സുഭാഷിതം

സുഭാഷിതം

കുചൈലിനം ദന്തമലോപധാരിണം
ബഹ്വാശിനം നിഷ്ഠുരവാക്യഭാഷിണം I
സൂര്യോദയേഹ്യസ്തമയേfപി ശായിനം
വിമുഞ്ചതി ശ്രീ രപി ചക്രപാണിനം II

മുഷിഞ്ഞ വസ്ത്രം ധരിക്കുകയും ,
പല്ല് തേയ്ക്കാതിരിയ്ക്കുകയും,
ആവശ്യത്തിലധികം ആഹാരം കഴിയ്ക്കുകയും,
ചീത്ത വാക്കുകൾ സംസാരിയ്ക്കുകയും,
സൂര്യോദയ സമയത്തും ,അസ്തമന സമയത്തും കിടന്നുറങ്ങുകയും ചെയ്താൽ സാക്ഷാൽ മഹാവിഷ്ണു ആണെങ്കിൽ പോലും ഐശ്വര്യം ഇല്ലാതായിത്തീരും.

യദി സന്തി ഗുണാ :പുംസാം
വികസന്ത്യേവ തേ സ്വയം I
ന ഹി കസ്തൂരികാമോദ:
ശപഥേന വിഭാവ്യതേ II

ആളുകൾക്ക് ഗുണമുണ്ടെങ്കിൽ അവ തനിയെ പ്രത്യക്ഷപ്പെടും
കസ്തൂരിയുടെ ഗന്ധം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ

Comments