ഒരു പഴയ കാല ഓർമ്മ

ഒരു പഴയ കാല ഓർമ്മ ഞാൻ ഇയവിറക്കിയതാണ്, ഏകദേശം ഒരു രണ്ട് ദശാബ്ദം മുമ്പ് ഫാദർ പോൾ കൈപ്രമ്പാടൻ അറിയപ്പെട്ടിരുന്നത് തന്നെ "കാർട്ടൂണിസ്റ്റ് പോൾ" എന്നായിരുന്നു. എന്റെ പ്രിയപ്പെട്ട അച്ഛൻ മാമൻ വരച്ച ഒരു പ്രധാന കാർട്ടൂൺ കഥാപാത്രത്തിന് അദ്ദേഹം നൽകിയിരുന്നത് എന്റെ പേരായിരുന്നു "പൗസ്''. ഒരുപക്ഷേ ആവശ്യത്തിലധികം വികൃതി എനിക്ക് ചെറുപ്പത്തിലുള്ളത് കൊണ്ടാകാം ആ കഥാപാത്രത്തിന് എന്റെ പേര് നൽകിയത്. അച്ഛന്റെ ഏറ്റവും പ്രശസ്തമായ കാർട്ടൂണാണ് "അച്ഛനും കൊച്ചനും" എന്നത് സത്യദീപത്തിൽ ആയിരുന്നു ഈ കാർട്ടൂൺ പ്രസിദ്ധീകരിച്ചിരുന്നത്. അച്ഛൻ മാമന്റെ കാർട്ടൂണിലെ പ്രധാനകഥാപാത്രങ്ങൾ വൈദീകരും, കന്യാസ്ത്രീകളും, മെത്രാന്മാരും ഒക്കെയായിരുന്നു. കലാസാംസ്കാരിക രാഷ്ട്രീയ മേഖലയിലുള്ള പലരുമായും വളരെയധികം അടുത്ത ബന്ധം പുലർത്തിയിരുന്ന ഇദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്നു പ്രശസ്തനായ കാർട്ടൂണിസ്റ്റ് യേശുദാസ്. സമകാലിക രാഷ്ട്രീയ സമസ്യകളെ വളരെ രസകരമായി കാർട്ടൂണിലൂടെ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് തികച്ചും പ്രശംസനീയമാണ്. വളരെ സത്യസന്ധമായി കാർട്ടൂൺ കഥാപാത്രങ്ങളോട് നീതി പുലർത്തിയ ഇദ്ദേഹത്തിന് പല ഘട്ടങ്ങളിലും വളരെയധികം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് എന്നതും ഒരു യാഥാർഥ്യമാണ്. ഇന്ന് അച്ഛൻ മാമൻ വൈദിക ജീവിതത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുമ്പോൾ ഈ പഴയ ഓർമ്മകൾ ഒക്കെ ഞാൻ ഒന്ന് പൊടിതട്ടി എടുത്തതാണ്.



Comments