ഒരു ഭാരതീയൻ എന്നതിൽ വളരെയധികം അഭിമാനം കൊള്ളുന്ന വ്യക്തിയാണ് അതിനാൽ ചില കാര്യങ്ങൾ എഴുതണം എന്ന് തോന്നി. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ നമ്മൾ അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങൾ മാത്രമാണ് ഈ ലേഖനത്തിലുള്ളത്. ഇന്ത്യയിലെ പരമോന്നത നിയമമാണ് ഇന്ത്യയുടെ ഭരണഘടന രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൗരന്റെ,മൗലികാവകാശങൾ, കടമകൾ, രാഷ്ട്ര ഭരണത്തിനായുള്ള നിർദ്ദേശകതത്വങ്ങൾ, മുതലായവ ഭരണഘടന മുന്നോട്ടുവെയ്ക്കുന്നു.
പരമാധികാര രാഷ്ട്രങ്ങളിലെ ലിഖിത ഭരണഘടനകളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്ത്യയുടെ ഭരണഘടന. അതിന് 395 അനുച്ഛേദങ്ങൾ (ആകെ ഇതുവരെ യഥാർത്ഥത്തിൽ 450) ഉണ്ട്.നമ്മുടെ ഭരണഘടനയുടെ ആമുഖം അതിന്റെ ശില്പികളുടെ മനസ്സിന്റെ താക്കോലാണെന്ന് പറയപ്പെടുന്നു. അതിന്റെ വ്യവസ്ഥകളുടെ അർത്ഥവ്യാപ്തി മനസ്സിലാക്കാനും ഭരണഘടനയുടെ അടിസ്ഥാനശിലകളായ തത്ത്വങ്ങൾ മനസ്സിലാക്കുവാനും ആമുഖത്തിനുള്ള സ്ഥാനം ചെറുതല്ല.
അതിന്റെ ആമുഖം എഴുതിയത് ശ്രീ ജവഹർലാൽ നെഹ്രുവാണ്.
"നമ്മൾ, ഭാരതത്തിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര- സ്ഥിതിസമത്വ- മതനിരപേക്ഷ- ജനാധിപത്യ-റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി,ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം, എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന ഭ്രാതൃഭാവം എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട്. നമ്മുടെ ഭരണഘടനാസഭയിൽവച്ച്, 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ ഏതദ്ദ്വാരാ അംഗീകരിക്കുകയും അധിനിയമമാക്കുകയും നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ പരമോന്നത അധികാരവും, സമത്വവും സാഹോദര്യവും കാത്തു സൂക്ഷിക്കുന്ന ഈ ഘടനയുടെ ഊടും പാവും പരിപാവനതയും ജനാധിപത്യധര്മ്മവും ആണെന്നു നമ്മള് വിശസിക്കുന്നു."
According to Abraham Lincoln: -
"Democracy is a government of the people, by the people, and for the people."
According to Seeley: -
"Democracy is a government in which every one has a share."
In the Dictionary Definition
"Democracy is a government by the people in which the supreme power is vested in the people and exercised directly by them or by their elected agents under a free electoral system."
ജനാധിപത്യരാജ്യത്തിൽ പൗരന് അന്തസ്സും വ്യക്തിത്വവും സ്വാതന്ത്ര്യവും നിലനിർത്തുന്നതിന് ഒഴിവാക്കാൻ പാടില്ലാത്ത ചില പ്രാഥമിക അവകാശങ്ങൾ ഉണ്ടായിരിക്കണം. അതാണ് മൗലികാവകാശങ്ങൾ ( Fundamental Rights) എന്നറിയപ്പെടുന്നത്. ജീവിക്കുന്നതിനും സ്വത്തു സമ്പാദിക്കുന്നതിനും സഞ്ചരിക്കുന്നതിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനുമുള്ള അവകാശങ്ങൾ ഇതിൽ പെടുന്നു. മാഗ്‌നാകാർട്ട, ബിൽ ഒഫ് റൈറ്റ്‌സ് തുടങ്ങിയവ ഇംഗ്ലീഷ് ജനങ്ങൾ നേടിയ മൗലികാവകാശങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളാണ്.
ഇന്ത്യൻ ഭരണഘനയിലെ മൂന്നാം ഭാഗത്തിൽ 12 മുതൽ 35 വരെയുള്ള അനുഛേദങ്ങളിലാണ് മൌലികവാകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്. ചിലപ്രത്യേക സാഹചര്യങ്ങളിലൊഴിച്ച്, ഈ മൌലികാവകാശങ്ങൾ നിഷേധിക്കാനുള്ള അധികാരം ഭരണകൂടത്തിന് ഇല്ലായെന് ഇന്ത്യൻ ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. നിയമത്തിന്റെ ദൃഷ്ടിയിൽ എല്ലാ പൗരന്മാരും സമന്മാരായി കണക്കാക്കണമെന്നത് ഇത് പ്രകാരം മൌലികാവകാശമാകുന്നു. മൗലികാവകാശധ്വംസനമുണ്ടായാൽ കോടതി മുഖേന അതു സംരക്ഷിച്ചു കിട്ടുന്നതിനുള്ള അവകാശം പൗരനുണ്ട്. നിയമനിയന്ത്രണങ്ങൾക്ക് വിധേയമായി വ്യക്തിയുടെ അഭിപ്രായസ്വാതന്ത്ര്യം, സംഘടനാ പ്രവർത്തനങ്ങൾക്കുള്ള സ്വാതന്ത്ര്യം, രാജ്യത്തിനകത്തുള്ള സഞ്ചാരസ്വാതന്ത്ര്യം, രാജ്യത്തിനകത്ത് എവിടെയും താമസിക്കുന്നതിനുള്ള സ്വാതന്ത്ര്യം, തൊഴിൽ സ്വാതന്ത്ര്യം എന്നിവയാണ് പ്രധാന മൗലികാവകാശങ്ങൾ. വ്യക്തിയുടെ ജീവനോ സ്വാതന്ത്ര്യമോ അപഹരിക്കുവാൻ പാടില്ലെന്ന് ഭരണഘടനയിലെ 21-ആം വകുപ്പായ ജീവസ്വാതന്ത്ര്യസംരക്ഷണം വ്യക്തമാക്കിയിട്ടുണ്ട് .
ഭരണഘടനയിലെ വിവിധ വകുപ്പുകൾക്ക് വിധേയമായി പൗരന്മാരുടെ പേരിൽ നിയമനടപടികൾ കൈക്കൊള്ളുന്നതിന് അവകാശമുണ്ട് . അടിമത്തം, ബാലവേല എന്നിവയും നിരോധിച്ചിട്ടുണ്ട് . നിബന്ധനകൾക്ക് വിധേയമായി മതസ്വാതന്ത്ര്യത്തിനുള്ള അവകാശം രാജ്യത്തിലെ ജനങ്ങൾക്ക് അനുവദിച്ചിട്ടുണ്ട് . ഇന്ത്യൻ പൗരസമൂഹത്തിൽപ്പെട്ട ന്യൂനപക്ഷ സമുദായങ്ങൾക്ക് വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്നതിനുള്ള പ്രത്യേകമായ അവകാശം ഭരണഘടന പരിരക്ഷിക്കുന്നു.
ഭരണഘടനയുടെ അനുഛേദം 12 ൽ ഭരണകൂടം എന്നതിന്റെ നിർവചനം നൽകിയിരിക്കുന്നു.
അനുഛേദം 13 ൽ മൌലികാവകാശങ്ങൾക്ക് വിരുദ്ധമായി നിർമ്മിക്കപ്പെടുന്ന നിയമങ്ങൾ അസാധുവാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.
14 മുതൽ 32 വരെയുള്ള അനുഛേദങ്ങളിൽ പ്രധാനമായും ആറുതരം അവകാശങ്ങൾ പ്രതിപാദിച്ചിരിക്കുന്നു. അവ താഴെ പറയുന്നവയാണ്.
14. നിയമത്തിനു മുന്നിലെ സമത്വം
15. മതം, വർഗ്ഗം, ജാതി, ലിഗം, ജന്മസ്ഥലം തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള വിവേചനത്തിന്റെ നിരോധനം.
16. പൊതുതൊഴിലവസരങ്ങളിലെ സമത്വം. (എങ്കിലും, ചില തൊഴിൽ പദവികൾ പിന്നോക്കവിഭാഗങ്ങൾക്ക് മാറ്റി വെച്ചിട്ടുണ്ട്).
17. തൊട്ടുകൂടായ്മയുടെ (അയിത്തം) നിഷ്‌കാസനം.
18. ബഹുമതികൾ ഒഴിവാക്കൽ
19. ചില പ്രത്യേക സ്വാതന്ത്ര്യാവകാശങ്ങളുടെ സംരക്ഷണം
A. പ്രകടിപ്പിക്കലിനും പ്രഭാഷണത്തിനുമുള്ള സ്വാതന്ത്ര്യം.
B. നിരായുധരായി, സമാധാനപരമായി ഒത്തുചേരാനുള്ള സ്വാതന്ത്ര്യം.
C. സംഘടനകളും, പ്രസ്‌ഥാനങ്ങളും രൂപവത്കരിക്കുന്നതിനുള്ള സ്വാതന്ത്ര്യം.
D. ഇന്ത്യാരാജ്യത്തുടനീളം സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം.
E. ഇന്ത്യയുടെ ഏത് ഭാഗത്തും താമസിക്കാനും, നിലകൊള്ളാനുമുള്ള സ്വാതന്ത്ര്യം.
F. ഇഷ്‌ടമുള്ള ജോലി ചെയ്യുന്നതിനുള്ള / സ്വന്തമായ വ്യവസായം, കച്ചവടം തുടങ്ങിയവ തുടങ്ങുന്നതിനും നടത്തുന്നതിനുമുള്ള സ്വാതന്ത്ര്യം.
20. കുറ്റകൃത്യം ചെയ്‌തവരെ സംബന്ധിച്ചുള്ള സംരക്ഷണം.
21. ജീവിതത്തിന്റെയും, വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം.
22. ഉത്തരവാദപ്പെട്ട അധികാരികളിൽ നിന്നുമുള്ള ഉപദേശമില്ലാതെയുള്ള അറസ്‌റ്റുകളിൽ നിന്നും തടങ്കലിൽ നിന്നുമുള്ള സംരക്ഷണം.
23. നിർബന്ധിത വേല നിരോധിക്കുന്നു.
24. ബാലവേല നിരോധിക്കുന്നു.
25. ആശയ സ്വാതന്ത്ര്യം, മതം പ്രചരിപ്പിക്കുന്നതിനും, പഠിപ്പിക്കുന്നതിനും, പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുമുള്ള സ്വാതന്ത്ര്യം.
1)ക്രമസമാധാനം, ധാർമ്മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമർശങ്ങൾ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് ഏല്ലാവർക്കും ഇഷ്ടമുള്ള മതത്തിൽ വിശ്വസിയ്ക്കാനും ആ വിശ്വാസം ഏറ്റുപറയാനും പ്രചരിപ്പിയ്ക്കാനും അവകാശമുണ്ട്.
2)ഈ വകുപ്പ്
a.മതപരമായ അനുഷ്ടാനങ്ങളോടനുബന്ധിച്ച സാമ്പത്തികമോ സാമൂഹികമോ രാഷ്ട്രീയമോ തേതരമായ മറ്റെന്തെങ്കിലോ കാര്യങ്ങളെ നിയന്ത്രിയ്ക്കുന്നതിനോ തടയൂന്നതിനോ വേണ്ടിയിട്ടൂള്ളതോ
b.സാമൂഹിക ഉന്നമനത്തിനു വേണ്ടിയോ പൊതുസ്വഭാവമുള്ള ഹിന്ദുസ്ഥാപനങ്ങള് ഹിന്ദുമതത്തിലെ എല്ല്ലാവിഭാഗങ്ങള്ക്കുമ്മായി തുറന്നുകൊടുക്കുന്നതിനു വേണ്ടിയിട്ടൂള്ളതോ
ആയ ഏതെങ്കിലും നിയമനിർമ്മാണത്തെ തടസപ്പെടുത്തുന്നില്ല.
വിശദീകരണം 1: കൃപാൺ ധരിയ്കുന്നത് സിഖു് മതവിശ്വാസത്തിന്റെ ഏറ്റുപറച്ചിലായി കരുതപ്പെടുന്നു.
വിശദീകരണം 2: 2(b) യിലെ ഹിന്ദുമതത്തെക്കുറീച്ചുള്ള പരാമർശം ബുദ്ധ, ജൈന സിഖു് മതങ്ങൾക്കും ബാധകമാണ്.
26. മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും, നിയന്ത്രിക്കുന്നതിനുള്ള സ്വാതന്ത്ര്യം.
ക്രമസമാധാനം, ധാർമ്മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമർശങ്ങൾ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് എല്ലാമതവിഭാഗങ്ങൾക്കും താഴെപ്പറയുന്ന അവകാശങ്ങളുണ്ടായിരിയ്ക്കും.
a.മതപരമോ സാമൂഹ്യസേവനപരമോ ആയ സ്ഥാപനങ്ങൾ തുടങ്ങുവാനും പ്രവർത്തിപ്പിയ്ക്കാനുമുള്ള അവകാശം
b.മതപരമായ പ്രവർത്തനങ്ങളെ ഭരിയ്ക്കുന്നതിനുള്ള അവകാശം
c.ചലിക്കുന്നതോ ഓ ചലിക്കാത്തതോ ഓ ആയ വസ്തുക്കൾ കൈവശം വയ്ക്കുന്നതിനുള്ള അവകാശം.
d.നിയമാനുസൃതം അത്തരം പ്രോപ്പര്ട്ടി നോക്കിനടത്തുന്നതിനുള്ള അവകാശം.
27. മത സ്ഥാപനങ്ങൾക് വിനിയോഗിക്കുന്ന പണത്തെ നികുതിയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.
28. ചില പ്രത്യേക വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മതപരമായ നിർദ്ദേശങ്ങളും, മതപരമായ ആരാധനകളും നടപ്പിലാക്കുന്നതിനുള്ള സ്വാതന്ത്ര്യം.
1) സംസ്ഥാന സർക്കാരിന്റെ ഫണ്ടുകൊണ്ടു പ്രവൃത്തിയ്ക്കുന്ന സ്ഥാപനങ്ങളിൽ മതബോധനം നടത്താൻ പാടുള്ളതല്ല
2) വകുപ്പ് 28 ന്റെ 1 ആം അനുച്ഛേദത്തിൽ പറഞ്ഞിട്ടൂള്ളതൊന്നും സംസ്ഥാനം നടത്തുന്നതും മതബോധം അവശ്യമായിട്ടൂള്ള ഏതെങ്കിലും സമതി സ്ഥാപിച്ചിട്ടൂള്ളതും ആയ സ്ഥാപനങ്ങൾക്ക് ബാധകമല്ല.
3) സംസ്ഥാനം അംഗീകരിച്ചിട്ടൂള്ളതോ സംസ്ഥാന ധനസഹായം ലഭിയ്ക്കുന്നതോ ആയ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ മതബോധനത്തിന് വിദ്യാർത്ഥിയുടേയോ വിദ്യാർത്ഥി മൈനറാണെങ്കിൽ കുട്ടിയുടെ മാതപിതാക്കളുടെയോ സമ്മതം ആവശ്യമാണ്.
29. ന്യൂനപക്ഷ വിഭാഗങ്ങളുടെ താൽപര്യങ്ങളുടെ സംരക്ഷണം.
1) സ്വന്തമായി ഭാക്ഷയോ ലിപിയോ സംസ്കാരമോ ഉള്ള ഇന്ത്യയിലെ ഏതൊരു വിഭാഗത്തിനോ അല്ലെങ്കിൽ അവരുടെ ഉപവിഭാഗങ്ങള്ക്കോ അത് സംരക്ഷിയ്ക്കാനുള്ള അവകാശമുണ്ട്.
2) സംസ്ഥാനം നടത്തുന്നതൊ സംസ്ഥാനധനസഹായം ലഭിയ്ക്കുന്നതോ ആയ ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മതം,വർഗ്ഗം,ജാതി ഇവയുടെ അടിസ്ഥാനത്തിലൽ പ്രവേശനം നിഷേധിയ്ക്കുവാൻ പാടുള്ളതല്ല.
30. വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങുന്നതിനും, നടത്തുന്നതിനും ന്യൂനപക്ഷവിഭാഗങ്ങൾക്കുള്ള അവകാശം.
1) മതന്യൂനപക്ഷങ്ങൾക്കും ഭാഷന്യൂനപക്ഷങ്ങൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥാപിയ്ക്കുവാനും ഭരിയ്ക്കുവാനും അവകാശമുണ്ട്
1A)സംസ്ഥാനം മേല്പ്പറഞ്ഞതുപോലെയുള്ള ഏതെങ്കിലും വിദ്യാഭ്യാസസ്ഥാപനങ്ങൾ ഏറ്റെടുകുകയാണെങ്കിൽ സംസ്ഥാനം നിശ്ചയിയ്ക്കുന്ന തുക മേല്പറഞ്ഞ അവകാശത്തെ നിഷേധിയ്ക്കുന്നതാവരുത്.
2) ഇത്തരം സംസ്ഥാനങ്ങൾക്ക് സംസ്ഥാനം സാമ്പത്തിക സഹായം നല്കുന്നുണ്ടെങ്കിൽ, ഭാഷാ-മത മൈനോറിറ്റി മാനേജ്മെന്റിന്റെ കീഴിലെന്ന കാരണത്താലൽ യാതൊരു വിവേചനവും കാണിയ്ക്കാനൻ പാടില്ല.
31. 1978-ലെ 44-ആം ഭേദഗതി വഴി എടുത്തു മാറ്റി.
32. പാർട്ട്-3ൽ പ്രതിപാദിച്ചിട്ടുള്ള അവകാശങ്ങൾ പ്രയോഗവൽകരിക്കുന്നതിനുള്ള / നേടിയെടുക്കുന്നതിനുള്ള ഇടപെടലുകൾ.
32A. (നിലവിലില്ല).
33 &34. പാർട്ട്-3ൽ പ്രതിപാദിച്ചിട്ടുള്ള അവകാശങ്ങൾ ഭേദഗതി ചെയ്യുന്നതിനു പാർലമെന്റിനുള്ള അധികാരം.
35. പാർട്ട്-3ലെ പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ടുള്ള / ഇടപെട്ടുള്ള നിയമനിർമ്മാണാധികാരം.
Democracy in India works on five democratic principles. These are:
Sovereign: This means free from the interference or control of any foreign power.
Socialist: This means providing social and economic equality to all the citizens.
Secular: This means freedom to practice any religion or reject all.
Democratic: This means the government of India is elected by its citizens.
Republic: This means the head of the country is not a hereditary king or queen.
ഇന്ത്യൻ പൗരത്വം
------------------------
ഭാരതത്തിന്റെ പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയുടെ 1955-ലെ ഇന്ത്യൻ പൗരത്വനിയമത്തിലെ 5മുതൽ 11 വകുപ്പുകൾ വരെയാണ് ഇന്ത്യൻ പൗരത്വനിയമം എന്നറിയപ്പെടുന്നത്. ഇന്ത്യൻ ഭരണഘടനയുടെ രണ്ടാം ഭാഗത്താണ് പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. 1950 ജനുവരി 26 നു ആരൊക്കെ ഇന്ത്യൻ പൗരന്മാർ ആയിരിക്കുമെന്നും മാത്രമേ വിശദീകരിക്കുന്നുള്ളൂ.ബാക്കിയുള്ള കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം പാർലമെന്റിനാണ് നൽകിയിരുന്നത്. ഇതനുസരിച്ചത് 1955-ലെ പൗരത്വനിയമമാണ് ഏതെല്ലാം ഗണത്തിൽപ്പെടുന്നവർ ഇന്ത്യൻ പൗരന്മാരായിരിക്കുമെന്നും വിദേശികൾക്ക് എങ്ങനെ പൗരത്വം നേടാമെന്നും മറ്റും വിശദീകരിക്കുന്നത്.
ഇന്ത്യയിൽ ജനിക്കുന്നവർ, ഇന്ത്യൻ പൗരത്വമുള്ള പുരുഷന്മാർക്ക് രാജ്യത്തിനു പുറത്ത് ജനിക്കുന്ന മക്കൾ, ഇന്ത്യൻ പൗരത്വമുള്ള പുരുഷന്മാരെ വിവാഹം ചെയ്യുന്ന വിദേശി വനിതകൾ, ഇവരെല്ലാം ഈ ഗണത്തിൽ പെടും. ഇന്ത്യൻ ഭരണഘടനയിലെ മിക്കവാറും വകുപ്പുകളിൽ പറയപ്പെടുന്ന ഒന്നാണ് പൗരത്വം. ഫെഡറൽ ഭരണ വ്യവസ്ഥയാണെങ്കിലും ഇന്ത്യയിൽ ഒറ്റ പൗരത്വമേ നിലവിലുള്ളൂ. ഫെഡറൽ ഭരണസംവിധാനം നിലനിൽക്കുന്ന അമേരിക്ക, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽ ഫെഡറൽ, നാഷണൽ എന്നിങ്ങനെ രണ്ടുതരം പൗരത്വം നിലനിൽക്കുന്നുണ്ട്. ഇന്ത്യൻ പാർലമെന്റിനാണ് പൗരത്വത്തെക്കുറിച്ച് നിയമം ഉണ്ടാക്കാൻ അധികാരം ഉള്ളത്. 1955-ൽ ഉണ്ടാക്കിയ പൗരത്വ നിയമമാണ് ഈ വിഷയത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നത്. ഭരണഘടന നിലവിൽ വന്നതോടെ സ്വാഭാവികമായി പൗരത്വം ലഭിച്ചവരെ ഇങ്ങനെ നിർവ്വചിക്കാം.
അച്ഛനമ്മമാർ ഏത് രാജ്യക്കാരാണെങ്കിലും ഇന്ത്യയിൽ ജനിക്കുകയും വാസമുറപ്പിക്കുകയും ചെയ്തവർ. (ആർട്ടിക്കിൾ - 5a)
പൗരത്വമില്ലാത്തതും എന്നാൽ ഇന്ത്യയിൽ ജനിച്ച അച്ഛനമ്മാരുടെ കുട്ടികൾ; വിദേശത്താണ് ജനിച്ചതെങ്കിൽ പോലും ഇന്ത്യയിൽ സ്ഥിരതാമസമാണെങ്കിൽ അവരും പൗരന്മാരാണ്. (ആർട്ടിക്കിൾ - 5b)
ഭരണഘടന നിലവിൽ വരുന്നതിന് അഞ്ചുവർഷം മുൻപുമുതൽ ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവർ. അവരുടെ അച്ഛനമ്മമാർ വിദേശത്ത് ജനിച്ചവരാണെങ്കിൽ പോലും പൗരന്മാരാണ്. (ആർട്ടിക്കിൾ - 5c[2])
ഇന്ത്യൻ പൗരത്വനിയമം അനുസരിച്ച് പൗരത്വം ലഭിക്കുന്നതിനെ ഇങ്ങനെ നിർവ്വചിക്കാം[2].
1950 ജനുവരി 26-നോ ശേഷമോ രാജ്യത്ത് ജനിച്ചവരെല്ലാം ഇന്ത്യൻ പൗരന്മാരാണ്.
ഒരു കുട്ടി വിദേശത്താണ് ജനിക്കുന്നതെങ്കിൽ പോലും ആ സമയത്ത് മാതാപിതാക്കളിൽ ഒരാൾക്ക് ഇന്ത്യൻ പൗരത്വം ഉണ്ടെങ്കിൽ ആ കുട്ടിയും ഇന്ത്യൻ പൗരൻ ആണ്.
ഇന്ത്യക്കാരെ വിവാഹം ചെയ്യുന്നവരുൾപ്പെടെയുള്ള വിവിധ ജനവിഭാഗങ്ങളിൽ പെടുന്നവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷ നൽകിയും പൗരത്വം നേടാം.
വിദേശികൾക്കും ഇന്ത്യാ ഗവണ്മെന്റിനോട് അപേക്ഷിച്ച് പൗരത്വം നേടാം.
ഏതെങ്കിലും ഭൂപ്രദേശം ഇന്ത്യയോടുകൂടി ചേർക്കുകയാണെങ്കിൽ അവിടെ ജീവിക്കുന്നവർ സ്വാഭാവികമായി ഇന്ത്യൻ പൗരന്മാരാകും.
ഓവർസീസ് സിറ്റിസൺഷിപ്പ്
--------------------------------------------
കേന്ദ്രസർക്കാർ നൽകുന്ന പൗരത്വത്തിൽ, ഏകദേശം സമാനമായ രേഖയാണിത്. ഈ പൗരത്വത്തിനുവേണ്ടി അപേക്ഷിക്കുന്ന വ്യക്തി ; ഇന്ത്യയിൽ ജനിച്ചതും ഇരട്ട പൗരത്വമുള്ള രാജ്യത്തെ പൗരനുമായിരിക്കണം. കൂടാതെ, 1950 ജനുവരി 26-നോ അതിനുശേഷമോ ഇന്ത്യൻ പൗരനായിരിക്കണം. അല്ലെങ്കിൽ അന്നേ ദിവസം ഇന്ത്യൻ പൗരൻ ആയിരിക്കാൻ യോഗ്യതയുള്ള ആളായിരിക്കണം അപേക്ഷകൻ. അതുമല്ല എങ്കിൽ സ്വാതന്ത്ര്യത്തോടെ ഇന്ത്യയിൽ കൂട്ടിച്ചേർക്കപ്പെട്ട പ്രദേശത്തുനിന്നുള്ള ആളായിരിക്കണം അപേക്ഷകൻ. ഇങ്ങനെയുള്ള വിഭാഗത്തിൽ പെടുന്നവരുടെ കുട്ടിക്കോ , പേരക്കുട്ടിക്കോ ഓവർസീസ് പൗരത്വം ലഭിക്കാം. എന്നാൽ ആ വ്യക്തി പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരനായിരിക്കരുത്. ഇത്തരം രാജ്യങ്ങളിലെ പൗരന്മാർക്ക് ഇന്ത്യയിൽ നിന്നും പാസ്സ്പോർട്ട് നൽകില്ല. പക്ഷേ, കൃഷി, തോട്ടം മേഖലയിലെ നിക്ഷേപം എന്നിവയ്ക്ക് അവകാശങ്ങൾ ലഭിക്കും. ഓവർസീസ് പൗരത്വം ലഭിക്കുന്ന വ്യക്തിക്ക് രാഷ്ട്രപതി, ഉപരാഷ്ട്രപതി, സുപ്രീംകോടതി ജഡ്ജി ഹൈക്കോടതി ജഡ്ജി ലോകസഭയിലോ, നിയമസഭയിലേയോ അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്നതിനുള്ള അവകാശം , വോട്ടവകാശം എന്നിവ ഉണ്ടായിരിക്കുന്നതല്ല
പൗരന്മാരുടെ അവകാശങ്ങൾ
-----------------------------------------------
മൗലികാവകാശങ്ങളിൽ തന്നെ ഒരു പൗരന് ലഭിക്കുന്നതും അല്ലാത്തതുമായ അവകാശങ്ങളുണ്ട്.
ആർട്ടിക്കിൾ 15-ൽ പറയുന്ന ജാതി, മതം, വർഗ്ഗം, ലിംഗം, ജനനസ്ഥലം തുടങ്ങിയവയുടെ പേരിൽ വേർതിരിച്ച് കാണാതിരിക്കാനുള്ള അവകാശം, മൗലിക സ്വാതന്ത്ര്യങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, സുപ്രീംകോടതി ജഡ്ജി, ഹൈക്കോടതി ജഡ്ജി, അറ്റോർണി ജനറൽ, അഡ്വക്കേറ്റ് ജനറൽ തുടങ്ങിയ പദവികൾ വഹിക്കുന്നതിനുള്ള അവകാശങ്ങൾ.
പാർലമെന്റ്, നിയമസഭ എന്നിവിടങ്ങളിലേക്ക് മത്സരിക്കുന്നതിനും വോട്ട് ചെയ്യുന്നതിനുമുള്ള അവകാശം തുടങ്ങിയവ ഒരു പൗരന് മാത്രം ലഭിക്കുന്ന അവകാശങ്ങളാണ്.
പൗരത്വം നഷ്ടപ്പെടൽ
----------------------------------
മൂന്നുതരത്തിൽ ഒരു ഇന്ത്യൻ പൗരന് തന്റെ പൗരത്വം നഷ്ടപ്പെടാം.
സ്വമേധയാ പൗരത്വം ഉപേക്ഷിക്കാം.
മറ്റൊരു രാജ്യത്ത് പൗരത്വം നേടുന്നതു വഴി നഷ്ടപ്പെടാം.
നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി ചില സന്ദർഭങ്ങളിൽ സർക്കാരിന് ഒരു പൗരന്റെ പൗരത്വം നിഷേധിക്കാം.
നന്ദി
🌹🌹🌹🌹🌹🌹🌹🌹🌹🌹
ഡോ. പൗസ് പൗലോസ് MS(Ay)
സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW