വ്യക്തിത്വ വൈകല്യം
-------------------------------
കുറച്ചുനാളുകൾക്കു മുമ്പ് എന്റെ അടുത്തത് ചികിത്സയ്ക്കായി വന്നിരുന്ന കുട്ടിയുടെ സഹോദരിക്ക് ചിലർ മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് അവളുടെ അമ്മ നിറകണ്ണുകളോടെ എന്നോട് പങ്കുവെച്ചു. അവളെ ഒരു ദിവസം എനിക്ക് കാണണം എന്ന് ഞാൻ ആ അമ്മയോട് പറഞ്ഞു അവർ അടുത്തവട്ടം വരുമ്പോൾ അവളെയും കൊണ്ട് വരാമെന്ന് സമ്മതിച്ചു. രണ്ടാഴ്ച കഴിഞ്ഞ് അവർ എന്നെ കാണാൻ വന്നപ്പോൾ അവളെയും കുട്ടിയാണ് വന്നത്. ഞാൻ അവളോട് സംസാരിച്ചപ്പോൾ ഒന്നും വലിയ പ്രശ്നം തോന്നിയില്ല അവളെന്നോട് തികച്ചും നോർമൽ ആയി തന്നെ ബിഹേവ് ചെയ്തിരുന്നു.
എനിക്ക് തോന്നി ഈ കുട്ടിക്കണോ മാനസികമായ ബുദ്ധിമുട്ട് ഉണ്ടെന്ന് ഇവർ പരാതി പറയുന്നത് അതിന് യാതൊരുവിധ സാധ്യതയുമില്ല എന്നാലും മനസ്സിൽ ഒരു സംശയം. ഞാൻ ആ കുട്ടിയോട് ഓരോ വിശേഷങ്ങളും ചോദിച്ചു വന്നപ്പോൾ സ്വന്തം അമ്മയുടെ കാര്യം പറഞ്ഞതും ആ കുട്ടി വളരെയധികം ദേഷ്യത്തോട് കൂടി സംസാരിക്കാൻ തുടങ്ങി, അവൾക്ക് അവളുടെ ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല എന്നു വേണമെങ്കിൽ പറയാം. എന്നാൽ കുറച്ച് സമയം കഴിഞ്ഞതും അവർ തികച്ചും നോർമലായി പെരുമാറാൻ തുടങ്ങി. അപ്പോൾ എനിക്ക് ആ കുട്ടിക്ക് എന്തോ വ്യക്തിത്വ വൈകല്യം ഉള്ള പോലെ തോന്നി.
പലയിടത്തും ഇവളെ കൊണ്ടുപോയി ചികിത്സിച്ചതാണ് പക്ഷേ ആ രോഗാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഒരു മരുന്നു ഇതേവരെ കിട്ടാത്തതിനാൽ ആ കുട്ടി അതിന്റെ ബുദ്ധിമുട്ട് ഇപ്പോഴും അനുഭവിക്കുന്നു. അവൾക്ക് എല്ലാവരെയും സംശയമാണ് പല തരത്തിലുള്ള സംശയം, സ്വന്തം മനസമാധാനം നശിപ്പിക്കുന്ന അവളുടെ സംശയങ്ങളെ അവൾക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് എപ്പോഴും മനസ്സിന്റെ ഉള്ളറകളിൽ ഒരു വിഷമം ആണ് എപ്പോഴും ആ പാവത്തിന്. എനിക്ക് ആ കുട്ടിയോട് വളരെയധികം സഹതാപം തോന്നി.
പല ചികിത്സകളും ചെയ്തിട്ട് ഇതേവരെ അതിനൊരു നല്ല ഫലപ്രാപ്തി കിട്ടിയില്ല. ഈ അവസ്ഥയ്ക്ക് മാത്രം മാറ്റം വരാൻ അവർ പല ജ്യോതിഷികളുടെ അടുത്തും മന്ത്രവാദികളുടെ അടുത്തും പിന്നെ ചില അച്ഛൻമാരുടെ അടുക്കും ഒക്കെ പോയി എന്നാൽ ഫലം തഥൈവ. ഞാൻ ആ കുട്ടിയെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു താൻ വിഷമിക്കേണ്ട ആവശ്യമൊന്നുമില്ല നമ്മുടെ മസ്തിഷ്കത്തിൽ ഉള്ള ചില ന്യൂറോ ഹോർമോണുകളുടെ വ്യതിയാനം കൊണ്ട് ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ് ഇത് ഇതിന് ഫലപ്രദമായ ചികിത്സ ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിൽ ലഭ്യമാണ് എന്ന്.
അങ്ങനെ ഞാൻ അവരെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ ഉള്ള പ്രശസ്തനായ ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്തേക്ക് പറഞ്ഞയച്ചു. അവൾക്ക് ആദ്യം പോകാൻ ഒരു മടി ഉണ്ടായി ഞാൻ ചികിത്സിച്ചാൽ മതി എന്നും പറഞ്ഞു, പക്ഷേ ഞാൻ അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയപ്പോൾ അവൾ പോകാൻ തയ്യാറായി. അവളുടെ വിവാഹ നിശ്ചയം കഴിഞ്ഞതാണ് അവളെ വിവാഹം ചെയ്യാൻ പോകുന്ന പയ്യന് അവൾക്ക് ഈ രോഗാവസ്ഥ ഉള്ളത് പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട് തന്നെ അവൾക്ക് ഒരു ജീവിതം കൊടുക്കാൻ അവൻ സന്നദ്ധനാണ് എന്ന് കേട്ടപ്പോൾ അവൾ ഒരു ഭാഗ്യവതിയായ സ്ത്രീയാണ് എന്ന് എനിക്ക് തോന്നി.
അങ്ങനെ അവർ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പോയി ഞാൻ പറഞ്ഞ സൈക്യാട്രിസ്റ്റിനെ കണ്ടു. ഒരു ആയുർവേദ ഡോക്ടർ ആണ് അങ്ങോട്ട് റഫർ ചെയ്ത് നിറഞ്ഞപ്പോൾ ആ ഡോക്ടർ എന്നെ കുറിച്ച് അന്വേഷിച്ചു. അപ്പോൾ അവളുടെ അമ്മ പറഞ്ഞു "എന്റെ ഇളയ മോളെ ചികിത്സിച്ച് സുഖപ്പെടുത്തിയത് ഈ ആയുർവേദ ഡോക്ടറാണ് അദ്ദേഹമാണ് ഇവിടെ വന്ന് കാണാൻ പറഞ്ഞത് അതുകൊണ്ട് മാത്രം ഞാൻ ഇവിടെ വന്നത് എന്റെ മൂത്ത മകളെ ഞാൻ പലയിടത്തും കൊണ്ടുപോയി ചികിത്സിച്ചു ഇതുവരെ ഒരു ഫലം കിട്ടിയില്ല ഡോക്ടർ എന്റെ മോളെ രക്ഷിക്കണം എന്നു പറഞ്ഞു"
ആദ്യമൊന്നും നമ്മുടെ രോഗി ആ സൈക്യാട്രിസ്റ്റിന് പിടികൊടുത്തില്ല കാരണം വേറൊന്നുമല്ല സൈക്യാട്രിസ്റ്റിന്റെ അടുത്തു നമ്മുടെ രോഗി വളരെ മനോഹരമായി പെരുമാറും അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ അവളുടെ മനസ്സിന്റെ അനിയന്ത്രിതമായ ചിന്തകൾ കൊണ്ട് ഉണ്ടാക്കുന്ന സംശയങ്ങളും അത് മൂലമുണ്ടാകുന്ന അതിതീവ്രമായ രോഷപ്രകടനവും സ്വന്തം പ്രതിശ്രുതവരന്റെ അടത്തും അമ്മയുടെ അടുത്തും പ്രകടിപ്പിക്കും. ഒരിക്കൽ നമ്മുടെ ഡോക്ടർ വളരെ വിദഗ്ധമായി അവളെ അവിടെ അഡ്മിറ്റ് ചെയ്തുകൊണ്ടുള്ള ഒബ്സർവേഷന് ഇടയിൽ അവളുടെ വ്യക്തിത്വ വൈകല്യം കണ്ടുപിടിച്ചു കയ്യോടെ പൊക്കി.
അത് എങ്ങനെയാണെന്ന് വെച്ചാൽ അവളെ ഹോസ്പിറ്റലിൽ കാണാൻ വന്ന അവളുടെ അമ്മയോട് അവൾ അതിഭയങ്കരമായ ദേഷ്യപ്പെട്ട് റൂമിൽ വച്ച് മർദ്ദിക്കുന്നത് ഡോക്ടർ കാണാനിടയായി. എന്നിട്ട് ഡോക്ടർ അവളോട് പറഞ്ഞു "ഇതേവരെ വരെ നീ എന്നെ പറ്റിച്ചു കൊണ്ട് നടന്നു ഇപ്പോൾ എനിക്ക് ( രോഗിയുടെ പേര് പറയുന്നില്ല) മനസ്സിലായി ഇനി ഞാൻ ചികിത്സ തുടങ്ങുകയാണ്" എന്നിട്ട് അദ്ദേഹം അവളുടെ അമ്മയോട് പറഞ്ഞു " നിങ്ങളുടെ ഇളയ മകളെ ചികിത്സിച്ച ഡോക്ടറെ പോലെ തന്നെ എന്നെയും വിശ്വസിക്കാം. ഞാൻ ഇവളെ ഒരു പുതിയ മകളായി നിങ്ങൾക്ക് തിരിച്ചു നൽകും" ആ അമ്മ ഡോക്ടർ പറയുന്നത് നിറകണ്ണുകളോടെ കൂടിയാണ് കേട്ടത്.
ഏകദേശം രണ്ടാഴ്ചക്കാലം നമ്മുടെ രോഗി സൈക്യാട്രിസ്റ്റിന്റെ ചികിത്സയിലായിരുന്നു പിന്നീട് ചികിത്സ എല്ലാം പൂർത്തിയാക്കിയ ശേഷം അവൾ എന്നെ കാണാൻ വന്നു.
ശരിക്കും ചികിത്സക്ക് ശേഷം ഞാൻ അവളോട് സംസാരിച്ചപ്പോൾ എനിക്ക് ശരിക്കും അത്ഭുതം തോന്നി ഒരു പുതിയ മകളായി തന്നെയാണ് അവളെ ആ അമ്മയ്ക്ക് സൈക്യാട്രിസ്റ്റ് തിരിച്ചു കൊടുത്തിരിക്കുന്നത്. അവൾ എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട് "എനിക്ക് ഇപ്പോൾ പഴയപോലെ ദേഷ്യമൊന്നുമില്ല ഡോക്ടർ ഇടക്കിടക്ക് എനിക്ക് വെറുതെ സങ്കടം വരുമായിരുന്നു അങ്ങനെയും ഇപ്പോ വരുന്നില്ല മനസ്സിൽ ഒക്കെ നല്ല സന്തോഷമുണ്ട് രണ്ട് ഗുളികകൾ മാത്രമേ കഴിക്കാൻ തന്നിട്ടുള്ളൂ അത് കുറച്ചുകാലം കഴിഞ്ഞാൽ നിർത്താൻ സാധിക്കുമെന്നാണ് സൈക്യാട്രിസ്റ്റ് പറഞ്ഞത്". ആ മരുന്നുകളൊന്നും ഡോക്ടറുടെ നിർദേശം കൂടാതെ നിർത്തരുത് എന്ന് ഞാൻ അവളെ ഉപദേശിച്ചു.
എന്തായാലും ഈ വരുന്ന ജനുവരിയിൽ അവളുടെ വിവാഹമാണ് അവളെ എല്ലാ രീതിയിലും ഉൾക്കൊള്ളുന്ന ഒരാൾ അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ദിവസം എന്നെയും ആ സുദിനത്തിൻ സാക്ഷിയാകാൻ ക്ഷണിച്ചിട്ടുണ്ട്. എന്തായാലും ആ അമ്മയും മക്കളും ഒരുപാട് സന്തോഷത്തോടു കൂടിയാണ് അന്ന് എന്റെ മുറിയിൽ നിന്ന് പോയത്. ഞാൻ ഈ കഥ എഴുതാൻ കാരണം നമ്മുടെ ഇടയിൽ ഇതേപോലെ സ്വന്തം വ്യക്തിത്വത്തിലെ വൈകല്യം മനസ്സിലാക്കാനും ഉൾക്കൊള്ളാനും കഴിയാതെ അതും പേറി ഒരു ജീവിതകാലം മുഴുവൻ ജീവിച്ചു തീർക്കുന്നവർ ഒരുപാട് പേരുണ്ട്. ഇന്ന് ഇത്തരം വ്യക്തിത്വ വൈകല്യങ്ങൾക്ക് വളരെ വളരെ ഫലപ്രദമായ ചികിത്സകൾ ലഭ്യമാണ് എന്ന് മനസ്സിലാക്കണം. ഇത്തരം രോഗികൾക്ക് കൃത്യമായ ചികിത്സ ലഭിച്ചാൽ അവർക്ക് ലഭിക്കുക സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം ആയിരിക്കും എന്ന് നിസ്സംശയം പറയാം.
നന്ദി
🌹🌹🌹🌹🌹🌹🌹🌹🌹🌹
ഡോ. പൗസ് പൗലോസ് MS(Ay)
സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
0 Comments
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW