അധ്യാപനം

പാമ്പുകടിയേറ്റ വിദ്യാർഥിനി ചികിത്സ കിട്ടാതെ ഒരു അധ്യാപകന്റെ അനാസ്ഥ കാരണം മരിച്ചു എന്ന് കേട്ടപ്പോൾ വളരെയധികം ദുഃഖം തോന്നി അതുകൊണ്ട് ചില കാര്യങ്ങൾ എഴുതുന്നു. അധ്യാപനം എന്നത് ഒരു പവിത്രമായ ജോലിയാണ്. നഴ്സറി മുതൽ പോസ്റ്റ് ഗ്രാജ്വേഷൻ വരെയുള്ള പഠന കാലയളവിൽ ഒരുപാട് നല്ല അധ്യാപകരെയും ഒരുപാട് "ഊളകൾ" എന്ന് അടിവരയിട്ട് വിളിക്കാവുന്ന അധ്യാപകരെയും കാണാൻ ഇടവന്നിട്ടുണ്ട്.  

താൻ പഠിപ്പിക്കുന്ന വിദ്യാർത്ഥികളെ സ്വന്തം മക്കളെ പോലെ കണ്ട് സ്നേഹിക്കാനും ശാസിക്കാനും കഴിഞ്ഞാൽ മാത്രമേ ഏതൊരു വ്യക്തിക്കും അധ്യാപകൻ എന്ന  വാക്കിന് അർഹതയുള്ളൂ എന്ന് വേണേൽ പറയാം.അതിനു കഴിയുന്നില്ലെങ്കിൽ ആ തൊഴിൽ ഉപേക്ഷിച്ച് വേറെ വല്ല പണിക്കും പോണം. കാരണം അത്തരം അധ്യാപകർ വിദ്യാർത്ഥികളുടെ ഭാവിക്കും ജീവനുതന്നെ ഭീഷണിയാണ്. 

ഭാരതീയ കാഴ്ചപ്പാടിൽ മാതാ പിതാ ഗുരു ദൈവം എന്നാണ് പറയുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ "അധ്യാപകന്" അല്ലെങ്കിൽ ഗുരുനാഥന് അത്രയധികം വില കൊടുക്കുന്നുണ്ട് എന്നത് ഊളകൾ ആയ അധ്യാപകർ എന്നും ഓർക്കണം. വളരെ  പ്രശസ്തമായ പഴമൊഴിയുണ്ട് ഒരു ഡോക്ടര്‍ക്ക് വീഴ്ച വന്നാല്‍ രോഗി മരിച്ചേക്കാം. ഒരു എഞ്ചിനീയര്‍ക്ക് വീഴ്ച വന്നാല്‍ ഒരു പാലമോ കെട്ടിടമോ തകര്‍ന്ന് കുറച്ചുപേര്‍ മരിച്ചേക്കാം. എന്നാല്‍ ഒരു അധ്യാപകന് പിഴവ് വന്നാല്‍ ഒരു തലമുറയാണ് നശിക്കുന്നത്......

Comments