Random Post

അർശസ്സിന്റെ ഉപദ്രവം വ്യാധികിൽ ഒന്നായ ഉദാവർത്തം

അർശസ്സിന്റെ ഉപദ്രവം വ്യാധികിൽ ഒന്നായ ഉദാവർത്തം

തതശ്ഛർദ്ദ്യരുചി ജ്വരാ:
ഹൃദ്രോഗഗ്രഹണീദോഷ
മൂത്രസംഗ പ്രവാഹികാഃ
ബാധിര്യതിമിരശ്വാസ
ശിരോരുക്കാസ പീനസാ:
മനോവികാരതൃഷ്ണ
അസ്രപിത്ത ഗുല്മോദരാദയഃ
തേ തേ ച വാതജാ രോഗാ
ജായന്തേ ഭൃശദാരുണാ:
ദുർനാമ്നാമിത്യുദാവർത്ത:
പരമോയമുപദ്രവ:
വാതാഭിഭൂതകോഷ്ഠാനാം
തൈർവിനാപി സ ജായതേ

പ്രകരണം
അ.ഹൃ. നി. അർശസ്സ് 49-52


തതശ്ഛർദ്ദ്യരുചി ജ്വരാ
അതിന് ശേഷം 
👉ഛർദ്ദി, 
👉അരുചി, 
 👉ജ്വരം
ഹൃദ്രോഗഗ്രഹണീദോഷ
👉ഹൃദ്രോഗം
👉ഗ്രഹണി
മൂത്രസംഗ പ്രവാഹികാഃ
👉മൂത്രത്തടവ്
👉പ്രവാഹിക
ബാധിര്യതിമിരശ്വാസ
👉ചെവികേൾക്കായ്ക
👉കണ്ണ് കാണാക്ക
👉ശ്വാസo
ശിരോരുക്കാസ പീനസാ:
👉തലവേദന
👉ചുമ
👉പീനസം
മനോവികാരതൃഷ്ണ
👉മനസ്സിന് അസ്വസ്ഥത
👉തൃഷ്ണ
അസ്രപിത്ത ഗുല്മോദരാദയഃ
👉രക്തപിത്തം
👉ഗുല്മം
👉ഉദരം
ഭൃശദാരുണാ:
👉അതിഘോരങ്ങളായ

തേ തേ ച വാതജാ രോഗാ
👉പലമാതിരി വാതകോപത്താൽ സംഭവിക്കുന്ന രോഗങ്ങളും

ജായന്തേ
👉ഉണ്ടാകുന്നു.

ഇതി ദുർനാമ്നാം
👉 ഇപ്രകാരം അർശസ്സുകളുടെ

പരമ: ഉപദ്രവ: അയം
👉 ശക്തിയേറിയ ഉപദ്രവവ്യാധിയായ ഇത്

ഉദാവർത്ത:
👉ഉദാവർത്തം എന്ന രോഗമാകുന്നു.

വാതാഭൂത കോഷ്ഠാനാം
👉 കോഷ്ഠത്തിൽ വാതം
അധികമായി വർദ്ധിച്ചിരിക്കുന്നവർക്ക്

👉തൈഃ വിനാ അപി
അതുകളോട് കൂടാതെയും
അതായത് അർശസ്സില്ലാതെ തന്നെയും

സ: ജായതേ
👉അത്- ഉദാവർത്തം ഉണ്ടാകുന്നു.

അർശസ്സിന്റെ ഉപദ്രവവ്യാധികളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഉദാവർത്തം.ഇത് അർശസ്സിന്റെ ഉപദ്രവമായിട്ടേ ഉണ്ടാവൂ എന്നില്ല.കോഷ്ഠത്തിൽ വാതം അതിയായി വർദ്ധിച്ചിരിക്കുന്നവർക്ക് 
ഉദാവർത്തo സ്വതന്ത്രമായും വരും.

Post a Comment

0 Comments