Random Post

വർഗീയത

വർഗീയത
----------------
ആളുകളെ അന്യായത്തില്
പിന്തുണക്കലാണ് വര്ഗീയത
എന്തുവിഷയം പറഞ്ഞാലും
അതിൽ മതവും വർഗീയതയും
ഇന്ന് മേമ്പൊടിയായി കലർത്താറുണ്ട്
ഒരാശയം എന്നതിനപ്പുറം
നിത്യജീവിതത്തിൻ യാഥാർത്ഥമായി
വർഗീയത മാറിക്കഴിഞ്ഞു
അവനവന്റെ വര്ഗത്തിന്
വേണ്ടി ന്യായമോ അന്യായമോ
എന്ന പരിഗണന കൂടാതെ
പ്രവര്ത്തിക്കുന്നതും പറയുന്നതും
ആണ് യഥാർത്ഥ വര്ഗീയത
മതനിരപേക്ഷത വർഗീയതക്ക്
മരുന്നാണെന്നല്ലേ പറയുന്നത്
മതം അതൊരു ശീലമാണ്
മായിച്ചുകളയാന് പറ്റില്ല
ഏതെങ്കിലും മതത്തില്
ജനിച്ചുപോയതു ആ വ്യക്തിയുടെ 
കുറ്റമല്ലെന്നറിയുക സോദരാ
ഇന്ത്യ ഒരു പരമാധികാര സ്ഥിതിസമത്വ 
മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്
ആണെന്ന് മറക്കാതിരിക്കുക
വര്ഗീയ വിദ്വേഷത്തിന്റെ
വിത്തുകള് വിതറുന്നത്
മതനിരപേക്ഷ ഭാരതത്തിലെ
പ്രധാന വെല്ലുവിളി തന്നെ
മതേതരത്വത്തിന്റെ ആരംഭം
മതങ്ങളില് നിന്നായിരീക്കണം
ഈ മതങ്ങളെയെല്ലാം
ഒരു പോലെ കണ്ടിടാൻ
നാനാത്വത്തില് ഏകത്വം എന്ന
ചിന്തകള്ക്കനുഷ്ഠാനമായി
പണ്ട് അംബേദ്കർ
ഒരു ഭരണഘടന ഉണ്ടാക്കി അങ്ങനെ
മതേതരത്വം എന്ന ആശയസംഹിത
ഇന്ത്യയില് നടപ്പാക്കി
അതിന് ഒരു പോറൽ പോലും
ഏൽക്കാതെ നീതിദേവത
എന്നെന്നും തുണയാകട്ടെ
നന്ദി
🌹🌹🌹🌹🌹🌹🌹🌹🌹🌹
ഡോ. പൗസ് പൗലോസ് MS(Ay)
സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Post a Comment

0 Comments