നഴ്സറി ക്ലാസിലെ പുതിയ പെൻസിൽ കൊണ്ടുവന്ന കുട്ടിയെ കണ്ടപ്പോൾ ആദിത്യന് ഒരു മോഹം, ഒരു ദിവസം ഒരു തവണ മാത്രം ഫോറിൻ പെൻസിൽ വെച്ച് എഴുതണം.
പെൻസിലിന്റെ ഉടമസ്ഥൻ കുഞ്ഞൂട്ടൻ അത് സമ്മതിച്ചില്ല. ആഗ്രഹം നിയന്ത്രിക്കാനാവാതെ അവനത് മോഷ്ടിച്ച് ബാഗിലിട്ടു. ആരും കാണാതെ ഒരിക്കൽ എഴുതാൻ വേണ്ടി മാത്രം....
പെൻസിൽ നഷ്ടപ്പെട്ട കുഞ്ഞൂട്ടൻ കരച്ചിലോടു കരച്ചിൽ. ചാക്കോ മാഷ് എല്ലാവരെയും നിരയായി നിർത്തി.
ആദിത്യൻ സകല ദൈവങ്ങളേയും പ്രാർത്ഥിച്ച് ധൈര്യമെല്ലാം ചോർന്നങ്ങനെ നിൽപ്പാണ്. എല്ലാവരോടും കണ്ണടക്കാൻ പറഞ്ഞു അധ്യാപകൻ.
എല്ലാവരുടെ ബാഗിൽ തപ്പി.
മോഷ്ടാവിന്റെ ബാഗിൽ നിന്ന് പെൻസിൽ കിട്ടി.
മോഷ്ടാവിന്റെ ബാഗിൽ നിന്ന് പെൻസിൽ കിട്ടി.
ചാക്കോ മാഷ് തിരച്ചിൽ നിർത്തിയില്ല.
ഒടുവിൽ എല്ലാവരുടെ ബാഗിൽ തിരഞ്ഞതിന് ശേഷം അധ്യാപകൻ പെൻസിൽ കുഞ്ഞൂട്ടന് തിരികെ നൽകി.
കുഞ്ഞൂട്ടൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി എന്നാൽ ആദിത്യന് ആ നിമിഷം നെഞ്ചത്ത് നിന്ന് ഒരു കനൽ ഇറക്കി വെച്ച പോലെ തോന്നി.
ഒടുവിൽ എല്ലാവരുടെ ബാഗിൽ തിരഞ്ഞതിന് ശേഷം അധ്യാപകൻ പെൻസിൽ കുഞ്ഞൂട്ടന് തിരികെ നൽകി.
കുഞ്ഞൂട്ടൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി എന്നാൽ ആദിത്യന് ആ നിമിഷം നെഞ്ചത്ത് നിന്ന് ഒരു കനൽ ഇറക്കി വെച്ച പോലെ തോന്നി.
ആദിത്യൻ അന്ന് ശരിക്കും അധ്യാപകന്റെ രൂപത്തിൽ ദൈവത്തെ കണ്ടു. മാഷ് അവനോട് ഒന്നും ചോദിച്ചില്ല, ശാസിച്ചില്ല പക്ഷെ ഇനി ഒരിക്കൽ പോലും മോഷ്ടിക്കില്ലെന്ന് മനസു കൊണ്ട് ആദിത്യൻ പ്രതിജ്ഞയെടുത്തു.
ഇതുപോലൊരു അധ്യാപകനാവാൻ ആദിത്യൻ കൊതിച്ചു. വർഷങ്ങൾക്ക് ശേഷം അവൻ ഒരു അധ്യാപകനായി. കാലം ഏറെ കഴിഞ്ഞപ്പോൾ തന്നെ അധ്യാപകനാക്കിയ ആ ഗുരുവിനെ ആദിത്യൻ കണ്ടു.പക്ഷേ, തന്റെ ശിഷ്യനെ ചാക്കോ മാഷിന് ഓർമ വന്നില്ല. അന്നേരം ആദിത്യൻ ഈ മോഷണക്കാര്യം മാഷിനെ ഓർമിപ്പിച്ചു.
"സാർ, ഞാനായിരുന്നു അന്ന് ആ പെൻസിൽ മോഷ്ടിച്ചത്. അങ്ങയെ അത്രമേൽ ഞാൻ ഇഷ്ടപ്പെടുന്നു, എന്റെ അഭിമാനത്തിന് മുറിവേൽപ്പിക്കാത്തതിന്."
ഒരു പുഞ്ചിരിയോടെ ചാക്കോ മാഷ് പറഞ്ഞു. "ഞാൻ എല്ലാ കുട്ടികളുടെയും ബാഗിൽ പെൻസിൽ തപ്പിയപ്പോൾ ആ പെൻസിൽ കിട്ടിയ ബാഗ് ആരുടേതാണെന്ന് അറിയാനും എനിക്ക് താൽപര്യമില്ലായിരുന്നു." ശേഷം രണ്ടുപേരും പരസ്പരം കണ്ണുകളിലേക്ക് ഏറെ നേരം നോക്കിയിരുന്ന് സന്തോഷത്തോടെ കണ്ണീർ തുടച്ച് യാത്ര പറഞ്ഞു.
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഒരുപാട് പുഴുക്കുത്തുകൾ ഏറ്റിട്ടുണ്ട് എന്ന് വളരെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാകും. കുട്ടികളെ വലിയ കുറ്റവാളികളെപ്പോലെ ചോദ്യം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന അധ്യാപകരും രക്ഷിതാക്കളും എല്ലാം മറന്ന് അവരെയൊന്ന് ആശ്ലേഷിച്ചിരുന്നെങ്കിൽ മികച്ച തലമുറയെ നമുക്ക് വാർത്തെടുക്കാൻ കഴിയും
Dr.Pouse Poulose
0 Comments
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW