ത്രിഫലാ ചൂർണം

ത്രിഫലാ ചൂർണം

ത്രിഫലാചൂർണമുണ്ടിട്ടു
സിതയാ നിശിതിന്നുകിൽ
സുഖമായി വിരേചിക്കും
സ്വസ്ഥനും കണ്ണിനും ഗുണം
തലയ്ക്കുംനന്നടയ്ക്കുന്ന
ചെവിയ്ക്കും ഗുണമായ് വരും
ഇരട്ടിമധുരം ചേർത്താ -
ലേവം പിത്തവുമില്ലപോൽ
തിപ്പലീം ചേർത്തു സേവിയ്ക്കാം
മുന്തിരിങ്ങായുമാമിതിൽ
സിതയാം നെയ്യുമാം തേനാ-
മെല്ലാം കൂട്ടിയുമാമിതു ॥

Comments