ജ്വരത്തിൽ കഷായം

ബലാധാന്യാകാദി യവാഗു
ബലാധാന്യകവിശ്വോത്ഥാം
യവാഗൂം സംപ്രദാപയേൽ I
ച്ഛർദ്ദിയുക്തെ ജ്വരേ തസ്മിൻ
വില്വ യുക്താം തു താം പിബേൽ ||

ഭ്രഷ്ടതണ്ഡുല പേയാം വാ
സ ശുണ്ഠീ ധാന്യസൈന്ധവാം I
മുദ്ഗപേയാം സിതായുക്താം
പിത്തമദ്യവിഷോദ്ഭവേ II

കുറുന്തോട്ടിവേര്, കൊത്തമ്പാലയരി, ചുക്ക് ഇവ കൊണ്ട് കഞ്ഞിയുണ്ടാക്കി കൊടുക്കുക.
ജ്വരം ശമിക്കും.
ജ്വരത്തിൽ ച്ഛർദ്ദിയുണ്ടെങ്കിൽ മുൻപ് പറഞ്ഞ ബലാധാന്യാക നാഗരങ്ങളോടുകൂടി കൂവളത്തിൻ വേരും കൂടി ചേർത്ത് കഞ്ഞി വെച്ചു കൊടുക്കുകയൊ,
ചുക്കും കൊത്തമ്പാലയും കൂടികഷായം വെച്ച വെള്ളത്തിൽ അരി വറുത്തിട്ടുകഞ്ഞി വെച്ച് ഇന്ദുപ്പും ചേർത്തു കൊടുക്കുകയോ ചെയ്യണം
പിത്തജവും മദ്യജവും വിഷജവുമായ ജ്വരത്തിൽ ചെറുപയറുകൊണ്ട് കഞ്ഞി വെച്ച് അതിൽ പഞ്ചസാര ചേർത്തു കൊടുക്കണം.

Comments