രോഗിയും വൈദ്യനും

ഒരു രോഗി നമ്മുടെ അടുത്ത് ചികിത്സക്ക് വരുമ്പോൾ ആ രോഗി വിശ്വസിച്ചു നമ്മുടെ കരങ്ങളിൽ ഏൽപ്പിക്കുന്നത് ആ രോഗിയുടെ ശരീരവും, മനസ്സും, ആത്മാവും അവരുടെ വിലപ്പെട്ട ജീവനുമാണ് എന്നതാണ് സത്യം. അത് ഒരു പോറലുമേൽക്കാതെ തിരിച്ചേൽപ്പിക്കാൻ ആണ് രോഗികളെ സ്നേഹിക്കുന്ന ഏതു ഡോക്ടറും ശ്രമിക്കുന്നത്. ചിലപ്പോൾ ആ  ആത്മാർത്ഥമായ പരിശ്രമങ്ങൾ വിഫലമായി എന്നുവരാം, കാരണം മുകളിൽ ഇരിക്കുന്ന മഹാവൈദ്യന് വേറെ ചില പദ്ധതികൾ ഉണ്ടാകും എന്ന് ജീവിതത്തിൽ ഇടക്കൊക്കെ തോന്നിയിട്ടുണ്ട്. ജീവന്റെ അമൃത് കൈയിൽ കൊണ്ടു നടക്കുന്ന സർവ്വശക്തനായ ദൈവത്തിന് കനിവ് തോന്നിയാൽ മാത്രമേ ചിലപ്പോൾ ഒരു വൈദ്യൻ രോഗിയുടെ രോഗം സുഖപ്പെടുത്താനും ആ രോഗിയുടെ ജീവൻ രക്ഷിക്കാനും ചെയ്യുന്ന ആത്മാർത്ഥത ശ്രമങ്ങൾക്ക് ഫലം ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് ശിരസ്സു നമിച്ചു എളിമയോടെ മുകളിലിരിക്കുന്ന മഹാവൈദ്യനോട് ദിവസവും പ്രാർത്ഥിക്കാറുണ്ട്.

Comments