മതബോധം

മതബോധം
------------------
പണ്ടൊരിക്കൽ ക്രിസ്തു പറഞ്ഞു
ആരാണ് അകത്ത് ? ആര് പുറത്ത് ?
അകത്താണെന്ന് അഹങ്കരിച്ച നരികളോട്
അവൻ പറഞ്ഞു നിങ്ങൾ പുറത്താക്കപ്പെടും
നിങ്ങളീ ഭൂമിയിൽ പടിയടച്ചവർ
സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കും
ഒട്ടും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല
അവർക്കാ സാരോപദേശം
അത്രമേൽ പ്രബലമായിരുന്നു
അവരുടെ മതബോധം
മതബോധം മൂത്ത് മതഭ്രാന്ത്
വന്നവർ അവനെ വധിക്കുവാൻ
ഗൂഢാലോചന നടത്തിവന്നു
മതഭ്രാന്ത് മൂത്ത് രക്തദാഹം പിടിച്ചവർ
അവസാനം അവനെ കുരിശിലേറ്റി
ആത്മനിർവൃതി പൂണ്ടു
നന്ദി
🌹🌹🌹🌹🌹🌹🌹🌹🌹🌹
ഡോ. പൗസ് പൗലോസ് MS(Ay)

Comments