സുഭാഷിതം

സുഭാഷിതം

1)പണ്ഡിത്യമുള്ള മനുഷ്യർ കൊക്കിനെപ്പോലെ ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് ദേശ കാലങ്ങളുടെ ആനുകൂല്യം നോക്കി സർവ്വകാര്യങ്ങളേയും സാധിച്ചു കൊള്ളണം:
ഇത് കൊക്കിൽ (കൊറ്റി) നിന്നും പഠിയ്ക്കേണ്ട പാഠമാകുന്നു.

"ഇന്ദ്രിയാണി ച സംയമ്യ
ബകവത് പണ്ഡിതോ നര: I
ദേശകാലബലം ജ്ഞാത്വാ
സർവ്വകാര്യാണി സാധയേത് " II


2)പക്ഷിണാം ബലമാകാശം
മത്സ്യാനാമുദകം ബലം I
ദുർബലസ്യബലം രാജാ
ബാലാനാം രോദനം ബലം II

ഉദകം = ജലം -> വെള്ളം
രോദനം - കരച്ചിൽ

3)ആപത്തില്ലാതിരിയ്ക്കാൻ ധനം സൂക്ഷിയ്ക്കണം
ശ്രീയുള്ളവർക്ക് ആപത്ത് (ദാരിദ്ര്യം ) ഉണ്ടാവില്ല
ലക്ഷ്മി നഷ്ടപ്പെട്ടാൽ ശേഖരിച്ച് വെച്ച ധനവും നശിയ്ക്കും
" സമ്പത്തിനെ അനാവശ്യമായി ചിലവഴിച്ചാൽ ശേഖരിച്ചുവെച്ച ധനവും നഷ്ടപ്പെടും" എന്നു ചുരുക്കം
ആപദർത്ഥം ധനം രക്ഷേത്
ശ്രീമതാമാപദ: കുത: I
സാ ചേദപഹൃതാ ലക്ഷ്മീ-
സ്സഞ്ചിതന്തു വിനശ്യതി II


4)സമ്പാദിച്ചുകൂട്ടിയ പണത്തെ ദാനം ചെയ്യുകയാണ് കുമിഞ്ഞുകൂടുന്നതിൽ നിന്നും രക്ഷപ്പെടുവാനുള്ള മാർഗ്ഗം
തടാകത്തിനുളളിൽ നിറഞ്ഞ വെള്ളത്തെ ഒഴുക്കികളയുകയാണല്ലൊ ചെയ്യുക 
" ഉപാർജിതാനാം വിത്താനാം
ത്യാഗ ഏവ ഹി രക്ഷണം I
തഡാഗോദരസംസ്ഥാനാം
പരീവാഹ ഇവാംഭസാം "II

5) സമുദ്രത്തിന്റെ മറുകരയിൽ പ്രയാസപ്പെട്ട് എത്തുന്നതു പോലെ ഞാൻ ഒരു ദു:ഖത്തിന്റെ അറുതി വരുത്തിയപ്പോഴേയ്ക്കും രണ്ടാമതൊരു ദു:ഖം എനിയ്ക്ക് ഉണ്ടായിരിക്കുന്നു
" പഴുതുകൾ ഉണ്ടെങ്കിൽ അതിലൂടെ ധാരാളം അനർത്ഥങ്ങൾ കടന്ന് വരും "

ഏകസ്യ ദു:ഖസ്യ ന യാവദന്തം
ഗച്ഛാമ്യഹം പാരമിവാർണ്ണവസ്യ |
താവദ് ദ്വിതീയം സമുപസ്ഥിതം മേ
ച്ഛിദ്രേഷ്വനർത്ഥാ ബഹു ളീ ഭവന്തി ||

6) കശ്ചിദാശ്രയസൌന്ദര്യാ-
ദ്ധത്തേ ശോഭാമസജ്ജന: I
പ്രമദാലോചനന്യസ്തം
മലീമസമിവാഞ്ജനം II
ആശ്രയം നല്കുന്ന ആളുടെ ഗുണം കൊണ്ട് ചിലപ്പോൾ ഗുണമില്ലാത്തവനും ശോഭയുണ്ടാകും.
കറുത്തതാണെങ്കിലും, അഞ്ജനം സ്ത്രീകളുടെ കണ്ണിൽ എഴുതുമ്പോൾ ഭംഗിയുള്ളതായിത്തീരുന്നു.

7)മന്ദാഗ്നിത്വം പ്രതിശ്യായം
പാണ്ഡുതാം വിഷമ ജ്വരം I
അരുചിം ശ്വാസകാസം ച
നിഹന്യാന്മധുനാർദ്രകം II

തേനും ഇഞ്ചിയും കൂടി ഉപയോഗിച്ചാൽ
അഗ്നിമാന്ദ്യം, പീനസം, പാണ്ഡുത്വം, വിഷമജ്വരം, അരുചി, വായുമുട്ടൽ, ചുമ ഇവ ശമിക്കും.

8)ലാളയേൽ പഞ്ചവർഷാണി
ദശവർഷാണി താഡയേൽ I
പ്രാപ്തേ തു ഷോഡശേവർഷെ
പുത്രം മിത്രവദാചരേൽII

9)കർപ്പൂരധൂളികലിതാലവാലേ
കസ്തൂരികാകല്പിത ദോഹളശ്രീ: |
ഹിമാംബുകാരൈരഭിഷിച്യമാന:
പ്രാഞ്ചം ഗുണം മുഞ്ചതി നോ പലാണ്ഡു: II

കർപ്പൂരപ്പൊടി കൊണ്ട് തടമുണ്ടാക്കി, കസ്തൂരി വളമായി ചേർത്ത് പനിനീരു കൊണ്ട് നനച്ച് വളർത്തിയാലും ഉള്ളിയുടെ ഗന്ധം പോവുകയില്ലല്ലോ?
ജന്മസിദ്ധമായ ദുർഗ്ഗുണം മാറുകയില്ല എന്നു താല്പര്യം

10)ധർമ്മം നടത്തണമതേ പുരുഷാർത്ഥമോർത്താൽ
ധർമ്മത്തിനുള്ളരിയ സാധനമാണു ദേഹം I
ശർമ്മം വിടാതെയതിനെപ്പരിരക്ഷ ചെയ്യും
കർമ്മം കലർന്നൊരു ഭിഷഗ്വരനെത്രമാന്യൻ ॥

11)കദർത്ഥിതസ്യാപി ഹി ധൈര്യവ്യത്തേർ
നശക്യതേ ധൈര്യഗുണാ :പ്രമാർഷ്ടും I
അധോമുഖസ്യാപി കൃതസ്യ വഹ്നേർ -
നാfധ: ശിഖാ യാന്തി കദാചിദേവ ॥

ധൈര്യശാലിയെ എത്ര കഷ്ടപ്പെടുത്തിയാലും അയാളുടെ ധൈര്യമാകുന്ന ഗുണത്തെ നശിപ്പിയ്ക്കുവാൻ കഴിയുകയില്ല.
അഗ്നിയെ തലകീഴായി പിടിച്ചാലും ജ്വാല മുകളിലേയ്ക്കു തന്നെയായിരിയ്ക്കും.

12)"ഐശ്വര്യത്തിന്റെ അലങ്കാരം നല്ലവനായിരിക്കുക എന്നതാകുന്നു.
ശൌര്യത്തിന്നലങ്കാരം വാക്കിൽ നിയന്ത്രണം പാലിയ്ക്കലാകുന്നു.
ജ്ഞാനത്തിന്നലങ്കാരം ഇന്ദ്രിയ ജയമാകുന്നു.
വംശത്തിന്നലങ്കാരം വിനയവും,
ധനത്തിന്നലങ്കാരം സത്പാത്രത്തിൽ ദാനം ചെയ്യലുമാകുന്നു.
തപസ്സിന്നലങ്കാരം കോപമില്ലായ്കയും,
ബലവാന്മാർക്കലങ്കാരം ക്ഷമയും, ധർമ്മത്തിന്നലങ്കാരം സത്യസന്ധതയും;
എല്ലാവർക്കും എല്ലാറ്റിനും കാരണമായിരിയ്ക്കുന്ന സൌശീല്യം എന്നത് ഏറ്റവും വലിയ അലങ്കാരവുമാകുന്നു."

ഐശ്വര്യസ്യ വിഭൂഷണം സുജനതാ,
ശൌര്യസ്യ വാക്സംയമോ,
ജ്ഞാനസ്യോപശമ: കുലസ്യവിനയോ,
വിത്തസ്യ പാത്രേ വ്യയ: |
അക്രോധസ്തപസ :ക്ഷമാബലവതാം,
ധർമ്മസ്യ നിർവ്യാജതാ
സർവ്വേഷാമപി സർവ്വകാരണമിദം
ശീലം പരം ഭൂഷണം II

13)ഏതേ സത്പുരുഷാ: പരാർത്ഥഘടകാ:
സ്വാർത്ഥം പരിത്യജ്യ യേ
സാമാന്യാസ്തു പരാർത്ഥമുദ്യമഭൃത:
സ്വാർത്ഥാവിരോധേന യേ I
തേfമീ മാനുഷരാക്ഷസാ: പര ഹിതം
സ്വാർത്ഥായ നിഘ്നന്തി യേ
യേ തു ഘ്നന്തി നിരർത്ഥകം പരഹിതം
തേ കേ ന ജാനീമഹേ ॥

തൻകാര്യമുപേക്ഷിച്ച് അന്യരുടെ കാര്യം സാധിപ്പിയ്ക്കുന്ന ചിലരുണ്ടല്ലൊ, ഇവർ ഉത്തമപുരുഷന്മാരാകുന്നു.
യാതൊരുവർ തങ്ങളുടെ കാര്യത്തിന്നു മുടക്കമില്ലാതെ നോക്കി അന്യർക്ക് വേണ്ടിയും പരിശ്രമിയ്ക്കുമോ അവർ മധ്യമന്മാരാകുന്നു.
യാതൊരുവർ സ്വാർത്ഥത്തിന്നു വേണ്ടി അന്യന്റെ കാര്യം മുടക്കുന്നുവോ അങ്ങിനെയുള്ളവരെ മനുഷ്യരാക്ഷസന്മാരാണെന്നു പറയാം.
എന്നാൽ യാതൊരുത്തരാണോ തങ്ങൾക്കു ഒരു ലാഭവുമില്ലെങ്കിലും അന്യരുടെ കാര്യം മുടക്കുന്നത് അവരെ എന്തു വിളിയ്ക്കണമെന്ന് അറിഞ്ഞുകൂടാ.

14)മിതം ഭുക്ത്വാ ശതം ജപ്ത്വാ
ഗത്വാ പദശതം ശനൈ: I
വാമഭാഗെ ശയാനസ്യ
ഭിഷക്ഭി: കിം പ്രയോജനം II

15)പണ്ഡിത്യമുള്ള മനുഷ്യർ കൊക്കിനെപ്പോലെ ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് ദേശ കാലങ്ങളുടെ ആനുകൂല്യം നോക്കി സർവ്വകാര്യങ്ങളേയും സാധിച്ചു കൊള്ളണം:
ഇത് കൊക്കിൽ (കൊറ്റി) നിന്നും പഠിയ്ക്കേണ്ട പാഠമാകുന്നു.
"ഇന്ദ്രിയാണി ച സംയമ്യ
ബകവത് പണ്ഡിതോ നര: I
ദേശകാലബലം ജ്ഞാത്വാ
സർവ്വകാര്യാണി സാധയേത് " II

16:ക്ഷമാ ബലമശക്താനാം
ശക്താനാം ഭൂഷണം ക്ഷമാ I
ക്ഷമാ വശീകൃതിർ ലോകേ
ക്ഷമയാ കിം ന സിദ്ധ്യതി II

ക്ഷമ അശക്തന്മാർക്കുള്ള ശക്തിയാകുന്നു
ശക്തന്മാർക്കാകട്ടെ ക്ഷമ ഒരലങ്കാരമാകുന്നു
ക്ഷമ കൊണ്ട് എല്ലാവരേയും വശത്താക്കാം
ക്ഷമ കൊണ്ട് എന്താണ് നേടുവാൻ കഴിയാത്തത് .

17:കാകദൃഷ്ടിർ ബകധ്യാനം
ശ്വാനനിദ്രാ തഥൈവ ച I
അല്പാഹാരം ജീർണ്ണവസ്ത്രം
ഏതത് വിദ്യാർത്ഥി ലക്ഷണം II
കാക്കയെപ്പോലെ തക്കം പാർത്തിരിക്കുക ,
കൊക്കിനെപ്പോലെ പഠിച്ച വിഷയങ്ങളെ ഏകാഗ്രമായി ചിന്തിയ്ക്കുക ,
ശ്വാവിനെപ്പോലെ ഉറക്കത്തിലും ഉണർവ്വോടെ ഇരിക്കുക,
അല്പം മാത്രം ഭക്ഷണം കഴിയ്ക്കുക,
മോടിയായി വസ്ത്രം ധരിയ്ക്കാതിരിയ്ക്കുക
ഇവയെല്ലാം ഒരു വിദ്യാർത്ഥിയ്ക്കു ഉണ്ടാകേണ്ട ഗുണങ്ങളാകുന്നു.
          ശുഭം

Comments