അബോധമനസ്സ്

അബോധമനസ്സ്
-------------------------
നിൻ മനസിൻ ഭൂരിഭാഗം
പ്രവര്ത്തനങ്ങളും അബോധമനസ്സിന്റെ കൈപിടിയിലാണെന്നോർക്കുക
മഞ്ഞുമലയുടെ സമുദ്രത്തില്
മുങ്ങിക്കിടക്കുന്ന ബൃഹത്തായ
ഭാഗംപോലെ നിൻ മനസ്സിന്റെ
വലിയൊരു ഭാഗവും അബോധമനസ്സത്ര
അബോധമനസ്സിലെ വിവരങ്ങള്
ബോധമനസിന് അപ്രാപ്യമാണ്
ബോധമനസ്സിന് മുറിവേല്പ്പിച്ചിരുന്ന
നിൻ ഓര്മ്മകളും വികാരങ്ങളും അബോധമനസിലേക്ക് തള്ളപ്പെടുന്നുവത്രെ
ബോധമനസിന്റെ കണ്ണില്പ്പെടാത്ത
പലതും നിൻ അബോധമനസിന്റെ
കലവറയില് ഒളിച്ചിരിപ്പുണ്ട്
ആറാം ഇന്ദ്രിയം എന്ന പേരിലും
ഇന്റട്യൂഷന് എന്ന പേരിലും
കൃത്യമായ ഊഹങ്ങള് നാം നടത്തുന്നത് അബോധമനസിന്റെ കണക്കുകൂട്ടലുകള്
ആണെന്ന് മറക്കാതെ ഓർക്കുക
നിൻ ബോധമനസിനെ മാനസികസംഘര്ഷത്തില്
നിന്നും രക്ഷിക്കുക എന്നത്
അബോധമനസിൻ ജോലിയത്രേ
മനസ്സെന്ന മന്ത്രികച്ചെപ്പ്
കരുതുന്നത്ര നിസാരമല്ലെ
മനോവൈകല്യങ്ങൾ തൻ
കാര്യകാരണബന്ധം അബോധമനസ്സിന്റെ പ്രക്രിയയാകയാൽ സ്വയം
നിയന്ത്രിക്കുവാനോ നിഷ്കാസനം
ചെയ്യുവാനോ നാം അശക്തരാണ്
നിന്നുടെ രോഗം മാറണമെന്നു
നിന്നിലെ ഉപബോധമനസ്സിന് തോന്നിത്തുടങ്ങിയാൽ
നിൻ രോഗശാന്തി എളുപ്പമായി
അബോധമനസ്സിന്റെ സന്തോഷവും
കരുത്തും ആത്മവിശ്വാസവും
ഏതു രോഗത്തെയും അതിജീവിക്കുവാൻ
നിന്നെ പ്രാപ്തരാക്കുമെന്നോർക്കുക
തീവ്രമായ ഒരാഗ്രഹം നിങ്ങൾക്കുണ്ടങ്കിൽ
മരണം പോലും വഴിമാറി നിൽക്കും
ശരീരത്തിൻ മേൽ നിൻ
അബോധമനസ്സിൻ സ്വാധീനം
അത്രമാത്രം ശക്തമത്ര
നന്ദി
🌹🌹🌹🌹🌹🌹🌹🌹🌹🌹
ഡോ. പൗസ് പൗലോസ് MS(Ay)
സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Comments