ആദിത്യപാക തൈലം

ആദിത്യപാക തൈലം

(ചക്രദത്തം - കുഷ്ഠ ചി.)
മഞ്ജിഷ്ഠാ ത്രിഫലാ ലാക്ഷാ
'നിശാശിലാലഗന്ധകൈ: l
ചൂർണിതൈ: തൈലമാദിത്യ-
പാകം പാമാഹരം പരം II
മഞ്ചട്ടി, ത്രിഫലത്തൊണ്ട്, കോലരക്ക്, വരട്ടുമഞ്ഞൾ, മനയോല (ശു), അരിതാരം (ശു), ഗന്ധകം (ശു)
വെളിച്ചെണ്ണ / മരോട്ടിയെണ്ണ
കല്ക്കത്തിനു പറഞ്ഞ മരുന്നുകൾ പൊടിച്ച് (സമം) വെളിച്ചെണ്ണയിലൊ, മരോട്ടി തൈലത്തിലൊ ഇട്ട് മൂന്നു ദിവസമോ, ഏഴു ദിവസമോ തുടർച്ചയായി വെയിലത്തു വെച്ച് മൂപ്പിച്ച് എടുക്കുകയാണ് വേണ്ടത്
ഏറ്റവും പാമാ ഹരം

മഞ്ജിഷ്ഠയുടെ ഗുണം

ശീതളാസ്നിഗ്ദ്ധമധുരാ
മഞ്ജിഷ്ഠാ പരികീർത്തിതാ ।
പ്രദേഹ പരിഷേകാഭ്യാം
ദാഹനിർവ്വാപണാപരം II
(ഗുണപാഠം കെ വി എം)

കോലരക്കിന്റെ ഗുണം

(ഗുണപാഠം - കെ വി എം)
കഷായാ മധുരാ പാകേ
ഗരോന്മാദകിലാസനുത് I
നേത്രാമയഘ്നീകേശ്യാച
ലാക്ഷാസദ്യ: ക്ഷതാപഹാ ॥

ത്രിഫലയുടെ ഗുണം

(ഗുണപാഠം കെ വി എം)
ഇയം രസായനവരാ
ത്രിഫലാക്ഷ്യാമയാപഹാ i
രോപണീത്വഗ്ഗദക്ലേദ-
മേദോമേഹകഫാസ്രജിത് II

അഭയൈകായോജനീയാ
ദ്വാവേവതു വിഭീതകൗ I
ധാത്രീഫലാനിചത്വാരീ
ത്രിഫലേയം പ്രകീർത്തിതാ 

മഞ്ഞളുകളുടെ ഗുണം

(ഗുണപാഠം കെ വി എം)
കടുതിക്തേ നിശേ കുഷ്ഠ
മേഹ പിത്തകഫാപഹേ।
പ്രലേപാജ്ജയത: കണ്ഡൂം
ശോഫം ദുഷ്ടവ്രണം വിഷം II

Comments