തലവേദനക്ക് വെളിച്ചെണ്ണ

തലവേദനക്ക് വെളിച്ചെണ്ണ

വാത പിത്ത ജനിതം ശിരോരു ജം
നാശയേന്മധുകകല്ക്ക സാധിതം I
നാളികേര പയസാശൃതന്ത്വിദം
തൈലമർദ്ദിതഹരഞ്ചനാവനം II
(വൈദ്യമനോരമ)
വരട്ടുനാളികേരത്തിന്റെ പാലിൽ ഇരട്ടിമധുരം അരച്ചുകലക്കി വെന്തെടുത്ത വെളിച്ചെണ്ണ തലയിൽ തേയ്ക്കുന്നതു കൊണ്ട് വാത ജമായും, പിത്തജമായും ഉള്ളതലവേദന ശമിക്കും
ഇതുകൊണ്ട് നസ്യം ചെയ്താൽ അർദ്ദിതമെന്ന വാതരോഗവും ശമിക്കും
ഇതിനെ മധുയഷ്ടീ കേര ഘൃതം ( തേങ്ങാനെയ് ) എന്നു വിളിയ്ക്കാം
ഇപ്രകാരം
ഏലാദി കേര ഘൃതം
നാല്പാമരാദി കേര ഘൃതം
ലാക്ഷാദി കേര ഘൃതം
രാസ്നാദി കേര ഘൃതം
പടോലാദി കേര ഘൃതം
മുതലായവ തയ്യാറാക്കി ബാലചികിത്സയിൽ ഉപയോഗിയ്ക്കാറുണ്ട്

Comments