പഥ്യം


പഥ്യാശീ വ്യായാമീ
സ്ത്രീഷു ജിതാത്മാ നരോ ന രോഗീസ്യാൽ I
യദിമനസാ വചസാ വാ
ദ്രുഹ്യതി നിത്യം ന ഭൂതേഭ്യ: II

പഥ്യങ്ങളായ ഭക്ഷണപദാർത്ഥങ്ങളെ ഭക്ഷിക്കുകയും
ശരീരബലത്തിനു തക്കവണ്ണം വ്യായാമം ചെയ്യുകയും
മൈഥുനകാര്യത്തിൽ കഴിയുന്നത്ര ഒഴിഞ്ഞിരിക്കയും
മനസ്സുകൊണ്ടും വാക്കു കൊണ്ടും  യാതൊരു പ്രാണിക്കും അഹിതം ചെയ്യാതെയും
ജീവിക്കുന്ന ഒരുവൻ രോഗിയായിട്ടു ക്ലേശിപ്പാൻ ഇടയാകയില്ല
(പഥ്വാശീ എന്ന പദത്തിനു നിത്യം കടുക്കാ സേവിക്കുന്നവനെന്നു കൂടി അർത്ഥമുണ്ട്.)
പഥ്യായാ: സദൃശം കിഞ്ചിൽ
കുത്രചിന്നൈവവിദ്യതേ ॥
(വൈദ്യമനോരമ)

Comments