ബാലചികിത്സാ യോഗങ്ങൾ

ചെന്നൽ നവര രാമച്ചം
ദ്വിദർഭ കുശ കാശവും I
അഴിഞ്ഞിലോരിലാ, പാലു-
മുതക്കും സ്തന്യദങ്ങളാം II
(ബാലചികിത്സ )

ഉഴിഞ്ഞ, ദൂർവ്വാ, മൃതവല്ലി ,രംഭാ-
ക്കിഴങ്ങു, കഞ്ഞുണ്ണി, കൊഴുപ്പയൊപ്പം I
പിഴിഞ്ഞ നീരിൽ കൃതമെണ്ണ തേച്ചാ-
ലൊഴിഞ്ഞുപോം കാമില കോമളാംഗീ II
(ബാലചികിത്സ )

കൂവളമബ്ദമജാജിബലേക്ഷു
ഓരിലദാരുവൃഷംമലർവിശ്വം I
ഈവിധമുണ്ടൊരുനല്ലകഷായം
വാവതിലേങ്ങിവരും കുര നീങ്ങാൻ ॥
(ബാലചികിത്സ )

പടേല ശുണ്ഠീ തവിഴാമ നിംബ
കടുക്ക തിക്താമൃത ദാർവ്വി സിദ്ധം I
പയശ്ശിശൂനാം പനിപിത്തപാണ്ഡ്വാ-
മയഞ്ച ശോഫഞ്ച മുടിക്കുമാര്യേ ॥

Comments