Mary Alacoque (1647-90), Visitandine (who had only the crown of thorns)
⇏ St. Veronica Giuliani (1600-1727), Capuchiness
⇏ St. Mary Frances of the Five Wounds (1715-91), Franciscan tertiary
⇏ Bl. Anna Catherine Emmerich (1774-1824), Augustinian
⇏ Elizabeth Canori Mora (1774-1825), Trinitarian tertiary
⇏ Anna Maria Taigi (1769-1837)
⇏ Maria Dominica Lazzari (1815-48)
⇏ Louise Lateau (1850-83), Franciscan tertiaries
⇏ St. Rose of Lima ( 1586 – 1617)
⇏ Saint Maria Faustina Kowalska (1905 - 1938), Apostle of Divine Mercy
⇏ Catherine Emmerich (1774-1824)
⇏ Elizabeth Canori Mora (1774-1825)
⇏ Anna Maria Taïgi (1769-1837)
⇏ Marie de Moerl (1812-68)
നന്ദി
🌹🌹🌹🌹🌹🌹🌹🌹🌹🌹
ഡോ. പൗസ് പൗലോസ് MS(Ay)
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW