പനിക്ക് കഞ്ഞി

പനിക്ക് കഞ്ഞി

ചുക്കും നൽ.ചെറുപൂള തെറ്റി മുതലായ്
ദേവീ കുറുന്തോട്ടിയും
വർഷാഭൂ പുനരാവണക്കു ലഘുവാ-
മപ്പഞ്ചമൂലം തഥാ I
ക്ഷിപ്ത്വാ വാരിണിലാജധാന്യ കിഴിയും
കെട്ടീട്ടു വെന്തീട്ടുളാ-
മക്കഞ്ഞിത്തെളിയെ ക്കുടിക്കിലഖിലാ -
ധാവന്തി രോഗാ ഭയാൽ II

(വൈദ്യ മനോരമ എന്ന ചികിത്സാ ക്രമം / ജ്വര ചികിത്സ / ശ്ലോ. 21 )
ചുക്ക്, ചെറൂളവേര്, തെറ്റി വേര് (ചെറ്റി വേര് ) പൂവ്വാങ്കുറുന്തിലവേര്, കുറുന്തോട്ടി വേര്, തവിഴാമ വേര്, ആവണക്കിൻ വേര്, വലിയ പഞ്ചമൂലം (അലഘുമായ പഞ്ചമൂലം)
ഇവ ചതച്ചുവെള്ളത്തിലിട്ടു അതിൽ മലരും കൊത്തമ്പാലരിയും കൂടി കിഴികെട്ടിയിട്ട് വെത്ത് പാകമാകുമ്പോൾ വാങ്ങി കിഴി പിഴിഞ്ഞരിച്ചെടുത്ത് ആകഞ്ഞിയുടെ തെളികുടിച്ചാൽ പനി ശമിക്കും:

Comments