പിഴിച്ചിൽ
--------------
ആയുർവേദത്തിലെ ധാരയുടെ ഒരു വകഭേദമാണ് പിഴിച്ചിൽ. സ്‌നേഹദ്രവ്യങ്ങള് കൊണ്ട് ശരീരത്തില് കഴുത്തിനു താഴേക്ക് ചെയ്യുന്ന സര്വാംഗ ധാരയായി തന്നെ പിഴിച്ചിലിനെ കണക്കാക്കാം, ഇത് ഒരു സ്നിഗ്ദ്ധ സ്വേദം ആണ്. എന്നാല് സാധാരണ ധാരയില് ചെയ്യുന്നതുപോലെ ഉയരത്തില് നിന്നും സ്‌നേഹദ്രവ്യം ശരീരത്തിലേക്ക് വീഴ്ത്തുകയല്ല ഇവിടെ ചെയ്യുന്നത്.
തലയില് എണ്ണതേച്ച് ശരീരത്തില് കുഴമ്പ് പുരട്ടി മെല്ലെ തടവിയതിനുശേഷം പ്രത്യേകം തയാര്ചെയ്തിരിക്കുന്ന തടികൊണ്ടുള്ള പാത്തിയില് രോഗിയെ കിടത്തിയതിനുശേഷം ചൂടാക്കിയ തൈലത്തിലോ കുഴമ്പിലോ തുണിക്കഷ്ണം മുക്കി രോഗിയുടെ ശരീരത്തില് പിഴിഞ്ഞൊഴിക്കുകയും അതോടൊപ്പം സാവധാനം തലോടുകയുമാണ് പിഴിച്ചിലില് ചെയ്യാവുന്നത്. കുഴമ്പായാലും തൈലമായാലും ഇടയ്ക്കിടെ ചൂടാക്കിക്കൊണ്ടിരിക്കും. രോഗിയെ മലര്ത്തിയും കമഴ്ത്തിയും കിടത്തിയുമാണ് പിഴിച്ചിലില് ചെയ്യുന്നത്.
ഓരോരുത്തർക്കും അവരവരുടെ അവസ്ഥയ്ക്കനുസരിച്ചുള്ള എണ്ണകളാണ് ഉപയോഗിക്കുന്നത്. രോഗമില്ലാത്തവർക്ക് സാധാരണ എണ്ണകളും കുഴമ്പുകളും ഉപയോഗിക്കുമ്പോൾ രോഗാവസ്ഥയിലുള്ളവർക്ക് അവരുടെ രോഗത്തിനനുസരണമായ ഔഷധങ്ങൾ ചേർത്ത എണ്ണകൾ ഉപയോഗിക്കുന്നു ധന്വന്തരം തൈലം, ബലാശ്വഗന്ധാദി തൈലം, മഹാനാരായണ തൈലം, മുറിവെണ്ണ, കൊട്ടംചുക്കാദി തൈലം, കർപ്പൂരാദിതൈലം മുതലായവയാണ് പ്രധാനമായും പിഴിച്ചിൽ ചെയ്യാൻ ഉപയോഗിക്കുന്നത്.
ശരീരത്തിന്റെ ഇരുവശങ്ങളിലും അരയ്ക്കു മുകളിലും താഴെയും ഈ രണ്ടു പേർ വീതം നിന്നാണ് സാധാരണ ഗതിയിൽ പിഴിച്ചിൽ നടത്താറുള്ളത്. ഇത് ശരീരത്തിൽ എല്ലായിടത്തും ഒരേ സമയത്ത് ചെറു ചൂടുള്ള എണ്ണ ഒരേ പോലെ ഒരേ ഉയരത്തിൽ നിന്നും വീഴുന്നതിന് സഹായകരമാകുന്നു. ഇത് ശരീരബലം കൂട്ടുകയും സന്ധിവേദന, പിടിത്തം, മരവിപ്പ്, വിവിധ തരം വാതസംബന്ധമായ വേദനകൾ, വിവിധ ക്ഷതങ്ങൾ എന്നിങ്ങനെയുള്ള രോഗങ്ങളെ ശമിപ്പിക്കുകയും ചെയ്യും. കർക്കിടക മാസത്തിൽ പിഴിച്ചിൽ ചെയ്താൽ ഫലം കൂടും എന്ന് പഴമക്കാർ പറയാറുണ്ട്.
നന്ദി
🌹🌹🌹🌹🌹🌹🌹🌹🌹🌹
ഡോ. പൗസ് പൗലോസ് MS(Ay)
സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW