വിരേചനം
----------------
ആയുർവേദ പഞ്ചകർമ ചികിത്സ കളിയിൽ പ്രധാനപ്പെട്ട ഒരു ചികിത്സയാണ് വിരേചനം അഥവാ വയറിളക്കൽ. ആയുർവേദ ശാസ്ത്ര വിധി പ്രകാരമുള്ള മരുന്നുകൾ ഉപയോഗിച്ച് വിരേചനം ചെയ്യുമ്പോൾ പക്വാശത്തിൽ സ്ഥിതിചെയ്യുന്ന അപാന വായുവിന് അനുലോമം കിട്ടും. ശരീരത്തിന് ദോഷകരമായ പദാർത്ഥങ്ങൾ വയർ ഇളക്കുന്നതു വഴി പുറം തള്ളുന്നതാണ് വിരേചനത്തിന്റെ രീതി. പക്വാശയത്തിൽ അടിഞ്ഞു കൂടുന്ന മലം ആമാശയ പക്വാശയം രോഗങ്ങൾ ഉണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
കഫരോഗങ്ങളില്‍ വമനം എന്നതുപോലെ പിത്തരോഗങ്ങളില്‍ വിരേചനവും പ്രധാന ചികിത്‌സയാകുന്നു. ശരീരത്തിന്റെ മധ്യഭാഗമായ നാഭിയാണ് പിത്തത്തിന്റെ പ്രധാന സ്ഥാനവും. വിരേചനംകൊണ്ട് പ്രധാനമായി ഉദ്ദേശിക്കുന്നത് ദഹനവ്യവസ്ഥയുടെ ശുദ്ധീകരണമാണ്.
ശരീരം മുഴുവന്‍ വ്യാപിച്ചു കിടക്കുന്നതും അധികരിച്ചിരിക്കുന്നതുമായ ത്രിദോഷങ്ങളെ സ്‌നേഹസ്വേദങ്ങള്‍ കൊണ്ട് ദ്രവിപ്പിച്ച് അവിടെനിന്നും ഇളക്കി ദഹനവ്യവസ്ഥയില്‍ എത്തിച്ച് വിരേചനം മൂലം ശരീരത്തുനിന്നും പുറംതള്ളാന്‍ സഹായിക്കുന്നു എന്നതാണ് ഈ ചികിത്‌സയുടെ പ്രധാനമായ പ്രയോജനം.
പക്വാശയം ആയി ബന്ധപ്പെട്ട് കിടക്കുന്നു അപാനവായു ദുഷ്ടികൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പ്രധാനപ്പെട്ടതാണ്. അപാനവായുവിെന്റെ കോപം പരിഹരിച്ചാൽ മറ്റു വായുകൾ ശരിയാകുമെന്നും ശരീരസുഖം കൈവരിക്കാനാകുമെന്നുമാണ് ആയുർവേദത്തിലെ കാഴ്ച്ചപ്പാട്.
നമ്മുടെ പഴമക്കാർ ചെയ്തു പോന്ന ചില സ്വയം ചികിത്സകളുണ്ട്. മൂക്കു കഴുകുക, വയറിളക്കുക, കണ്ണു കഴുകുക മുതലായവ എന്നാൽ ഇന്നത്തെ തലമുറ ഇതിൽ ശാസ്ത്രീയത ഉണ്ടോ എന്ന് അന്വേഷിക്കുകയാണ് ചെയ്യുന്നത്. ഈ ചികിത്സാ രീതികൾ അനുവർത്തിക്കാൻ അവർ മറന്നു പോയി.
നമ്മുടെ നാട്ടിലെ പഴയതലമുറ വയറിളക്കുന്ന രീതിക്ക് ഏറെ പ്രാധാന്യം കൽപ്പിക്കുന്നവരാണ്. ആവണക്കെണ്ണ പാലിൽ കലർത്തി അതിരാവിലെ കുടിച്ച് എല്ലാമാസവും വയറിളകിയിരുന്നു നമ്മുടെ പഴമക്കാർ. അത്തരം രീതികൾ ഇപ്പോഴും പാലിക്കുന്നവരുണ്ട്.
ആയുർവേദത്തിലും പ്രത്യേക മരുന്നുകൾ നൽകി വയറിളക്കാറുണ്ട് സുകുമാര എരണ്ഡം, ഗന്ധർവഹസ്താദി ആവണക്കെണ്ണ, അവിപത്തി ചൂർണ്ണം, വിരേചന ഗുളിക മുതലായവ ഉദാഹരണങ്ങളാണ്. ഇടക്ക് ആവണക്കെണ്ണ ഉപയോഗിച്ച് വൈദ്യ നിർദ്ദേശാനുസരണം വയറിളക്കുന്നത് നല്ലതാണ്. എങ്കിലും അതൊരു പതിവാക്കേണ്ടതില്ല. എന്നാൽ വയറിളക്കൽ ചികിത്സ തനിയെ നടത്താതിരിക്കുന്നതാണു സുരക്ഷിതം. മാത്രമല്ല, ഇതേത്തുടർന്നു നിർജലീകരണം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.
നന്ദി
🌹🌹🌹🌹🌹🌹🌹🌹🌹🌹
ഡോ. പൗസ് പൗലോസ് MS(Ay)
സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW