ഗൃഹധൂമാദിലേപനം

ഗൃഹധൂമാദിലേപനം
(വൈദ്യ മനോരമ)

ഗൃഹധൂമം വചാ കുഷ്ഠം
സൈന്ധവം രജനീദ്വയം |
പ്രലേപശ്ശൂലഹാവാത-
രക്തേ സേകസ്തുഷോദകൈ: II
പുകയറ, വയമ്പ്, കൊട്ടം, ഇന്തുപ്പ് ,വരട്ടുമഞ്ഞൾ, മരമഞ്ഞൾതൊലി ഇവ അരച്ചുതേച്ചു വലിഞ്ഞശേഷം (ഉണങ്ങരുത് ) വടിച്ചുകളഞ്ഞ് ഗോതമ്പ് കഴുകിയെടുത്ത വെള്ളം (കാടി | തുഷോദകം) കൊണ്ട് ധാര ചെയ്താൽ വാതരക്തത്തിൽ ഉണ്ടാകുന്ന വേദന ശമിക്കും

Comments