ശോഫങ്ങളെ ശമിപ്പിക്കും കഷായം

ശോഫങ്ങളെ ശമിപ്പിക്കും കഷായം

ആർദ്രകേക്ഷുരദുസ്പർശാ
പഥ്യാദാരു പുനർന്നവൈ: I
സവിശ്വവില്വൈർന്നിഷ്ക്വാഥാ:
സർവശ്വയഥുനാശന: II
(വൈദ്യ മനോരമ)

ഇഞ്ചി, ഞെരിഞ്ഞിൽ, കൊടിത്തൂവവേര്, കടുക്കത്തൊണ്ട്, ദേവതാരം, തവിഴാമവേര്, ചുക്ക്, കൂവളത്തിൻ വേര്, ഇവ കൊണ്ടുള്ള കഷായം സകലവിധ ശോഫങ്ങളെയും ശമിപ്പിക്കും


പുളിതന്നിലയൂരീട്ടു
ഗോമൂത്രത്തിൽ പിഴിഞ്ഞതിൽ 
ഹരീതകിപൊടിച്ചിട്ടു
കുറുക്കിത്തേയ്ക്ക നീരു പോം II
(ബാലചികിത്സ)

പുനർന്നവാഭയാശുണ്ഠീ
കാളശാകൈസ്സമം ശൃത: l
ക്വാഥസ്സായം പ്രഭാതേ ച
പീതശ്ശോഫമപോഹതി II
(വൈദ്യമനോരമ)

Comments