Random Post

കരിംജീരകം

കരിംജീരകം

രസം                - കടു 
ഗുണം              - ലഘു രൂക്ഷം 
വീര്യം              - ഉഷ്ണം 
വിപാകം        - കടു

കറുത്തതും സുഗന്ധമുള്ളതും ജീരകത്തിന്റെ വർഗ്ഗത്തിൽ പെട്ടതുമായ ഒരു ഔഷധം ആണ് കരിം ജീരകം,  ഇത് 30 മുതൽ 60 സെൻറിമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഏക വാർഷിക സസ്യമാണ് അപൂർവമായി ദ്വിവർഷിയായും കാണപ്പെടുന്നുണ്ട് 

കാരം കാർവി - കാരം ബൽബോകാസ്റ്റാനം - നൈഗല്ല സറ്റൈവ എന്നീ മൂന്നു സസ്യങ്ങളുടെ വിത്തും കരിംജീരകം ആയി എടുത്തു വരുന്നു. എന്നാൽ "കാലാജാജി സുഗന്ധാ ച " എന്ന ആചാര്യ മതം അനുസരിച്ച് സുഗന്ധ മുള്ള ജീരകമാണ് കരിം ജീരകം . അങ്ങിനെയുള്ള കാരം ബൽബോ കാസ്റ്റാനത്തിന്റെ വിത്ത് വളരെ ദുർലഭമാണ് . അതു കൊണ്ട് കാരം കാർവിയുടെയും നൈഗല്ല സറൈറവയുടെയും വിത്തുകൾ കരിംജീരകം ആയി ഉപയോഗിച്ചു വരുന്നു. ഭാരതത്തിൽ കൂടുതലായും കാരംകാർവി ആണ് കരിംജീരകം ആയി ഉപയോഗിക്കുന്നത്. 

ഹിമാലയം കാശ്മീർ ഗഡ്വാൾ വടക്കൻ ഏഷ്യ എന്നീ സ്ഥലങ്ങളിൽ ഇത് വ്യാപകമായി കൃഷി ചെയ്തു വരുന്നു. 

കരിംജീരകം സംസ്കൃതത്തിൽ ബഹു ഗന്ധ - കൃഷ്ണണജീരക - കൃഷ്ണാജാജി -  കാല - നിലാ എന്നെല്ലാം അറിയപെടുന്നു. ഹിന്ദിയിൽ ശിയ ജീര എന്നും ബംഗാളിയിൽ ജീര എന്നും തെലുങ്കിൽ കേക്കു ജീ രൈ എന്നും തെലുങ്കിൽ ശീമൈശപ്പു എന്നും ഇംഗ്ലീഷിൽ കരാവേ എന്നും ബ്ലാക്ക് കുമിൻ എന്നും അറിയപ്പെടുന്നു, 

ഇതിന് കടു രസവും ലഘു രൂക്ഷ ഗുണവും ഉഷ്ണ വീര്യവും വിപാകത്തിൽ കടുവുമാണ്. ഇതിന്റെ വിത്തും വിത്തിൽ നിന്നും എടുക്കുന്ന തൈലവും ഔഷധമായി ഉപയോഗിച്ചു വരുന്നു. തണ്ടും ഉപയോഗിക്കാറുണ്ട്

കരിംജീരകം സംസ്കൃതത്തിൽ കൃഷ്ണ ജീരകം -  വാന്തി ശോധിനി -  വർഷ - കുഞ്ചിക - പൃഥു എന്നെല്ലാം അറിയപെടുന്നു തമിഴിൽ കരിംജീരകം - പൂപ്പാശം -  കാനനം -  കാmനജീരകം - എന്നും  ഹിന്ദിയിൽ കാലാ ജീര - ശാ ജീർ - കൃഷ്ണ ജീര എന്നും മറാത്തിയിൽ ശാഖാ ജീരൈ എന്നും കാലജീരൈ എന്നും ഗുജറാത്തിയിൽ ശാ ജീരു - ശാഹജീരു എന്നും ബംഗാളിയിൽ ശാ ജീർ - ശൽജീര - കൽജി ര എന്നും തെലുങ്കിൽ നല്ല ജീര - ശിവ - ഇശപ്പൂ  ശീമാ ജിലേക്കർ  എന്നും കർണാടകത്തിൽ കരിംജീരകൈ എന്നും  പാഴ്സിയിൽ ജീരെ ശാക - ഇംഗ്ലീഷിൽ ബ്ലാക് കാര വറ്റ് സീഡ് എന്നും  അറബിയിൽ കമറുകിരാനി - മുൽ അസാദ് എന്നും പറയപ്പെടുന്നു 

കരിംജീരകം മൂന്നിനം കാണപെടുന്നു. കേരളത്തിൽ എള്ളിക്കോട് സാമ്യമുള്ള  നെഗല്ല സറ്റൈവ എന്ന ഇനം  ആണ് ഉള്ളത്. ഇത്   റാണൻ കുലേസി കുടുംബത്തിൽ പെട്ടതാണ്  എപ്പിയേസി കുടുംബത്തിൽ ഉള്ള കാരം ബൾബോ കാസ്റ്റാസം എന്ന സ്യവും (ഇത് ജീരകത്തോട് സാദൃശ മുള്ളതും സുഗന്ധ മുള്ളതും ആണ്. വേരിന് നല്ല ഘനം ഉള്ളതാണ് പറിച്ചെടുക്കാൻ ബുദ്ധിമുട്ടുള്ള താണ്) . എപ്പിയേസി കുടുംബത്തിൽ പെട്ട. കാരം കർവിയും കരിംജീരകമായി കണക്കാക്കുന്നു ഇത് അൽപം വളഞ്ഞ് നേർത്തതാണ് .  മഞ്ഞ നിറമുള്ള ചെടിയാണിത് 

രക്ഷ്യം മേധാ അഗ്നി വർദ്ധനം
ലഘു ശ്ലേഷ്മാനിലാദശ്ച 
ഗന്ധാഡ്യം  ജീരക ദ്വയം  
എന്നാണ് ആചാര്യ മതം 

Post a Comment

0 Comments