പർവ്വക്ക അല്ലെങ്കിൽ വലിയ കോവൽ

പർവ്വക്ക അല്ലെങ്കിൽ വലിയ കോവൽ
Pointed gourd
Scientific name: Trichosanthes dioica 
Family.                :Cucurbitaceae
Hindi                   :പർവ്വൽ

വടക്കൻ കോവൽ / പർവ്വക്ക
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചർച്ചയായ  ഗോമാതവും ,പർവ്വലും തമ്മിൽ ഒരു ഐദീഹം തന്നെ ഉണ്ട് .ബ്രാഹ്മണർ ഒരു പശുവിനെ യാഗം നടത്തി . അനുഗ്രഹത്തിന് പകരം ആ യാഗം  ശാപം ആയി മാറിയന്നും ,പിന്നീട് മനസ്സ് അലിഞ്ഞ് ദൈവം ആ ശാപത്തെ അനുഗ്രഹമാക്കി മാറ്റിയപ്പോൾ ആണ് പർവ്വക്ക  പൊട്ടി കിളിർത്തതാണ്  എന്നും വടക്കേ ഇന്ത്യക്കാർ വിശ്വസിക്കുന്നു . ഇത് ധാരളമായി വടക്കേ ഇന്ത്യയിൽ ആണ് ഉള്ളത്  . സാമ്യത്തിൽ കോവക്കാരുടെ വലുത്  .കോവലിന്റെ ആമ്മാച്ചനാണ് പർവ്വൽ  . ബ്രാഹ്മണർ ക്ക് ആവശ്യമായ , മാംസം ആഹാരത്തിന് പകരം ഉള്ള  എല്ലാ പോഷകങ്ങളും ,ഇതിൽ ഉണ്ട് എന്ന് വടക്കേ ഇന്ത്യൻ ബ്രാഹ്മണർ ഇപ്പോഴും വിശ്വസിക്കുന്നു .കോവൽ കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാം .പ്രമേഹം ഉള്ളവർ കോവലിന്റെ ഇല യും കോവക്കാ യും കഴിക്കുന്നത് നല്ല താണ് . പർവ്വൽ നമ്മുടെ ബാപ്പുട്ടി ഇക്കായുടെ കൈയില്‍ ഉണ്ട് . വടക്കൻ കോവൽ ,അമ്മാച്ചൻ കോവൽ ,പർവ്വക്ക എന്ന് മലയാളികൾ വിളിക്കുന്ന വടക്കൻ കോവക്ക താമസിയാതെ കേരളത്തില്‍ സർവ്വ സാധാരണ ആകും എന്ന്  പ്രതീക്ഷിക്കുന്നു .

Comments