മൂത്രരഞ്ജകം മൂത്രരേചനം ച്ഛർദ്ദിനി ഗ്രഹം മൂത്രസംഗ്രഹ മരുന്നുകൾ

മൂത്രരഞ്ജകം മൂത്രരേചനം ച്ഛർദ്ദിനി ഗ്രഹം മൂത്രസംഗ്രഹ മരുന്നുകൾ

ഞാവൽ മാന്തളിർ രാമച്ചം
കാവി കോലം യവം മലർ I
ഡാഡിമം മാതളം യഷ്ടി
മധുവും ച്ഛർദ്ദിനി ഗ്രഹം II

കല്ലാലാലരയാൽ കല്ലൂർ -
വഞ്ഞിമാവത്തിയിത്തിയും I
ഞാവൽ ചേർക്കുരുവുംതോമ-
രായിയും മൂത്രസംഗ്രഹം II

അബ്ജൊല്പലം നൈതലാമ്പൽ
കൽഹാരം പുണ്ഡരീകവും I
ഞാവൽ ധാതകി ചേമന്തി
യഷ്ടിയും മൂത്രരഞ്ജകം II

ഇത്തിൾ കുരണതാർതാവൽ
ദ്വിദർഭ കുശകാശവും I
വെട്ടിവേർ വശിരം കല്ലൂർ -
വഞ്ഞിയും മൂത്രരേചനം II

(ഭാഷാചരകം - കു.രാ.വൈദ്യർ )

Comments