Random Post

ദി സാഡിസ്റ്റ്

ദി സാഡിസ്റ്റ് 😏
------------------

ഈയിടെ കുറച്ച് സൈറ്റുകളെ എന്റെ വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും ഒക്കെ ദൗർഭാഗ്യവശാൽ കാണാൻ ഇടവന്നു അതുകൊണ്ട് ഈ സാഡിസ്റ്റുകൾക്ക് ഒരു ട്രിബ്യൂട്ട് എന്നോണം അവരെക്കുറിച്ച് ഒരു ചെറിയ ലേഖനം എഴുതണം എന്ന് തോന്നി. മറ്റുള്ളവരെ ശാരീരികവും മാനസികവുമായി വേദനിപ്പിക്കുക വഴി സന്തോഷം കണ്ടെത്തുന്നവരാണ് സാഡിസ്റ്റുകള്‍. ഒന്നോ രണ്ടോ സംഭവങ്ങള്‍ മാത്രമല്ല, സ്ഥിരമായും തുടര്‍ച്ചയായും ഇത്തരത്തില്‍ മറ്റുള്ളവരെ വേദനിപ്പിക്കുകയും അതിൽ സന്തോഷം കണ്ടെത്തുകയും ചെയ്യും ഈ മനോ വൈകൃതം ഉള്ളവർ. 

ഇത് ഒരു മാനസികരോഗം തന്നെയാണ്. കുട്ടിക്കാലത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍, ഇന്‍ഫീരിയോറിറ്റി കോംപ്ലക്സ്, ഇന്സെക്യൂരിറ്റി എന്നിവയടക്കം ധാരാളം കാരണങ്ങള്‍ സാഡിസത്തിനുണ്ടാവാം. ചിലപ്പോള്‍ പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ തന്നെ സാഡിസ്റ്റായെന്നും വരാം. മറ്റുള്ളവരെ ലൈംഗികമായി വേദനിപ്പിക്കുന്നതും ആസ്വദിക്കുന്ന  ഒരാളാണ് സാഡിസ്റ്റ്. ലൈംഗികമായി തന്റെ പങ്കാളിയെ വേദനിപ്പിക്കുന്നതിൽ നിന്ന് ഒരു സാഡിസ്റ്റ് ഉത്തേജനവും ആവേശം നേടുന്നു. മറ്റുള്ളവരെ വേദനിപ്പിക്കുന്നത് സാഡിസ്റ്റുകൾ ഇഷ്ടപ്പെടുന്നു.  വേദന അനുഭവിക്കുന്ന ഒരു മാസോച്ചിസ്റ്റിന്റെ നേരെ വിപരീതമാണ് ഒരു സാഡിസ്റ്റ്. 

മറ്റുള്ളവരുടെ കഷ്ടപ്പാടുകളിൽ നിന്ന് ആനന്ദം നേടുന്ന വ്യക്തികളുടെ പദമാണ് സാഡിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ ഇതിനെ ആന്റിസോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ എന്നും പറയുന്നു. ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവൽ ഓഫ് മെന്റൽ ഡിസോർഡേഴ്സിന്റെ (DSM-III-R) അനുബന്ധത്തിൽ പ്രത്യക്ഷപ്പെട്ട സാഡിസം ഉൾപ്പെടുന്ന ഒരു വ്യക്തിത്വ വൈകല്യമാണ് സാഡിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ.  DSM- ന്റെ (DSM-IV, DSM-IV-TR, DSM-5) പിന്നീടുള്ള പതിപ്പുകളിൽ ഇത് ഉൾപ്പെടുന്നില്ല.  സാഡിസം, സാഡിസ്റ്റ് എന്നീ പദങ്ങൾ  മാർക്വിസ് ഡി സേഡിൽ എന്ന ഫ്രഞ്ച് എഴുത്തുകാരന്റെ രചനകളിൽ പറഞ്ഞ 'സാഡിസ്മി' എന്ന പദത്തിൽ നിന്നണ് ആദ്യം ഉരുത്തിരിഞ്ഞതാണ്.

നിങ്ങളുടെ ഉപദ്രവത്തിലും കഷ്ടപ്പാടിലും മറ്റൊരാൾ ആനന്ദം കണ്ടെത്തുന്നുവെന്ന് നിങ്ങൾ തിരിച്ചറിയുമ്പോൾ നിങ്ങൾക്ക് ഇടയിൽ തന്നെയുള്ള ഒരു സാഡിസ്റ്റിനെ നിങ്ങൾ കണ്ടെത്തി കഴിഞ്ഞു. ക്രൂരമായ ലൈംഗികവും ശാരീരികവുമായ ദുരുപയോഗം ഉൾപ്പെടുന്ന അങ്ങേയറ്റത്തെ പ്രതികൂല അനുഭവങ്ങൾ വിവരിക്കുന്നതിന് "സാഡിസ്റ്റിക് മിസ് യൂസ് " എന്ന പദം  ഉപയോഗിക്കുന്നു പീഡനം, അമിത നിയന്ത്രണം, ഭയപ്പെടുത്തൽ, അക്രമത്തിലേക്കുള്ള പ്രേരണ, ആചാരപരമായ ഇടപെടലുകൾ, മോശം വൈകാരിക ദുരുപയോഗം ഇതെല്ലാം സാഡിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ ഉള്ള വ്യക്തി ചെയ്യും.

വേദനാജനകമായ അനുഭവങ്ങളിൽ മസ്തിഷ്കം പുറപ്പെടുവിക്കുന്ന  എൻ‌ഡോർ‌ഫിനുകൾ‌ പലപ്പോഴും സാഡിസ്റ്റുകൾക്ക് സന്തോഷം തരുന്ന ഹോർമോണുകളായാണ് അനുഭവപ്പെടുന്നത്.  മിക്കപ്പോഴും, മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ഒഴിവാക്കാൻ നമ്മൾ ശ്രമിക്കുന്നു ഇനി നമ്മൾ ആരെയെങ്കിലും അറിഞ്ഞോ അറിയാതെയോ വേദനിപ്പിക്കുമ്പോൾ, കുറ്റബോധം, പശ്ചാത്താപം അല്ലെങ്കിൽ മറ്റ് ദുരിതങ്ങൾ നമുക്കുള്ളിൽ അനുഭവപ്പെടുന്നു എന്നാൽ സാഡിസ്റ്റുകൾ അതിൽ സന്തോഷം കണ്ടെത്തുന്നു അത്രയേ ഉള്ളു നിങ്ങളും ഒരു സാഡിസ്റ്റും തമ്മിലുള്ള വ്യത്യാസം.

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Post a Comment

0 Comments