സിരാവ്യധം

സിരാവ്യധം
------------------

വെരിക്കോസ് വെയിൻ ഉള്ളവർക്ക്  പ്രധാനമായി ചെയ്യുന്ന ഒരു ആയുർവേദ ചികിത്സയാണ് സിരാവ്യധം. സിരകളിലെ വാൽവുകളുടെ തകരാറ്​ മൂലം പ്രധാനമായും കാലുകളിൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ്​ വെരിക്കോസ് വെയ്ന്‍ അഥവാ സിരാവീക്കം. ആയുർവേദത്തിൽ സിരജ ഗ്രന്ഥി എന്നാണ്​ ഇത്​ അറിയപ്പെടുന്നത്. ഭൂഗുരുത്വ ബലത്തെ അതിജീവിച്ച്​ ഹൃദയത്തിലേക്ക്​ അശുദ്ധരക്തത്തെ കൊണ്ട്​ പോകുന്നത്​ സിരകളാണ്​. എന്നാൽ, സിരകളിലെ വാൽവുകൾ തകരാറിലാവുന്ന​തോടെ രക്തം തങ്ങിനിന്ന്​ രക്തക്കുഴലുകൾ തടിച്ച്​ വീർക്കാനിടയാക്കും.

വെരിക്കോസ് വെയ്നിന്  പൊതുവായ ചില ലക്ഷണങ്ങള്‍ ഉണ്ട്. കാലുകളില്‍ നിറവ്യത്യാസം, കണ്ണങ്കാലില്‍ കറുപ്പ്, സിരകൾക്കു നീലനിറം, തടിച്ചുയര്‍ന്നു നില്‍ക്കുന്ന സിരകള്‍. കാലുകള്‍ തൂക്കിയിടുമ്പോഴും ഇരിക്കുമ്പോഴും വേദനയുണ്ടാകല്‍, തടിച്ച സിരകള്‍ക്കു സമീപം ചൊറിച്ചിലും അസ്വസ്ഥതകളും കാലുകള്‍ക്കു കഴപ്പ്, പുകച്ചില്‍, മസിലുപിടുത്തം എന്നിവ ലക്ഷണങ്ങളാണ്.

സിരാവ്യധം എന്നാല്‍ സിരയെ അപകടം ഉണ്ടാകാത്ത രീതിയിൽ വ്യധനം ചെയ്തു രക്തം കളയുക എന്നാണു അര്‍ദ്ധമാക്കുന്നത്. ജാനു സന്ധിക്ക്  4 അംഗുലം മുകളിലോ താഴെയോ, ഗുൽഫ സന്ധ്യയിലെ കണ്ഡരകൾക്ക് ഇടയിലെ സിരയിലോ സിരാവ്യധം ചെയ്യണം എന്ന് കൃത്യമായി ആയുർവേദത്തിൽ പറഞ്ഞീരിക്കുന്നു. സിരാവ്യധം ചെയ്യാൻ ആയുർവേദത്തിൽ പറയുന്നത് വെരിക്കോസ് വെയിൻ എന്നാ അസുഖത്തിൽ മാത്രമല്ല സയാറ്റിക്ക (ഗൃദ്രസി) എന്ന് അസുഖത്തിലും വിവിധ ത്വക് രോഗങ്ങളിലും, വാത രക്തത്തിലും സിരാവ്യധം ചെയ്യാൻ അനുശാസിക്കുന്നു

സിരാവ്യധം ചെയ്താൽ വെരിക്കോസ് വെയിൻ ഉള്ള രോഗികൾക്ക് വേദനയും, കാൽ കഴപ്പും, തരിപ്പും, കാലിലെ നിറം മാറ്റവും പെട്ടെന്ന് കുറയുന്നതാണ്. അതുകൂടാതെ വെരിക്കോസ് വെയിന്റെ തുടക്കത്തിൽ തന്നെ ആയുർവേദ ഔഷധങ്ങളും അകത്തോട്ട് ഉപയോഗിച്ചാൽ ഈ രോഗം നിയന്ത്രിച്ചു നിർത്താനും, രോഗികൾക്ക് സൗഖ്യം കൊടുക്കുവാനും സാധിക്കും. ബൃഹത്രയികളിൽ സിരജ ഗ്രന്ഥിയെ കുറിച്ചും അതിന്റെ ചികിത്സയെ പറ്റിയും വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Comments