അഷ്ടചൂർണം

അഷ്ടചൂർണം ചമയ്ക്കുന്ന
വട്ടങ്ങളെഴുതുന്നിതാ
എട്ടുദിക്കിലുമുണ്ടല്ലൊ
എപ്പോഴും തൽ പ്രസിദ്ധികൾ
കടുത്രയം ജീരകഞ്ച
സൈന്ധവം കൃഷ്ണ ജീരകം
അയമോദകവും കായം
നയമോടിവയെട്ടുമായ് 
പൊടിച്ചുപൂർവ്വകബളേ
മറച്ചു മടിയെന്നിയെ
ഭുജിക്കിലൊഴിയും ഗുന്മം
ഭോജനത്തിന്നു സൌഖ്യമാം

Comments