കടുക്ക

മാധവ മധു ഗുള സൈന്ധവ
സിതോപലാ നാഗരൈ: പൃഥക് പഥ്യാ ।
ശിശിരാദിഷ്വഭ്യസ്താ
വ്യാധിചയം വിജയതേ നൃണാം II

കടുക്ക

ശിശിര ഋതുവിൽ മാധവ മദ്യത്തിലും
വസന്തത്തിൽ തേനിലും
ഗ്രീഷ്മത്തിൽ ശർക്കരയിലും
വർഷത്തിൽ ഇന്ദുപ്പിലും
ശരത്തിൽ കല്ക്കണ്ടത്തിലും
ഹേമന്തത്തിൽ ചുക്കുപൊടിയിലും
ചേർത്തു സേവിച്ചാൽ
വ്യാധി സമൂഹം ആസകലം
വിട്ടൊഴിഞ്ഞു് വളരെക്കാലം സുഖമായി ജീവിക്കാം
(വൈദ്യ മനോരമ)

ലോഹേ പാത്രേ ലിപ്ത്വാ പഥ്യാം
ലീഢ്വാന്യേദ്യു: സർപ്പി: ക്ഷൗദ്രം I
വ്യാധീൻ ജിത്വാസ്ഥായീ കുര്യാൽ
നിത്യം ദേഹം നിസ്സന്ദേഹം II

കടുക്ക അരച്ച് ഇരുമ്പുപാത്രത്തിൽ തേച്ച് ഉണക്കി രാത്രി സേവിക്കുകയും രാവിലെ നെയ്യും തേനും (1:1/2) കഴിക്കുകയും ചെയ്താൽ രോഗങ്ങളൊക്കെ വിട്ടൊഴിയുകയും ശരീരത്തിന്നു നല്ല സ്ഥിരത വരികയും ചെയ്യും

പഥ്വാശുണ്ഠ്യോശ്ചയശ്ചൂർണ്ണം
പ്രഭാതേ മധുസർപ്പിഷാ I
ലീഢം രസായനം ശ്രേഷ്ഠം
വലീപലിതനാശനം II
(വൈദ്യ മനോരമ ദ്വാവിംശതി പടലം)

വ്യാഖ്യാതാ-
കരുവാ എം കൃഷ്ണനാശാൻ
കടുക്കയും ചുക്കും സമം പൊടിച്ച് തേനും നെയ്യും ചേർത്ത് കുഴച്ച് പ്രഭാതത്തിൽ സേവിച്ചാൽ ജരാനരകൾ ശമിക്കും
ഇത് അത്യുത്തമമായ ഒരു  രസായനമാണ്

Comments