മഹാ മൃത്യുഞ്ജയ മന്ത്രം

മഹാ മൃത്യുഞ്ജയ മന്ത്രം
-----------------------------------

മഹാ മൃത്യുഞ്ജയ മന്ത്രം ഋഗ്വേദത്തിൽ പ്രതിപാദിച്ചിട്ടുള്ള ഒരു മന്ത്രമാണ്. ഇതിൽ ഭഗവാൻ ശിവശങ്കരനെയാണ് സ്തുതിക്കുന്നത്. മൃത്യുഞ്ജയ മന്ത്രം ജപിച്ചാൽ മരണത്തിൽ നിന്നു മോചനം ലഭിക്കും എന്നാണ് വിശ്വാസം. ഈ മന്ത്രം യജുർവേദത്തിലും ആവർത്തിക്കുന്നുണ്ട്. രുദ്രമന്ത്രം, ത്രയംബകം മന്ത്രം എന്നീ നാമങ്ങളിലും ഈ മന്ത്രം അറിയപ്പെടാറുണ്ട്. 

ഓം ത്ര്യംബകം യജാമഹേ 
സുഗന്ധിം പുഷ്ടിവർധനം
ഉർവാരുകമിവ ബന്ധനാന് 
മൃത്യോർമുക്ഷീയ മാമൃതാത്!!

ഓംകാരം, പ്രണവമന്ത്രം ത്രിലോചനൻ, മൂന്നു കണ്ണുകളോടുകൂടിയവനായ അങ്ങയേ ഞാൻ/ ഞങ്ങൾ ആരാധിക്കുന്നു, ധ്യാനിക്കുന്നു, സ്തുതിക്കുന്നു. സുഗന്ധത്തെ, സൗരഭ്യത്ത,പുഷ്ടി, അഭിവൃദ്ധി വർധിപ്പിക്കുന്ന മത്തങ്ങ അതിന്റെ തണ്ടിൽനിന്നും വേർപ്പെടുത്തുന്നതുപോലെ, നിഷ്പ്രയാസം മഹാവ്യാധിയിൽ  നിന്ന് ഞങ്ങളെ സ്വതന്ത്രരാക്കുക. മരണത്തിൽ നിന്ന് അവിടുന്ന് ഞങ്ങളെ മോചിപ്പിച്ചാലും, പക്ഷെ അമരത്വത്തിൽനിന്നല്ല.

Comments