Random Post

The Exorcism of Emily Rose

The Exorcism of Emily Rose (2005)
--------------------------------------------

രാത്രിയുടെ ഏകാന്ത യാമങ്ങളിൽ ഒന്ന്  ഭയപ്പെടണം എന്ന തീവ്രമായ ആഗ്രഹത്തോടുകൂടി കണ്ടെ സിനിമയാണ് "The Exorcism of Emily Rose" ഇന്റർനെറ്റിൽ നോക്കിയപ്പോൾ നല്ല റിവ്യൂ കണ്ടു. ഈ സിനിമ 'demonic possession' ഉള്ള എമിലി എന്ന പെൺകുട്ടി റിയൽ ലൈഫിൽ അനുഭവിച്ച നരകയാതനകൾ ആണ് വിവരിക്കുന്നത്. അതുകൂടാതെ Emily എന്ന പെൺകുട്ടിയെ exorcism ചെയ്ത് അവളെ രക്ഷിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ജയിൽവാസം അനുഭവിക്കേണ്ടി വരികയും കോടതിക്ക് മുമ്പിൽ നിൽക്കേണ്ടി വന്ന ഒരു ഫാദറിന്റെ കഥകൂടി ആണ്. പേടി അൽപ്പം കുറവായത് കൊണ്ട് രാത്രി ഈ സിനിമ കണ്ടാൽ പേടിക്കും എന്നുള്ള ആത്മവിശ്വാസത്തിൽ കണ്ട സിനിമയാണ്. പക്ഷേ സിനിമയുടെ ക്ലൈമാക്സ് സത്യം പറഞ്ഞാൽ കണ്ണിനെ ഈറനണിയിച്ചു എന്ന് ആലങ്കാരികമായി പറയാം. ശരിക്കും ഒരു 'real exorcism' അനുഭവിച്ചറിയാൻ ഈ സിനിമയിലൂടെ സാധിച്ചു. ഞാൻ ഇതേവരെ ഒരു സിനിമയെ കുറിച്ച് റിവ്യൂ ഒന്നും എഴുതിയിട്ടില്ല പക്ഷേ ഈ സിനിമ വളരെ ഇഷ്ടപ്പെട്ടതിനാൽ അതിനെക്കുറിച്ച് എഴുതാണം എന്ന് തോന്നി.  വ്യക്തിപരമായി ഇത്തരത്തിൽ exorcism ചെയ്യുന്ന രണ്ട്  ഫാദർമാരെ അടുത്തറിയുന്നതിനാൽ ഈ സിനിമ വളരെ ആഴത്തിൽ സ്പർശിച്ചു. അതിനാൽ ഭയപ്പെടണം എന്ന് ആഗ്രഹം ഉള്ളവരും 'exorcism' എന്താണെന്ന് അറിയണം എന്ന് താല്പര്യമുള്ളവരം ഈ സിനിമ കാണുക. ഈ സിനിമയിലെ പ്രതിപാദന വിഷയം യഥാർത്ഥത്തിൽ അമേരിക്കയിൽ നടന്ന ഒരു സംഭവമാണ്.

Dr.Pouse Poulose MS

Post a Comment

0 Comments