കഴഞ്ചി

കഴഞ്ചി 

കുടുംബം         സിസാൽപിനിയേസി 
ശാസ്ത്രനാമം  സിസാൽപിനിയ ക്രിസ്റ്റ 

രസം :              കടു, തിക്തം
ഗുണം :           ലഘു, രൂക്ഷം, തീക്ഷ്ണം
വീര്യം :           ഉഷ്ണം
വിപാകം :     കടു 

സംസ്കൃത നാമം - കുബേരാക്ഷി - ലതാകരഞ്ജ - ഘൃതകരഞ്ജ- ക്ഷീരിണി 
ഹിന്ദി - കരജ്ജാ
ബംഗാളി - നാട്ടാകരാമഞ്ജാ
മറാഠി - ഗജഗ, സാഗർഗട്ട
തെലുങ്ക് - ഗചേന
തമിഴ് - കഴഞ്ചി, കഴർച്ചി
ഇംഗ്ലീഷ്- ബോൻഡൂക് മരം
 
ഔഷധഗുണങ്ങളുള്ളതും കൂർത്ത മുള്ളുകളുള്ളതുമായ ഒരു വള്ളിച്ചെടിയാണ് കഴഞ്ചി.

വളരെ കാലം കടൽവെള്ളത്തിൽ കിടന്നാൽപ്പോലും നശിക്കാത്ത ഇതിന്റെ മനോഹരമായ വിത്ത്‌ മിക്കതിനും ഒരേ വലിപ്പമായിരിക്കും. കേരളത്തിലെ പഴയകാല അളവ്‌ ആയ കഴഞ്ച് ഈ കുരുവിന്റെ ഭാരമായിരുന്നു.


കഴഞ്ചി ഉഷ്ണമേഖല പ്രദേശങ്ങളിൽ ഉള്ള വനങ്ങളിലും സമതലങ്ങളിലും സാധാരണയായി കണ്ടുവരുന്നു. ശ്രീലങ്ക മാൻമർ ദക്ഷിണേന്ത്യ ബംഗാൾ എന്നിവിടങ്ങളിൽ ധാരാളമുണ്ട്. ഉയർന്ന മലകളിൽ ഇത് നല്ലതുപോലെ വളരുന്നു. കുബേരാക്ഷി - ലത കഴഞ്ച - ഘൃതകരഞ്ജ- ക്ഷീരിണി - കരജ്ജാ - നാട്ടാകരാമഞ്ജാ - ഗജഗ, സാഗർഗട്ട - എന്നെല്ലാം ഇത് അറിയപെടുന്നു. 

ഇതിൻ്റെ ഇല വേര് വിത്ത് പരിപ്പ് എണ്ണ എന്നിവയെല്ലാം ഔഷധമായി ഉപയോഗിച്ചു വരുന്നു. 

വൃഷണ വീക്കത്തിന് കഴഞ്ചി വളരെ നല്ലതാണ് ഗർഭാശയ മുഴക്കും ശരീരവേദനയും നീരിനും കഫ വാത വികാരങ്ങൾക്കും വിരേ ചനത്തിനും പനിക്കും കഴഞ്ചി ഫലപ്രദമാണ്.


കഴഞ്ചി വേര് ചുക്ക് മുരിങ്ങ വേരിലെ തൊലി അരത്ത വയമ്പ് നീർമാതള  വേരിലെ തൊലി വെളുത്തുള്ളി തിപ്പലി കൊടുവേലി കിഴങ്ങ് വെളുത്താവണക്കിൻ വേര് ദേവതാരം മുത്തങ്ങ കിഴങ്ങ് കടുക്കാ തോട് ചെറുതേക്കിൻ വേര് ഇവ കൊണ്ട് വക്കുന്ന കഷായത്തിന് ധനദനയാദി കഷായം എന്ന് പറയുന്നു. ഇത് അർദ്ദിതം ആക്ഷേപകം എന്നീ വാത വ്യാധികളെ ശമിപ്പിക്കും

പ്രസാരണി  വേരും പെരുംകുരുമ്പ വേരും ഉഴിഞ്ഞയും കഴഞ്ചി  വേരും സമം കഷായം വച്ച് കഴിക്കുകയും കൂടെ പുളിംകുഴമ്പ് കഴിക്കുകയും ചെയ്താൽ ശോഫം ശമിക്കും

 കഴഞ്ചി കുരുവും കഴഞ്ചി  ഇലയും അത്യുഷ്ണവും കഫ രോഗങ്ങളെയും വായു രോഗങ്ങളെയും  ക്രിമിയെയും ആന്ത്ര ശൂലയേയും  ശമിപ്പിക്കുന്നതും ആകുന്നു 

മഹോദരം ജലോദരം എന്നൊക്കെ പറയുന്ന വയറ്റിൽ വെള്ളം കെട്ടി വയർ വീർത്തു വരുന്ന രോഗം കഴഞ്ചിക്കുരുവിൻ്റെ പരിപ്പ് അരിയുടെ കൂടെയിട്ട് കത്തി വച്ച് കഴിച്ചാൽ ശമിക്കുന്നതാണ്. 

വെളുത്തുള്ളി വെളുത്ത ആവണക്കിൻ്റെ വേര് കഴഞ്ചി  വേര് തവിഴാമ അടക്കമണിയൻ ചുക്ക് എന്നിവ കഷായം വച്ച് കായം മേൽ പൊടി ചേർത് സേവിച്ചാൽ ആന്ത്രവൃദ്ധി ഗുൻമം വയർ വീർപ്പ് മുതലായവ ശമിക്കും. 


ഗൃഹവൈദ്യം : കഴഞ്ചി-ക്രിയകള്‍ 
ചുട്ടു തോടു കളഞ്ഞ കഴഞ്ചിക്കുരു, കടുക്കത്തോട്, ചുക്ക്, വെളുത്തുള്ളി, എന്നിവ ആവണക്കെണ്ണ ചേര്‍ത്തു കഴിച്ചാല്‍ വൃഷണവീക്കം ( അണ്ഡവൃദ്ധി - Hydrocele Testis), ഹെര്‍ണിയ (Hernia -ആന്ത്രവൃദ്ധി) എന്നീ രോഗങ്ങള്‍ മാറാന്‍ ഫലപ്രദമായ യോഗൗഷധമാണ്. ഒരു നേരം ഒരു ടീസ്പൂണ്‍ വെച്ച് മൂന്ന് നേരം കഴിക്കാം.

കടുക്കത്തോട് മാത്രമായും ഗോമൂത്രത്തില്‍ വേവിച്ച് ഉണക്കി പൊടിച്ച് ആവണ  ക്കെണ്ണയില്‍ കലക്കി നിത്യം പ്രഭാതത്തില്‍ സേവിക്കുന്നതും വൃഷണവീക്കം മാറാന്‍ നല്ലതാണ്. അതിന്  വൈദ്യോപദേശം തേടണം. കാരണം, കടുക്ക എല്ലാവര്‍ക്കും എല്ലായ്പ്പോഴും നല്ലതല്ല. ഗര്‍ഭിണികള്‍, ഉപവസിക്കുന്നവര്‍, പിത്തകോപമുള്ളവര്‍, ക്ഷീണിതര്‍ തുടങ്ങിയവരൊന്നും കടുക്ക ഉപയോഗിക്കരുത്.

  ഹെര്‍ണിയയില്‍ ഈ മരുന്നിനോടൊപ്പം ഉങ്ങിന്‍റെ തൊലി പൊളിച്ച് അരപ്പട്ട കെട്ടുന്നത് വളരെ നല്ലതാണ്.

   കഴഞ്ചിക്കുരുവെണ്ണ പുരട്ടിയാല്‍ കുരുക്കള്‍ പൊട്ടിപ്പോവകയോ വറ്റി ഉണങ്ങിപ്പോവുകയോ ചെയ്യും.

   
കഴഞ്ചി കുരു പൊടിച്ച് മുട്ട വെള്ള ചേർത് പുരട്ടിയാൽ കഴലവീക്കവും വൃഷണ വീക്കവും ശമിക്കും

ഹെർണിയ (ആന്ത്രവൃദ്ധി ) ക്കും വൃഷണ വീക്കത്തിനും  കഴഞ്ചി ഉപയോഗിച്ചു വരുന്നു. കഴഞ്ചി ക്കുരു പരിപ്പ് മുരിങ്ങ തൊലി വയമ്പ് കളിയടക്ക (ഇളയ അടക്ക ) കഴഞ്ചിയിലയുടെ കറ (തൊലിയിലെ കറയും ആകാം) പച്ചമഞ്ഞൾ എന്നിവ മുട്ട വെള്ള ചേർത് തുള്ളിതുള്ളിയായി തേനും ചേർത് അടിച്ച് പതപ്പിച്ച് ഹെർണിയയിൽ തേച്ച് ആവണക്കിലയോ കമുകിൻ്റെ കൂമ്പോ ഉപയോഗിച്ച് കെട്ടി വക്കുക. ഹെർണിയ ശമിക്കും  

 കഴഞ്ചിയില ചാർ ഗർഭപാത്രസങ്കോച ഓഷധമായി ഉപയോഗിക്കാം. എന്ന് ഒരു പഴഞ്ചൻ ബുക്കിൽ കണ്ടു.

കഴഞ്ചികുരുപരിപ്പ്  വെളത്തുള്ളി മുരിങ്ങ തൊലി വയമ്പ് ചുക്ക് എന്നിവ സമം കഷായം വച്ച് എട്ടിലൊന്നാക്കി വററിച്ച്  കുടിച്ചാൽ കുടൽ വാതം ശൂല ഗുൽമം മുതലായ രോഗങ്ങൾ ശമിക്കും 

Comments