മനുഷ്യത്വം (Humanism)

മനുഷ്യനെ മനുഷ്യനായി കാണാനും അവരോട് എങ്ങനെ മനുഷ്യത്വത്തോടു കൂടി പെരുമാറാണം എന്ന് മനസ്സിലാക്കലുമാണ് വിദ്യാഭ്യാസം കൊണ്ട് അടിസ്ഥാനപരമായി അർത്ഥമാക്കുന്നത്. അത് കിട്ടിയില്ലെങ്കിൽ നിങ്ങൾ അഭ്യസ്തവിദ്യൻ ആണ് എന്ന് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. ഈയിടെ ബിനീഷ് ബാസ്റ്റിൻ എന്ന നടന് താൻ മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ട ഒരു വേദിയിൽ നേരിട്ട അവഹേളനവും കണ്ടപ്പോൾ വളരെയധികം ദുഃഖം തോന്നി. മറ്റൊരു മനുഷ്യനെ അവരാകുന്നു രീതിയിൽ ഉച്ചനീചത്വം കൂടാതെ അംഗീകരിക്കാനും ഉൾക്കൊള്ളാനും ഉള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് വിദ്യാഭ്യാസം നേടി എന്നു പറഞ്ഞിട്ടും അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. അങ്ങനെയുള്ളവർക്ക് ചുമ്മാ റാങ്കും, അവാർഡും, അംഗീകാരവും അച്ചടിച്ച കുറച്ചു പേപ്പർ തുണ്ടുകൾ ഞാൻ അഭ്യസ്തവിദ്യനാണ് എന്ന് പൊങ്ങച്ചം പറഞ്ഞ് മറ്റുള്ളവരെ മുമ്പിൽ അതും പൊക്കിപിടിച്ച് മേനി പറയാം എന്ന് മാത്രം. പലപ്പോഴും മനുഷ്യത്വത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നവർക്ക് മനുഷ്യത്വം (Humanism) എന്നു പറയുന്ന സാധനം കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ സഹജീവികളോട് കരുണയും, സ്നേഹവും കാണിക്കാൻ ഉള്ള മനോഭാവം അവരുടെ പരിസരത്തു കൂടി പോലും കടന്ന് പോയിട്ടുണ്ടാകില്ല എന്നതാണ് സത്യം.

Comments