🌹🌹🌹🌹🌹🌹🌹⛪🌹🌹🌹🌹🌹🌹🌹
കൈപ്രൻപാടൻ അച്ഛന്റെ ഇതേവരെയുള്ള പൗരോഹിത്യ ചരിത്രം മുഴുവൻ ഈ ലേഖനത്തിൽ ഉൾക്കൊള്ളിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. പൗരോഹിത്യത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന കാക്കനാട് സെൻറ് ഫ്രാൻസിസ് അസീസി ചർച്ചിന്റെ വികാരിയായ എന്റെ പ്രിയപ്പെട്ട അച്ഛൻ മാമന് എല്ലാവിധ ആശംസകളും നേരുന്നു.
പൗരോഹിത്യത്തെ അതിന്റെ പൂർണ്ണതയിൽ എനിക്ക് കാണാൻ കഴിഞ്ഞ ഒരു വ്യക്തിയാണ് ഇദ്ദേഹം. മനശാസ്ത്രത്തിൽ ഡോക്ടറേറ്റ് ഉള്ള ഇദ്ദേഹത്തിന്റെ അടുത്ത് നൂറുകണക്കിനാളുകൾ ആശ്വാസം തേടി ഓരോമാസവും എത്തുന്നു എന്നത് മേരിഗിരി പള്ളിയിൽ അച്ഛൻ മാമൻ വികാരിയായി ഇരുന്നത് മുതൽ ഞാൻ കാണുന്ന പ്രതിഭാസമാണ് യാതൊരുവിധ പ്രതിഫലം പറ്റാതെ ആണ് ഇദ്ദേഹം ഈ സേവനം മറ്റുള്ളവർക്കായി ചെയ്യുന്നത്. ഇതിനോടകം തന്നെ അച്ഛൻ മാമൻ രണ്ട് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് കൗമാര മനശാസ്ത്രം, Know the truth എന്നിവയാണ് അത്.
ഇദ്ദേഹം ഫിലിപ്പീൻസിൽ വികാരിയായി സേവനം അനുഷ്ഠിച്ചപ്പോൾ എഴുതിയ പുസ്തകമാണ് "Know the truth" എന്ന കാത്തലിക് ഡിഫൻസ് മാഗസിൻ ഇതിന്റെ 3 ലക്കങ്ങൾ പുറത്തിറങ്ങി 10 ലക്ഷം കോപ്പിയാണ് ഒരുവർഷത്തിനുള്ളിൽ ഫിലിപ്പീൻസിൽ ഇത് വിറ്റഴിക്കപ്പെട്ടത് എന്നത് തികച്ചും ആശ്ചര്യജനകമാണ്. സെമിനാരിയിൽ പഠിക്കുമ്പോൾ തന്നെ വളരെ നല്ലൊരു കാർട്ടൂണിസ്റ്റ് ആയിരുന്ന അച്ഛൻ ഒരുപാട് കാത്തലിക് പ്രസിദ്ധീകരണങ്ങളിൽ കാർട്ടൂൺ വരച്ചിട്ടുണ്ട് ഈ കാർട്ടൂൺ പരമ്പരയിലെ വികൃതിയായ ഒരു കാർട്ടൂൺ കഥാപാത്രത്തിന് അച്ഛൻ മാമൻ എന്റെ പേരാണ് നൽകിയിരുന്നത് പൗസ്.
ഏകദേശം ഒരു രണ്ട് ദശാബ്ദം മുമ്പ് ഫാദർ പോൾ കൈപ്രമ്പാടൻ അറിയപ്പെട്ടിരുന്നത് തന്നെ "കാർട്ടൂണിസ്റ്റ് പോൾ" എന്നായിരുന്നു.
അച്ഛൻറെ ഏറ്റവും പ്രശസ്തമായ കാർട്ടൂണാണ് "അച്ഛനും കൊച്ചനും" എന്നത് സത്യദീപത്തിൽ ആയിരുന്നു ഈ കാർട്ടൂൺ പ്രസിദ്ധീകരിച്ചിരുന്നത്. അച്ഛൻ മാമന്റെ കാർട്ടൂണിലെ പ്രധാനകഥാപാത്രങ്ങൾ വൈദീകരും, കന്യാസ്ത്രീകളും, മെത്രാന്മാരും ഒക്കെയായിരുന്നു. കലാസാംസ്കാരിക രാഷ്ട്രീയ മേഖലയിലുള്ള പലരുമായും വളരെയധികം അടുത്ത ബന്ധം പുലർത്തിയിരുന്ന ഇദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്നു പ്രശസ്തനായ കാർട്ടൂണിസ്റ്റ് യേശുദാസ്.
അച്ഛൻറെ ഏറ്റവും പ്രശസ്തമായ കാർട്ടൂണാണ് "അച്ഛനും കൊച്ചനും" എന്നത് സത്യദീപത്തിൽ ആയിരുന്നു ഈ കാർട്ടൂൺ പ്രസിദ്ധീകരിച്ചിരുന്നത്. അച്ഛൻ മാമന്റെ കാർട്ടൂണിലെ പ്രധാനകഥാപാത്രങ്ങൾ വൈദീകരും, കന്യാസ്ത്രീകളും, മെത്രാന്മാരും ഒക്കെയായിരുന്നു. കലാസാംസ്കാരിക രാഷ്ട്രീയ മേഖലയിലുള്ള പലരുമായും വളരെയധികം അടുത്ത ബന്ധം പുലർത്തിയിരുന്ന ഇദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്നു പ്രശസ്തനായ കാർട്ടൂണിസ്റ്റ് യേശുദാസ്.
സമകാലിക രാഷ്ട്രീയ സമസ്യകളെ വളരെ രസകരമായി കാർട്ടൂണിലൂടെ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് തികച്ചും പ്രശംസനീയമാണ്. വളരെ സത്യസന്ധമായി കാർട്ടൂൺ കഥാപാത്രങ്ങളോട് നീതി പുലർത്തിയ ഇദ്ദേഹത്തിന് പല ഘട്ടങ്ങളിലും വളരെയധികം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് എന്നതും ഒരു യാഥാർഥ്യമാണ്. ഇദ്ദേഹത്തിന്റെ കരവിരുതിനാൽ പിറന്ന അതിമനോഹരമായ ദേവാലയമാണ് കരയാംപറമ്പ് സെൻറ് ജോസഫ് ചർച്ച് നാഷണൽ ഹൈവേയുടെ അടുത്ത് സ്ഥിതിചെയ്യുന്ന ഈ മനോഹരമായ ദേവാലയത്തിന്റെ അകത്തുള്ള പെയിൻറിങ് വേണമെങ്കിൽ ഒരു ആർട്ട് ഗ്യാലറി എന്ന് വിശേഷിപ്പിക്കാം.
രണ്ടര വർഷം കൊണ്ടാണ് ഇദ്ദേഹം ഈ പള്ളി പണി പൂർത്തിയാക്കിയത് ഈ പള്ളി പണിത് പൂർത്തിയാക്കിയ ശേഷവും മിച്ചം തുക ഏകദേശം ഒരു കോടിയോളം വന്നു എന്നതും ഒരു റെക്കോർഡ് തന്നെയാണ്. അതുപോലെതന്നെ സീറോ മലബാർ സഭാ വിശ്വാസികളുടെ മുംബൈ മെട്രോപോളിറ്റൻ നഗരത്തിലെ വിക്രോളി ഇൻഫാന്റ് ജീസസ് ചർച്ച് പണിതതും ഫാദർ പോൾ കൈപ്രൻപാടനാണ്. അതുകൂടാതെ ചെറായിൽ ഉള്ള സെന്റ് റോസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പണികഴിപ്പിച്ചതും, മേരിഗിരി പള്ളിയുടെ കീഴിലുള്ള തോമാശ്ലീഹായുടെ കാൽപാദങ്ങൾ പതിഞ്ഞിട്ടുള്ള തട്ടുപാറ കപ്പേളയുടെ ചരിത്രപ്രാധാന്യം ഗവൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടു വരികയും അത് ഒരു മാർത്തോമ തീർത്ഥാടന കേന്ദ്രം ആക്കി ഉയർത്തിയതും അച്ഛൻ മാമനാണ്. കടമക്കുടി സെൻറ് അഗസ്റ്റിൻ പള്ളിയുടെ അൾത്താര, വടയാർ ഉണ്ണിമിശിഹാ പള്ളി അൾത്താര ഇതെല്ലാം അച്ഛന്റെ കരവിരുതിൽ പിറന്ന മനോഹരമായ സൃഷ്ടികളാണ്.
പലപ്പോഴും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ലേഖനങ്ങൾ എഴുതാൻ ഉള്ള എന്റെ മനസ്സിന്റെ ഇൻസ്പിറേഷൻ അച്ഛൻ ആണ് എന്ന് ഉറപ്പിച്ചു പറയാം. തന്റെ അടുത്ത് ആശ്വാസം തേടി എത്തുന്ന പലരിലും പൈശാചിക ബന്ധനങ്ങളിൽ നടത്തി അവർക്ക് ആത്മീയ സൗഖ്യം നൽകിയ കഥകൾ അച്ഛൻ മാമൻ എന്നോട് പറയുമ്പോൾ ഞാൻ വളരെ അത്ഭുതത്തോട് കൂടിയാണ് അത് കേട്ടിരുന്നത്. ഭൗതികലോകത്തിനപ്പുറം ഒരു ആത്മീയ ലോകം ഉണ്ട് എന്ന് എനിക്ക് ബോധ്യപ്പെടുത്തി തന്നത് ഈ വൈദികനാണ്. അതുകൊണ്ട് പൗരോഹിത്യത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന എന്റെ പ്രിയപ്പെട്ട അച്ഛൻ മാമന് എല്ലാവിധ ആശംസകളും ഞാൻ നേരുന്നു.
എന്ന് സ്നേഹപൂർവ്വം പൗസ് 🌹
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW