ശുണ്ഠ്യാദി കഷായം

ശുണ്ഠ്യാദി കഷായം

(വൈദ്യമനോരമ)
ശുണ്ഠീബലാനാഗരസിദ്ധമംബു
ജ്വരാങ്ഗഭങ്ഗാരുചിരോമഹർഷാൻ I
ഹൃത്പാർശ്വപ്യഷ്ഠശ്രവണോരുശൂല -
വാതാമയച്ഛർദ്ദിഹരം വിശേഷാൽ ॥

ചുക്ക്, കുറുന്തോട്ടിവേര്, നാഗരമുസ്താ ഇവകഷായം വെച്ചു സേവിച്ചാൽ
ജ്വരം, അങ്ഗഭംഗം, അരുചി, രോമാഞ്ചം, ഇവയും വിശേഷിച്ച് ഹൃദയശൂലം , പാർശ്വശൂലം, പൃഷ്ഠശൂലം, ചെവിവേദന, തുടയ്ക്കു വേദന, വാതരോഗം, ഛർദ്ദി ഇവയും ശമിക്കും,

Comments